---
title: " #manjuwarrier | വയനാട്ടിലെ ജനങ്ങൾക്കൊപ്പം; മഞ്ജുവാര്യർ ചിത്രം 'ഫൂട്ടേജി'ന്റെ റിലീസ് മാറ്റിവച്ചു"
english_title: "#actress #manjuwarrier #movie #footage #release #postponed #situation #wayanad #landslide"
publisher: "moviemax.in"
canonical_url: "https://moviemax.in/news/224124/actress-manjuwarrier-movie-footage-release-postponed-situation-wayanad-landslide"
published_at: "2024-07-30T17:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8d5cda9764_manju.jpg"
keywords: []
---

#  #manjuwarrier | വയനാട്ടിലെ ജനങ്ങൾക്കൊപ്പം; മഞ്ജുവാര്യർ ചിത്രം 'ഫൂട്ടേജി'ന്റെ റിലീസ് മാറ്റിവച്ചു

> **Lead Summary:** ****മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

## Article Content

****മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്ന ​നടി ​ഗായത്രി അശോക് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവച്ചത്. ഓ​ഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

 ‘‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. 

ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു’’, എന്നാണ് ഗായത്രി അശോക് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/224124/actress-manjuwarrier-movie-footage-release-postponed-situation-wayanad-landslide)