മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിക്കുന്ന ബ്രോ ഡാഡി എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒടിടി റിലീസായിട്ടെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇതുവരെ പുറത്ത് വന്ന ട്രെയിലറുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന സിനിമയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. അതേ സമയം സിനിമയില്‍ നടന് ലാലു അലക്സിന്റെ സാന്നിധ്യവും ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു അച്ഛന് കഥാപാത്രത്തിലൂടെയാണ് ലാലു അലക്സ് വീണ്ടും എത്തുന്നത്. കുറച്ച് കാലങ്ങളായി താരം എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് ഞാന്‍ വെറുതേ ഇരുന്നത് തന്നെയാണെന്നാണ് താരം പഞ്ഞിരിക്കുന്നത്.പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ സിനിമയിലേക്ക് വീണ്ടും അഭിനയിക്കാന്‍ എത്തിയതിന്റെ സന്തോഷം ലാലു അലക്സ് പങ്കുവെക്കുകയാണ്.
'രണ്ട് തലമുറയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നാണ് ലാലു അലക്സ് പറയുന്നത്. ഒരു കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കുന്ന ലാലു അലക്സിന്റെ സിനിമകള്‍ സ്ഥിരമായി ഇറങ്ങിയിരുന്നു. ഒന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിയുടെ സുഹൃത്ത്, അല്ലെങ്കില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ആയിരിക്കും. സിനിമക്കാര്‍ ആണെന്ന തരത്തിലുള്ള ബന്ധമല്ല മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്കുള്ളത് എന്നാണ് ലാലു അലക്സ് പറയുന്നത്.
കഴിഞ്ഞ മൂന്നാല് വര്‍ഷമായി ലാലു അലക്സിനെ സിനിമകളില്‍ കാണാത്തതിന്റെ കാരണവും താരം പറഞ്ഞിരുന്നു. താന്‍ കുറച്ച് നാള് വെറുതേ ഇരുന്നതാണ്. അങ്ങനെ പറയുന്നതില്‍ നാണക്കേട് ഒന്നും തോന്നുന്ന ആളല്ല ഞാന്‍. തുടക്ക കാലത്തൊക്കെ ചാന്‍സ് ചോദിച്ച് നടന്ന ആളാണ് താനെന്ന് നടന് വ്യക്തമാക്കുന്നു. അന്നൊക്കെ ഐവി ശശി സാറിന്റെ വീടിന് മുന്നില്‍ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്.
പലരോടും അപേക്ഷിച്ചിട്ടുമുണ്ട്. ദൈവത്തിന്റെ ദാനം പോലെ പിന്നീട് കുറേ നല്ല സിനിമകള്‍ ചെയ്തു. പഴയ ജീവിതവും പുതിയ ജീവിതവും നോക്കുമ്പോള്‍ ഞാന്‍ മഹാഭാഗ്യവാനാണ്. എന്നാല്‍ ചില ഭാഗ്യദോഷങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് താരം സൂചിപ്പിക്കുന്നു.
ഒന്നിനെ കുറിച്ചും അമിതമായി ആലോചിച്ച് താന്‍ വ്യാകുലപ്പെടാറില്ലെന്നും അതാണ് ഈ കൂള്‍ സ്വാഭവത്തിന്റെ കാരണമെന്നുമാണ് ലാലു അലക്സ് പറയുന്നത്. ഒരു മനുഷ്യനും പൂര്‍ണമായിട്ടും സന്തോഷം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ വേണമെങ്കില്‍ എല്ലാം ഉപേക്ഷിച്ച് കാട് കയറണം. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ സംതൃപ്തനാണ്.
മാത്രമല്ല പരമാവധി വിനയത്തോടെ പെരുമാറുകയും ബോള്‍ഡായി തീരുമാനം എടുക്കുകയും ചെയ്യും. ഞാന്‍ എന്നെ തന്നെ വിലയിരുത്താറുണ്ട്. ലാലു അലക്സ് അത്ര മോശക്കാരന്‍ അല്ലെന്നാണ് സ്വയം വിലയിരുത്തുമ്പോഴുള്ള റിസള്‍ട്ട്. എങ്കിലും താനത്ര പെര്‍ഫെക്ട് ഒന്നുമില്ലെന്ന് തനിക്കറിയാമെന്നും നടന് സൂചിപ്പിക്കുന്നു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയാണ് ബ്രോ ഡാഡി. കോമഡി ഡ്രാമ ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കല്യാണി പ്രിയദര്ശന്, മീന, കനിഹ എന്നിവരാണ് നായികമാര്‍.
ഇതില്‍ കല്യാണി പ്രിയദര്‍ശന്റെ അച്ഛന് കുര്യന് മാളിയേക്കല്‍ എന്ന കഥാപാത്രത്തെയാണ് ലാലു അലക്സ് അവതരിപ്പിക്കുന്നത്. 2020 ല്‍ കല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും ചെറിയൊരു റോളില്‍ ലാലു അഭിനയിച്ചിരുന്നു.
I have no shame in saying that; I am satisfied with my current life - Lalu Alex