സാമൂഹ്യ/മതവിമർശനം, സ്ത്രീപക്ഷ ലൈംഗികത-ബിരിയാണി പൊള്ളും

സാമൂഹ്യ/മതവിമർശനം, സ്ത്രീപക്ഷ ലൈംഗികത-ബിരിയാണി പൊള്ളും
Oct 4, 2021 09:49 PM | By Truevision Admin

ഇതിഹാസ അനുപാതങ്ങളുടെ ഒരു സിനിമ. ചിലപ്പോൾ, പലപ്പോഴും,  വിശ്വസിക്കാൻ പ്രയാസമാവും ; അത്തരമൊരു  വിഷയത്തിലേക്ക് സിനിമാ സംവിധായകൻ കൊണ്ടുപോയി. കാഴ്ചക്കാരെ ശല്യപ്പെടുത്തുന്ന ചില തലങ്ങളിലേക്ക് പരിഗണിക്കുന്ന തരത്തിലാണ് ശുദ്ധമായ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്.ഈ സിനിമ നേടാൻ ആവശ്യമായത് നേടി; നാമനിർദ്ദേശങ്ങൾ മുതൽ വിവാദങ്ങൾ വരെ. സംവിധായകൻ സമൂഹത്തിന്റെ ഇരുണ്ട കോണുകൾ പര്യവേക്ഷണം ചെയ്യുകയും വേദനിപ്പിക്കുന്ന ഒരു വിഷയവുമായി മുന്നോട്ട് വരികയും ഞങ്ങളുടെ ആശ്വാസമേഖലയിൽ നിന്ന് മറന്നുപോകാത്ത ഒരു വിഷയത്തിലേക്ക് ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു വിഷ്വൽ എക്സ്ട്രാ എന്ന് പറയാനാവില്ല, മറിച്ച് സത്യസന്ധവും ധീരവുമായ ഒരു കഥ അത്പലരെയും പ്രകോപിപ്പിക്കും. മുമ്പൊരിക്കലും സംഭവിക്കാത്ത ചിലത് സംവിധായകനും സിനിമയും നേടിയിട്ടുണ്ട്. അതിശയകരമായ ഒരു സംവിധായകന്റെ മാസ്റ്റർപീസ്.

 സജിൻ ബാബുവിന്റെ മൂന്നാമത്തെ ചിത്രമായ ബിരിയാണിയുടെ ചേരുവകളെല്ലാം നമുക്ക് ചുറ്റുമുള്ള സാധാരണ സംഭവങ്ങളാണ്.പക്ഷെ നാം അതിലേക്ക് ചിന്തിക്കുന്നില്ല എന്നതാണ് സത്യം .എന്നാൽ കഠിനമായ ചില ചോദ്യങ്ങൾ‌ ചോദിക്കുന്നതിൽ‌ നിന്നും ഒഴിഞ്ഞുമാറാത്ത ഒരു ഹാർഡ്‌ ഹിറ്റിംഗ് ചിത്രവുമായി വരാൻ‌ ചലച്ചിത്രകാരൻ‌ ആ സംഭവങ്ങൾ‌ ഉപയോഗിച്ചു.ഖദീജയായി കനി നായിയാകുമ്പോൾ, ബിരിയാണിയുടെ വിവരണം ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നാണ്. നല്ല ചൂടുള്ള പൊള്ളുന്ന ബിരിയാണി തന്നെയാണ് സജിന്‍ സമ്മാനിച്ചത് .

ലോകമെങ്ങുമുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ കുറച്ച് നാളായി മലയാളം സിനിമകൾക്ക് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. ജല്ലിക്കെട്ട്, മൂത്തോൻ, ചോല വെയില്മരങ്ങൾ പോലുള്ള സിനിമകളുടെയൊക്കെ പ്രീമിയർ ലോകോത്തര ഫെസ്റ്റിവലുകളിൽ ആയിരുന്നു. ഇവയിൽ നിന്നെല്ലാം സജിൻ ബാബുവിന്റെ ബിരിയാണി വേറിട്ടു നിന്നത് റോമിൽ നടന്ന രാജ്യാന്തര ഫെസ്റ്റിവലിൽ പ്രീമിയർ നടത്തുകയും ഒപ്പം അവിടെ നിന്നുള്ള ഏഷ്യാറ്റിക്ക നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തു എന്നതിനാലാണ്.

റോമിൽ അവാർഡ് നേടുകയും ഇന്ത്യയിലെ ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ ഫെസ്റ്റിവലുകളിൽ സെലക്ഷൻ നിഷേധിക്കപ്പെടുകയും ചെയ്ത ബിരിയാണിയുടെ ഇവിടത്തെ പ്രീമിയർ ഇന്ന് ഫിലിം ഫെസ്റ്റിവലിന് സമാന്തരമായി തിരുവനന്തപുരത്ത് നടന്നു.പ്രേക്ഷകരുടെ ഉള്ള് പൊള്ളിക്കുന്ന പ്രമേയവും അവതരണവുമാണ് ബിരിയാണിയുടേത്. ഒരു സാധാരണ പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തെ ഫോക്കസിൽ നിർത്തി മതം എങ്ങനെയാണ് ഒരു സ്ത്രീയുടെ ഗാർഹിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും 'കോർണറടിച്ചു കളയുന്നത്' എന്ന് ബിരിയാണി കാണിച്ചു തരുന്നു. ഒപ്പം പൗരോഹിത്യം, മുത്തലാഖ്, ഭീകരവാദം എന്നിങ്ങനെ ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളെയും സിനിമ സധൈര്യം അഭിമുഖീകരിക്കുന്നുണ്ട്; ഏകപക്ഷീയമായല്ല, ബഹുതല രാഷ്ട്രീയവായനാ സാധ്യതയോടെ തന്നെ.


സിനിമയിലെ നായികയായ കദീജയെ ഭർത്താവ് ഒരു പുലർകാലത്ത് മിഷണറി പോസിൽ ഭോഗിക്കുന്ന സീനോടെയാണ് ബിരിയാണി ആരംഭിക്കുന്നത്. മരംപോലെ നിശ്ചേതനമായി മലർന്ന് കിടക്കുന്ന അവൾ അയാളുടെ വൺസൈഡഡ് കലാപരിപാടിക്ക് ശേഷം ആസ്വദിച്ചുകൊണ്ട് സ്വയംഭോഗം ചെയ്യുകയാണ്.പശ്ചാത്തലത്തിൽ സുബഹി ബാങ്ക് ഉയർന്നു കേൾക്കുക കൂടി ചെയ്യുന്നതോടെ അസഹിഷ്ണുതയുടെ പാരമ്യത്തിൽ ഭർത്താവ് പറയുന്നു, "നിന്നെ സുന്നത്ത് ചെയ്ത ഒസ്സാച്ചി ക* നേരാം വണ്ണം മുറിച്ചു കളയത്തോണ്ടാണ് നിനക്ക് ഈ കഴപ്പ്". ഒസ്സാച്ചിയെ വിളിച്ചു കൊണ്ട് വാ ബാക്കി കൂടി മുറിച്ചു കളയാമെന്നാണ് അവളുടെ കൂളായ പ്രതികരണം.

മലയാള സിനിമ ഒരുപക്ഷെ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സന്ദർഭവും സംഭാഷണവും ആണെന്നതിനാൽ യാഥാസ്ഥിതിക പ്രേക്ഷകന്റെ ഇരിപ്പിടത്തിൽ ആദ്യത്തെ പത്ത് മിനിറ്റ് കൊണ്ടുതന്നെ കനൽ കൂമ്പാരം എരിയാൻ തുടങ്ങും. പടത്തിൽ ഉടനീളം അത് നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

അവളുടെ പ്രതിഷേധമാണിത്. പാട്രിയാർക്കിയൽ സൊസൈറ്റിയോടും പൗരോഹിത്യത്തിന്റെ ഇരട്ടവരയിലൂടെ നടക്കുന്ന മതസംവിധാനത്തോടും മറ്റെല്ലാ സാമൂഹ്യസംവിധാനങ്ങളോടും സ്വന്തം ജീവിതത്തോടുമുള്ള അവളുടെ പ്രതിഷേധം.പങ്ക കറങ്ങുന്നതും പക്കി പറക്കുന്നതുമല്ലാതെ നഗ്നതയെയും വയലന്സിനെയും മലയാളസിനിമ കാണാത്ത സ്വാഭാവികതയോടെയാണ് സജിൻ ബാബു ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കനി എന്ന നടിയുടെ ധീരത സംവിധായകന് ശക്തമായ പിന്തുണയാവുന്നു.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിക്കൊടുത്ത ചിത്രമാണ് 'ബിരിയാണി'. ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബുവിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. കൂടാതെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‍കാരങ്ങളും നേടിയിരുന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും അര്‍ഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നില്ല.


Social / Religious Criticism, Feminism - Biryani

Next TV

Related Stories
#mohanlal |'പഴയ കടം വീട്ടിയതാണോ', ലാലിന് ഇച്ചാക്കയുടെ ഉമ്മ, വീഡിയോ വൈറൽ

Apr 23, 2024 12:12 PM

#mohanlal |'പഴയ കടം വീട്ടിയതാണോ', ലാലിന് ഇച്ചാക്കയുടെ ഉമ്മ, വീഡിയോ വൈറൽ

മമ്മൂട്ടി പുരസ്കാരം മോഹൻലാൽ കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും മലയാളി വീണ്ടും മനസ് നിറഞ്ഞ്...

Read More >>
#mammootty | ‘ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്‌നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’: ഹൈബി ഈഡന്‍

Apr 23, 2024 10:32 AM

#mammootty | ‘ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്‌നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’: ഹൈബി ഈഡന്‍

ഹൈബി കാണാനെത്തിയ സമയത്ത് നടൻ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍...

Read More >>
#mohanlal | 'വരുന്നോ എന്റെ കൂടെ..?' ആരാധികയോട് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Apr 23, 2024 06:50 AM

#mohanlal | 'വരുന്നോ എന്റെ കൂടെ..?' ആരാധികയോട് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ന് മോഹൻലാലിനെ കാണാൻ വന്ന ഒരു വയോധികയായ ആരാധകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ...

Read More >>
#joshiy |  'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

Apr 23, 2024 06:43 AM

#joshiy | 'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

എന്നാല്‍, 'പനമ്പിള്ളി നഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ?' എന്നായിരുന്നു...

Read More >>
Top Stories










News Roundup