---
title: "#dulquersalmaan |  'എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്', ദുരന്തത്തില്‍ ഉറ്റവരെ നഷ്‍ടപ്പെട്ടവരെ ഓര്‍ത്ത് ദുല്‍ഖര്‍"
english_title: "#No #matter #what #happens #we #are #united #Dulquer #remembers #those #who #lost #loved #ones #tragedy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/224430/no-matter-what-happens-we-are-united-dulquer-remembers-those-who-lost-loved-ones-tragedy-new"
published_at: "2024-07-31T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa1972b0433_dulqar.jpg"
keywords: []
---

# #dulquersalmaan |  'എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്', ദുരന്തത്തില്‍ ഉറ്റവരെ നഷ്‍ടപ്പെട്ടവരെ ഓര്‍ത്ത് ദുല്‍ഖര്‍

> **Lead Summary:** **** വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സല്യൂട്ടെന്ന് സിനിമാ നടൻ ദുല്‍ഖര്‍. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്‍ചകളാണ് വയനാട്ടില്‍ കാണാനാകുന്നത്.

## Article Content

**** വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സല്യൂട്ടെന്ന് സിനിമാ നടൻ ദുല്‍ഖര്‍. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്‍ചകളാണ് വയനാട്ടില്‍ കാണാനാകുന്നത്.

പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം എന്റെ മനസ്സുമുണ്ട്. എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പ് എഴുതിയാണ് താരം പിന്തുണ രേഖപ്പെടുത്തിയത്. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്‍ചകളാണ് വയനാട്ടില്‍ കാണാനാകുന്നത് എന്ന് ദുല്‍ഖര്‍ എഴുതി.

പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം എന്റെ മനസ്സുമുണ്ട്. ദൈവം നിങ്ങളുടെ വേദന കുറയ്‍ക്കട്ടെ. ആര്‍മി ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹീറോകള്‍ക്ക് സല്യൂട്ട്.

എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്. പരസ്‍പരം സഹായിക്കുകയും ചെയ്യുന്നു. കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു ദുല്‍ഖര്‍.

അതേസമയം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കും രക്ഷാ​പ്രവർത്തകർക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാത മോഹൻ എത്തി .

നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരോ നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും സഹജീവികളെ സ്നേഹിച്ച് നിങ്ങൾ വളരണമെന്നും സുജാത ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ ഡോക്‌ടറാവണമെന്നോ എൻജിനീയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവർ കൂട്ടി​ച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/224430/no-matter-what-happens-we-are-united-dulquer-remembers-those-who-lost-loved-ones-tragedy-new)