logo

ഗര്‍ഭിണികള്‍ക്ക് ടിപ്സുമായി അനുഷ്ക ;ഫോട്ടോകള്‍ വൈറല്‍

Published at Oct 19, 2020 02:31 PM ഗര്‍ഭിണികള്‍ക്ക് ടിപ്സുമായി അനുഷ്ക ;ഫോട്ടോകള്‍ വൈറല്‍

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് . ഗര്‍ഭകാലത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം അനുഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ അനുഷ്‌ക്ക പുറത്തു വിട്ട ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു . എല്ലാത്തിനും കൂട്ടായി ഭര്‍ത്താവ് വിരാട് കോലിയുമുണ്ട്.ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഘടനകളെല്ലാം തന്നെ മാറിമറിയുന്നുണ്ട്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഏറെ ശ്രദ്ധിക്കേണ്ട തരത്തില്‍ പരിപൂര്‍ണ്ണ വിശ്രമം വരെ വേണ്ടിവരുന്ന സാഹചര്യം ഗര്‍ഭകാലത്തുണ്ടായേക്കാം.അതിനാല്‍ ശരീരവും മനസും ഒരുപോലെ 'ഫ്രീ' ആക്കുവാനായാണ് ഗര്‍ഭിണികള്‍ ആദ്യം കരുതലെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വസ്ത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. മിക്കവരും കയ്യിലുള്ള വസ്ത്രങ്ങളെല്ലാം തന്നെയാണ് ഗര്‍ഭകാലത്തും ഉപയോഗിക്കുക. 'ഫിറ്റ്' ആയവയാണെങ്കില്‍ അവ അല്‍പമൊന്ന് 'ലൂസ്' ആക്കിയെടുക്കുമെന്ന് മാത്രം. എന്നാല്‍ ഗര്‍ഭിണിയായിരിക്കെ ആ സമയത്തെ ശരീരപ്രകൃതിക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തന്നെ ധരിക്കുന്നതാണ് ഏറ്റവും ഉചിതം.


നല്ല രീതിയില്‍ വായുസഞ്ചാരമുള്ളതും, സോഫ്റ്റായ മെറ്റീരിയലുപയോഗിച്ച് നിര്‍മ്മിച്ചതും, വയറിന് യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദം നല്‍കാത്തതുമായ വസ്ത്രങ്ങളാണ് നല്ലത്.'മെറ്റേണിറ്റി വെയര്‍' എന്ന പേരില്‍ ഇത്തരത്തില്‍ ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ പ്രത്യേകമായി തന്നെ വിപണിയില്‍ ലഭ്യമാണ്. ഇവ എത്തരത്തിലെല്ലാം ഉള്ളതായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍. ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതല്‍ ഇന്‍സ്റ്റയില്‍ അനുഷ്‌ക പങ്കുവച്ചിട്ടുള്ള ഓരോ ചിത്രങ്ങളും അമ്മയാകുന്നതിന്റെ സന്തോഷവും ആകാംഷ യുമൊക്കെ ഇതിൽ നിന്ന് വ്യക്തമാണ്

Anushka shares all the joys and sorrows of her pregnancy on social media Fans have been taking pictures of Anushka released in the last few days

Related Stories
'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട്  ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം

Dec 5, 2020 11:31 AM

'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട് ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ, താരരാജാവ് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലൂടെ മലയാളികളക്ക് പ്രിയങ്കരിയായ നടിയാണ്...

Read More >>
കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് തുറന്നു പറഞ്ഞു  മിറ രജ്പുത്

Dec 5, 2020 11:12 AM

കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് തുറന്നു പറഞ്ഞു മിറ രജ്പുത്

ബോളിവുഡ് താരദമ്പതികളില്‍ പ്രിയപ്പെട്ട ജോഡിയാണ് ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുത്.ചോക്ലേറ്റ് നായകനിൽ നിന്നും പക്വതയാർന്ന നടനായി മാറിയ താരമാണ്...

Read More >>
Trending Stories