---
title: "കുഞ്ഞിനെ വയറ്റിൽ 9 മാസം ചുമന്നവൾ മാത്രമാണ് അമ്മ; പുതിയ ആരോപണവുമായി പ്രശസ്ത നിർമ്മാതാവ്"
english_title: "The famous producer has come forward with allegations against Priyanka Chopra and Nick Johannes."
publisher: "moviemax.in"
canonical_url: "https://moviemax.in/news/22374/the-famous-producer-has-come-forward-with-allegations-against-priyanka-chopra-and-nick-johannes"
published_at: "2022-01-24T10:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee2f9e50752_PREIYANKA.jpg"
keywords: []
---

# കുഞ്ഞിനെ വയറ്റിൽ 9 മാസം ചുമന്നവൾ മാത്രമാണ് അമ്മ; പുതിയ ആരോപണവുമായി പ്രശസ്ത നിർമ്മാതാവ്

> **Lead Summary:** വാടക ഗർഭധാരണം അതിലൂടെ കുഞ്ഞുപിറന്ന വിവരം ഈ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചോപ്ര നിക്ക് ജോഹനാസ് ദമ്പതികൾ പങ്കുവെച്ചത്. കുഞ്ഞു പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് ദമ്പതികൾ പങ്കുവെച്ചത്.

## Article Content

വാടക ഗർഭധാരണം അതിലൂടെ കുഞ്ഞുപിറന്ന വിവരം ഈ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചോപ്ര നിക്ക് ജോഹനാസ് ദമ്പതികൾ പങ്കുവെച്ചത്. കുഞ്ഞു പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് ദമ്പതികൾ പങ്കുവെച്ചത്.

വാർത്ത പുറത്തുവന്നത് മുതൽ കടുത്ത വിമർശനം ഇവർ നേരിടുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു വിമർശനമാണ് ദമ്പതികൾ നേരിടുന്നത്. വിമർശനം ഉന്നയിക്കുന്നത് ആവട്ടെ കമാൽ ആർ ഖാനും. ബോളിവുഡിലെ നടനും നിർമ്മാതാവും എല്ലാം ആണ് ഇയാൾ.

ദമ്പതികളെ കളിയാക്കി കൊണ്ടാണ് ഇയാൾ രംഗത്തെത്തിയിട്ടുള്ളത്. കിരൺ റാവുവിന് അവരുടെ മകൻ ആസാദിനെ കിട്ടിയത് വാടക ഗർഭപാത്രത്തിലൂടെയാണ്. നിങ്ങൾക്ക് ഓർമ്മയില്ലേ.

ശരീരം അതുപോലെ ഭംഗിയോടെ നിലനിർത്തണമെങ്കിൽ വയറിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകരുത് എന്ന് അവൾ കരുതി. ഇപ്പോൾ അവരുടെ വിവാഹമോചനം നടന്നു. സമ്മാനമായി ഇപ്പോഴിതാ പ്രിയങ്കാ ചോപ്രയും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.

അപ്പോൾ ഇനി സംഭവിക്കുന്നത് എന്തായിരിക്കും? ഇതായിരുന്നു ഇയാളുടെ ഒരു ട്വീറ്റ്. ദത്തെടുക്കലും വാടക ഗർഭധാരണവും ഒക്കെ ഒന്നുതന്നെയാണ്.എങ്ങനെ ആയാലും അമ്മ ഒന്നു മാത്രമാണ് ഉള്ളത്. കുഞ്ഞിനെ ഒമ്പതു മാസത്തോളം വയറ്റിൽ സൂക്ഷിച്ചവൾ. പണത്തിൻറെ ബലത്തിൽ ചില പണക്കാർ ആ കുട്ടിയെ അമ്മയിൽ നിന്നും തട്ടിയെടുക്കുന്നു. അതിനാൽ ഇത് ദത്ത് എടുക്കൽ പോലെ തന്നെയാണ്.

അതിനു മറ്റൊരു അർത്ഥം ഇല്ല. ഒരു കുഞ്ഞിനെ ദത്തെടുത്തതിൽ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങൾ. ഇയാൾ കുറിച്ചു. നിരവധി വിമർശനങ്ങളും അതുപോലെ അനുകൂലിക്കുന്ന പ്രസ്താവനകളും ട്വീട്ടിന് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/22374/the-famous-producer-has-come-forward-with-allegations-against-priyanka-chopra-and-nick-johannes)