വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കും രക്ഷാപ്രവർത്തകർക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാത മോഹൻ.
നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരോ നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും സഹജീവികളെ സ്നേഹിച്ച് നിങ്ങൾ വളരണമെന്നും സുജാത ഫേസ്ബുക്കിൽ കുറിച്ചു.
നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ ഡോക്ടറാവണമെന്നോ എൻജിനീയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: "മക്കളെ... നിങ്ങളെ ഇന്ന് ഈ രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല, നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല...
ഇത് കണ്ടു നിങ്ങൾ വളരുക...നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക...നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം....
ഡോക്ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന്. വയനാടിനൊപ്പം, പ്രാർഥനകളോടെ...’
#who #save #take #away #your #religion #not #your #father #party #growup #SujataMohan #hearttouching #note