---
title: "#amalapaul | 'ജഗതിനെ കണ്ട് ഒരു മാസമായപ്പോൾ ഞാന്‍ പ്രഗ്നന്റായി, ആഗ്രഹിച്ചതിനേക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത്'  "
english_title: "#amalapaul #says #she #got #pregnant #after #month #meeting #husband #jagat #desai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/224190/amalapaul-says-she-got-pregnant-after-month-meeting-husband-jagat-desai"
published_at: "2024-07-30T21:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a90beadffab_ama;la2.jpg"
keywords: []
---

# #amalapaul | 'ജഗതിനെ കണ്ട് ഒരു മാസമായപ്പോൾ ഞാന്‍ പ്രഗ്നന്റായി, ആഗ്രഹിച്ചതിനേക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത്'  

> **Lead Summary:** **യ**ഥാർത്ഥ ജീവിതത്തിൽ ഭാര്യയുടേയും അമ്മയുടേയും റോൾ അതിമനോഹരമായി ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നടി അമല പോൾ.

## Article Content

**യ**ഥാർത്ഥ ജീവിതത്തിൽ ഭാര്യയുടേയും അമ്മയുടേയും റോൾ അതിമനോഹരമായി ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നടി അമല പോൾ.

ജീവിതത്തിൽ മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിലും വിജയങ്ങൾ മാത്രമാണ് അമലയ്ക്ക് ലഭിക്കുന്നത്. പൊതുവെ താരങ്ങൾ ​ഗർഭിണിയായാൽ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വീട്ടിൽ ഒതുങ്ങി കൂടും.

എന്നാൽ അമല നേരെ തിരിച്ച് ആയിരുന്നു. ​ഗർഭിണിയായശേഷം അവശതകളെല്ലാം മറന്ന് ആടുജീവിതം സിനിമയുടെ പ്രമോഷനായി ക്രൂവിനൊപ്പം സജീവമായിരുന്നു അമല.

എന്തിന് ഏറെ പറയുന്നു പ്രസവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ റാംപ് വാക്ക് വരെ ചെയ്തു താരം. ഒരു മാസം മുമ്പാണ് അമല ആൺകുഞ്ഞിന് ജന്മം നൽകിയത്.

സിസേറിയനായിരുന്നു. എന്നിട്ടും വിശ്രമിക്കാതെ അമല പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷനായി സജീവമായി നിന്നു.അടുത്തിടെ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

വിവാഹശേഷം എല്ലാത്തിനും അമലയ്ക്കൊപ്പം താങ്ങായി കരുത്തായി നിൽക്കുന്നത് ഭർത്താവ് ജ​ഗത് ദേശായി തന്നെയാണ്.

സിനിമയിൽ പതിനഞ്ച് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ അഭിനയം തുടങ്ങിയ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ജീവിതത്തെ കുറിച്ചും അമല മനസ് തുറന്നു.

അമലയുടെ ബാല്യകാല സുഹൃത്തായ പേളി മാണിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും അമല മനസ് തുറന്നത്.

ജ​ഗതിനെ കുറിച്ച് നിറകണ്ണുകളോടെയാണ് അമല സംസാരിച്ചത്. അതുപോലെ അമലയെ കുറിച്ച് സംസാരിക്കുമ്പോൾ പേളിയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

അമലയുടെ ജീവിതം അടുത്ത് നിന്ന് കണ്ടതുകൊണ്ടാണ് അതേ കുറിച്ച് സംസാരിക്കുമ്പോൾ തനിക്കും കരച്ചിൽ വരുന്നതെന്നാണ് പേളി പറഞ്ഞത്.

15 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. തളര്‍ന്ന് പോയപ്പോഴും ഞാന്‍ ശ്രമം നിര്‍ത്തിയില്ല.

അഭിനയം ഇഷ്ടമാണെങ്കിലും അഭിനേത്രിയാവണമെന്ന് പറയാനോ ആഗ്രഹിക്കാനോവുള്ള ധൈര്യമില്ലായിരുന്നു അന്ന്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു ഞാന്‍.

അങ്ങനെയാണ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്.

ഒഴിവാക്കപ്പെടുമ്പോഴും എന്തുകൊണ്ട് എനിക്ക് പറ്റുന്നില്ല എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റും എന്ന് തെളിയിക്കണമെന്നുണ്ടായിരുന്നു എപ്പോഴും.

ഇതിലും നന്നായി ചെയ്യാന്‍ പറ്റുമെന്ന വിശ്വാസവുമുണ്ടായിരുന്നു. അമ്മയും അച്ഛനും സഹോദരനുമെല്ലാം ശക്തമായ പിന്തുണയുമായി എന്റെ കൂടെയുണ്ടായിരുന്നു.

അഭിനയിക്കാന്‍ ഇറങ്ങിയപ്പോഴും തനിച്ച് യാത്ര ചെയ്തപ്പോഴും അവരെന്നെ തടങ്ങിരുന്നില്ല.വസ്ത്രധാരണത്തെക്കുറിച്ചും സിനിമയില്‍ ജോലി ചെയ്യുന്നതുമൊക്കെ പല തരത്തിലാണ് വ്യഖ്യാനിച്ചത്.

അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിരുന്നില്ല. അതുപോലെ മോൻ ഇലൈയിയേയും ജഗതിനെയും കുറിച്ച് പറയുമ്പോള്‍ ഞാൻ കരഞ്ഞ് പോവും. എനിക്ക് കിട്ടിയ ഭാഗ്യമാണ് രണ്ടുപേരും.

പ്രഗ്നന്റായിരിക്കുന്ന സമയത്ത് എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് കംഫര്‍ട്ട് സോണില്‍ തന്നെ നില്‍ക്കാന്‍ തോന്നും. ജഗത് ഇല്ലായിരുന്നുവെങ്കില്‍ ഞാനും അങ്ങനെയായേനെ.

എന്നെപ്പോലെ തന്നെ ചെറുപ്പം മുതൽ ജ​ഗതിനും സിനിമ ഇഷ്ടമാണ്. ആളുടെ ഡ്രീമാണ് എന്നില്‍ കാണുന്നത്. ഞാന്‍ ആഗ്രഹിച്ചതിനേക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത്.

ഗര്‍ഭകാലത്ത് തടി കൂടുന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഹേയ് മൈ ബേബി വന്നേയെന്ന് പറഞ്ഞ് ജഗതാണ് എന്നെ പോസിറ്റീവാക്കി നിര്‍ത്തിയത്. ഇലൈ എന്നാണ് മകന്റെ പേര്. ജഗതിന് കണ്ടുമുട്ടി ഒരു മാസമായപ്പോഴേക്കും ഞാന്‍ പ്രഗ്നന്റായി.

ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ അവനും തുടക്കം മുതൽ ഭാഗമാണ്. ഞങ്ങള്‍ മൂന്നുപേരും ഒരു ടീമാണ്. ബഹളമോ വാശിയോ ഒന്നുമില്ലാതെ അവന്‍ ഞങ്ങളുടെ അടുത്ത് കംഫര്‍ട്ടാണ്.

അവനെ കുഞ്ഞായല്ല ഞങ്ങളിലൊരാളായാണ് കാണുന്നത്. പ്രസവശേഷം ഞാൻ കിടന്ന് വിശ്രമിച്ചിട്ടൊന്നുമില്ല.

കിടക്ക് മോളേ എന്ന് പറഞ്ഞ് എന്നെ കിടത്താന്‍ അമ്മ കുറേ ശ്രമിച്ചിട്ടുണ്ട്.

ജഗതാണ് എന്നെ അതിലേക്ക് വിടാതിരുന്നത്. അതിന്റെ പേരിൽ അവർ തമ്മിൽ അടിയാണെന്നാണ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ അമല പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/224190/amalapaul-says-she-got-pregnant-after-month-meeting-husband-jagat-desai)