മഞ്ജു വാര്യരുടെ വൈറല്‍ ഫോട്ടോയെ അനുകരിച്ച് മുത്തശ്ശി;ചിത്രം പങ്കുവെച്ച് താരം

മഞ്ജു വാര്യരുടെ വൈറല്‍ ഫോട്ടോയെ അനുകരിച്ച് മുത്തശ്ശി;ചിത്രം പങ്കുവെച്ച് താരം
2021-10-04T21:49:00 | By Truevision Admin

ആരാധകര്‍ ഏറെ ഏറ്റെടുത്ത ചിത്രമായിരുന്നു  ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്ക് ബ്ലാക്ക് നിറത്തിലുള്ള സ്‌കേര്‍ട്ടും വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് എത്തിയ മഞ്ജു വാര്യരുടെത് .അത്  നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമായെത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തുകയും ചെയ്തു.

താരത്തിന്റെ ലുക്കിനെ അതേപടി പകര്‍ത്തി ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാനും ചിലര്‍ മറന്നില്ല. അത്തരമൊരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചെറിയ കുട്ടികള്‍ വരെ അനുകരിച്ച മഞ്ജുവാര്യരുടെ ലുക്കിനെ ഇത്തവണ അനുകരിച്ചിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. ലക്ഷ്മി എന്ന് പേരുള്ള മുത്തശ്ശി കറുത്ത സ്‌കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഇട്ട് കൈവീശി കാണിക്കുന്ന ഫോട്ടോ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇതില്‍ കൂടുതല്‍ എനിക്ക് എന്താണ് വേണ്ടത് എന്ന ക്യാപ്ഷനോടെയാണ് തന്റെ ഫോട്ടോയും മുത്തശ്ശിയുടെ ഫോട്ടോയും മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മി എന്ന മുത്തശ്ശിക്ക് ഒരുപാട് സ്‌നേഹമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

മഞ്ജു ധരിച്ചതുപോലുള്ള വൈറ്റ് കളര്‍ ടോപ്പും വെള്ള പൂക്കളുള്ള കറുത്ത മിഡിയും അണിഞ്ഞുകൊണ്ട് തന്‍റെ വാക്കറിൽ ഒരു കൈ പിടിച്ച് മറു കൈ വീശിക്കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇതിലും മികച്ച പുരസ്കാരം ഇനി കിട്ടുമോ എന്നും സ്വീറ്റ് ഹാര്‍ട്ട് ലക്ഷ്മി ആന്‍റിക്ക് ഏറെ സ്നേഹം എന്നും ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും മഞ്ജു പങ്കുവെച്ച പോസ്റ്റിന് താഴെ ലൗ റിയാക്ഷനുകളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്.


നിരവധി പ്രേക്ഷകരാണ് ഫോട്ടോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് മഞ്ജു വാര്യരെക്കുറിച്ചുള്ള മിക്ക കമന്റുകളും.വൈറലായ ഫോട്ടോയെക്കുറിച്ച് മഞ്ജു വാര്യര്‍ നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

‘ ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല. അതൊരു വലിയ ക്രഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്’ ഇതായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍.

Content Highlight: Grandmother imitates Manju Warrier's viral photo;

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup