---
title: "#vidhyavijaykumar | മായാനദിയിലെ അവസരം നഷ്ടമായി; ആ റാംപ് വാക്ക് ഒരു ചതിയായിരുന്നു, നോ പറയാൻ സാധിച്ചില്ല: നടി വിദ്യ വിജയകുമാർ "
english_title: "#actress #vidhyavijaykumar #opens #up #she #lost #opportunity #act #mayaanadhi #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/224033/actress-vidhyavijaykumar-opens-up-she-lost-opportunity-act-mayaanadhi-movie"
published_at: "2024-07-30T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a89cc74c9d1_vidhya.jpg"
keywords: []
---

# #vidhyavijaykumar | മായാനദിയിലെ അവസരം നഷ്ടമായി; ആ റാംപ് വാക്ക് ഒരു ചതിയായിരുന്നു, നോ പറയാൻ സാധിച്ചില്ല: നടി വിദ്യ വിജയകുമാർ 

> **Lead Summary:** **ക**രിക്ക് എന്ന വെബ് സീരീസിലൂടെ സുപരിചിതയായ താരമാണ് വിദ്യ വിജയകുമാർ. സിനിമാ മോഹവുമായി എത്തിയ പെൺകുട്ടി അപ്രതീക്ഷിതമായി ഒരു വെബ് സീരീസിലെത്തി ശ്രദ്ധ നേടിയത് പ്രശംസനീയമാണ്.

## Article Content

**ക**രിക്ക് എന്ന വെബ് സീരീസിലൂടെ സുപരിചിതയായ താരമാണ് വിദ്യ വിജയകുമാർ. സിനിമാ മോഹവുമായി എത്തിയ പെൺകുട്ടി അപ്രതീക്ഷിതമായി ഒരു വെബ് സീരീസിലെത്തി ശ്രദ്ധ നേടിയത് പ്രശംസനീയമാണ്.

എന്നാൽ അതിനു മുന്നേ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുണ്ടെന്ന് വിദ്യ പറഞ്ഞു. ആഷിഖ് അബുവിന്റെ മായാ നദിയിൽ അവസരം വന്നതാണ്.

> എന്നാൽ നഷ്ടമായി. വിദ്യ പറയുന്നു."ഞാൻ ചെന്നൈയിലാണ് പഠിച്ചത്. സിനിമയിലെത്താൻ ആരുടേയും സപ്പോർട്ട് എനിക്കില്ല.

അങ്ങനെ വീട്ടുകാരൊന്നും അറിയാതെ ഞാൻ കൊച്ചിയിലെത്തി പാലാരിവട്ടത്തെ ഒരു പെട്രോൾ പമ്പിൽ വെച്ച് മേക്കപ്പിട്ട് മായാനദിയുടെ ഓഡീഷനു പോയിട്ടുണ്ട്. ആ സിനിമയിൽ അവസരം കിട്ടേണ്ടത് ആയിരുന്നു.

> പക്ഷേ അന്നെനിക്ക് കിട്ടിയില്ല. ഒരുപാട് വിഷമിച്ചിട്ടുണ്ട്." ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്ദു എന്ന ചിത്രത്തിൽ ശക്തമായൊരു വേഷം ചെയ്തിരിക്കുകയാണ് വിദ്യ.

വിദ്യ വിജയകുമാർ ഏറ്റവും വിവാദം നേരിട്ടത് 2016ലെ ഒരു റാംപ് വാക്കിനിടെയാണ്. അത് വലിയ രീതിയിൽ വിമർശനങ്ങൾ ഉണ്ടാവാൻ കാരണമായി.

തന്റെ കരിയറിലെ വലിയൊരു തെറ്റായിരുന്നു ആ റാംപ് വാക്ക് എന്നാണ് വിദ്യ പറയുന്നത്. സിനിമയിൽ എങ്ങനെ എത്തിപ്പെടണം എന്ന് അറിയാതിരുന്ന സമയത്താണ് തനിക്ക് ഈ അവസരം വന്നതെന്നും അത് നല്ലൊരു മാർ​ഗം ആയിരിക്കുമെന്നും താൻ തെറ്റിദ്ധരിച്ചതാണെന്നും എബിസി മലയാളം ഒറിജിനൽസ് എന്ന ചാനലിലൂടെ വിദ്യ പറഞ്ഞു.

> "സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെങ്കിലും വീട്ടിൽ നിന്നൊന്നും ഒരു തരത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ റാംപ് വാക്കിലേക്ക് അവസരം വരുന്നത്.

അതിന്റെ ഭാ​ഗമായി രാവിലെ തൊട്ട് റിഹേഴ്സൽ എല്ലാം നടത്തി. റിഹേഴ്സൽ സമയത്ത് എനിക്കൊരു ​ഗൗൺ ആയിരുന്നു അവർ തന്നത്. അങ്ങനെ ഒരുപാട് സന്തോഷത്തിൽ ഇരിക്കുകയായിരുന്നു.

> വൈകുന്നേരം ഒരാൾ എനിക്ക് ഡ്രസ്സ് കൊണ്ടു വന്നു. നോക്കുമ്പോൾ ആ ​ഗൗണിന് പകരം മറ്റൊരു വസ്ത്രം. എനിക്ക് അത് ഒട്ടും ചേരില്ലെന്ന് ആ വ്യക്തിയോട് പറഞ്ഞു."

> "പക്ഷേ അയാൾ നിർബന്ധിച്ചു ആ ഡ്രസ്സ് തന്നെ തന്നു പോയി. തിരിച്ചത് വേണ്ട എന്ന് പറയാനുള്ള ധൈര്യവും അന്ന് ഇല്ലാതെ പോയി. അങ്ങനെയാണ് ആ വിവാദമായ റാംപ് വാക്ക് ഉണ്ടായത്.

അതിനു ശേഷവും അത്തരം അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷേ പോയില്ല. വിദ്യ പറഞ്ഞു. സത്യത്തിൽ ആ ഡ്രസ്സ് ധരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന പറഞ്ഞപ്പോൾ ഇറങ്ങിപ്പോവാനാണ് അയാൾ പറഞ്ഞത്.

> "

"ഈ റാംപ് വാക്കിന്റെ കാര്യം എല്ലാവരോടും പറഞ്ഞതിനു ശേഷം ഇതിൽ നിന്നും പിൻമാറുന്നത് ശരിയല്ല എന്ന് അവസാനം തോന്നി. അങ്ങനെയാണ് വിഷമം സഹിച്ച് ആ വസ്ത്രം തന്നെ ധരിച്ചത്.

> എനിക്കപ്പോൾ കരച്ചിൽ ഒന്നും വന്നില്ല. വല്ലാത്ത മരവിപ്പായിരുന്നു." വിദ്യ കൂട്ടിച്ചേർത്തു.

ഈ റാംപ് വാക്കിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു 2020ൽ വിദ്യക്ക് ലഭിച്ചത്.

മിസ്സ് സൗത്ത് ഇന്ത്യ 2020ൽ മികച്ച പ്രകടനം കാഴ്ചവെച്ച ആ തൃശൂർക്കാരി പെൺകുട്ടിയെ പലരും ശ്രദ്ധിച്ചിട്ടുള്ളത് പഴയ റാംപ് വാക്കിന്റെ ഓർമയിൽ ആവും.

എന്നാൽ മിസ്സ് സൗത്ത് ഇന്ത്യയിലെ വസ്ത്രം താൻ സ്വന്തമായി ഡിസൈൻ ചെയ്യിപ്പിച്ച വസ്ത്രങ്ങളായിരുന്നുവെന്നും അതിൽ ഇന്നും വലിയ ആത്മ സംതൃപ്തി ഉണ്ടെന്നും വിദ്യ പറഞ്ഞു. കൂടാതെ ആ ഷോയിൽ മിസ്സ് റണ്ണറപ്പ് കൂടിയായിരുന്നു വിദ്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/224033/actress-vidhyavijaykumar-opens-up-she-lost-opportunity-act-mayaanadhi-movie)