---
title: "#turbo | ടര്‍ബോ ജോസ് അറബി പറയുന്നു, ചിത്രം മൊഴിമാറ്റിയവരില്‍ 11 യുഎഇ സ്വദേശികളും"
english_title: "#mammootty #turbo #arabic #version #film #update #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223776/mammootty-turbo-arabic-version-film-update-out"
published_at: "2024-07-29T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a76ed49f480_turbo.jpg"
keywords: []
---

# #turbo | ടര്‍ബോ ജോസ് അറബി പറയുന്നു, ചിത്രം മൊഴിമാറ്റിയവരില്‍ 11 യുഎഇ സ്വദേശികളും

> **Lead Summary:** **മ**മ്മൂട്ടി നായകനായ ടര്‍ബോ ഹിറ്റായിരുന്നു. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്താനിരിക്കുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ടർബോ. എന്തായാലും വേറിട്ട ഒന്നാകും മമ്മൂട്ടി ചിത്രത്തിന്റെ അറബിക് പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈശാഖാണ്.

## Article Content

**മ**മ്മൂട്ടി നായകനായ ടര്‍ബോ ഹിറ്റായിരുന്നു. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്താനിരിക്കുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ടർബോ. എന്തായാലും വേറിട്ട ഒന്നാകും മമ്മൂട്ടി ചിത്രത്തിന്റെ അറബിക് പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈശാഖാണ്.

അറബി ഭാഷയിലുള്ള ടർബോ സിനിമയുടെ ട്രെയ്‌ലറും പുറത്തുവിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ചിത്രം അറബി ഭാഷയില്‍ ഡബ്ബ് ചെയ്‍തിരിക്കുന്നത്. അതിൽ 11 പേർ യുഎഇക്കാരാണ്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. ഓഗസ്റ്റ് രണ്ടിനാണ് അറബി ഭാഷയില്‍ ചിത്രം ഗള്‍ഫില്‍ ഉള്‍പ്പടെ പ്രദര്‍ശനത്തിന് എത്തുക.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ മമ്മൂട്ടിയുടെ ടര്‍ബോ 70 കോടി ക്ലബിലെത്തിയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/223776/mammootty-turbo-arabic-version-film-update-out)