#diyakrishna | 'സൂൺ ടു ബീ മൈ വൈഫ്'; അശ്വിന്റെ അടിക്കുറിപ്പ് വൈറലാവുന്നു: ആശംസകളുമായി ആരാധകർ

#diyakrishna  | 'സൂൺ ടു ബീ മൈ വൈഫ്'; അശ്വിന്റെ അടിക്കുറിപ്പ് വൈറലാവുന്നു: ആശംസകളുമായി ആരാധകർ
2024-07-29T12:25:00 | By Adithya N P

(moviemax.in)ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷണകുമാറിന്റേത്. എപ്പോഴും വാർത്തകളിൽ ഇടം നേടുന്നതിൽ ഈ കുടുംബം ഒട്ടും പിന്നിലല്ല.

ഇപ്പോൾ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹ തിരക്കിലാണ് താരകുടുംബം. ദിയയുടേയും അശ്വിന്റേയും വിവാഹം ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കുമെന്നാണ് പുറത്ത് വിട്ട വിവരം.


ഇപ്പോൾ അശ്വിനും ദിയയും ഒരുമിച്ചുള്ള ഫോട്ടോയും റീൽ വീഡിയോകളുമാണ് ഇൻസ്റ്റ​ഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്. ആശംസകളുമായി ആരാധകർ.

ദിയ കൃഷ്ണയും ബോയ്ഫ്രണ്ട് അശ്വിനും ഒരുമിച്ചുള്ള ചിത്രങ്ങളും ക്ഷേത്രത്തിൽ വെച്ചുള്ള വീഡിയോസും ഇൻസ്റ്റ​ഗ്രാമിലൂടെ വൈറലായിട്ടുണ്ട്.

താലി പൂജിക്കുവാനായി അശ്വിന്റേയും കുടുംബത്തിനുമൊപ്പം നാ​ഗർകോവിലിൽ ഉള്ള ഒരു മുരുകൻ കോവിലിലേക്ക് പോയതായിരുന്നു ദിയ. ശരിക്കും രണ്ടു പേരെയും ഒരുമിച്ച് കാണാൻ മനോഹരമായിട്ടുണ്ട്. 


സൂൺ ടു ബീ മൈ വൈഫ്' എന്നാണ് അശ്വിൻ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.'

ചിത്രവും ഈ ക്യാപ്ഷനും എന്റെ ഹൃദയ മിടിപ്പ് കൂട്ടുന്നു.' 'മെയ്ഡ് ഫോർ ഈച്ച് അധർ.' 'നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു.' അതുപോലെ ഒരുപാട് ആളുകളാണ് ഇരുവരേയും കുറിച്ച് സംസാരിക്കുന്നത്.

പലരും പറയുന്നത് അശ്വിനെ കുറിച്ചാണ്. അദ്ദേഹം ഒരു യഥാർത്ഥ പുരുഷനാണ് എന്നാണ് പലരും പറയുന്നത്. ദിയക്കൊപ്പം അവളുടെ സന്തോഷത്തിനൊപ്പം അശ്വിനും ഉണ്ട്.

ഈ കാഴ്ച കാണുന്നതും പ്രേക്ഷകർക്ക് കണ്ണിന് കുളിർമയേകുന്നുണ്ട്. ദിയയുടെ പഴയ ബന്ധത്തേക്കാൾ അശ്വിൻ ഒരു നല്ല മനുഷ്യനായി തോന്നുന്നു.അശ്വിന്റേയും കുടുംബത്തിന്റേയും ഒപ്പമാണ് ദിയ പോയിട്ടുള്ളത്.


ദിയ ഒരു പച്ച നിറത്തിലുള്ള പട്ടു ദാവണിയു ചുറ്റി തനി നാടൻ സ്റ്റൈലിലാണ് എത്തിയിരിക്കുന്നത്. വിവാഹത്തിന് മുന്നേ താലി പൂജിക്കുന്ന ഒരു ചടങ്ങാണിത്.

അതിനായി നാ​ഗർകോവിലിൽ ഉള്ള അശ്വിന്റെ കുടുംബ ക്ഷേത്രത്തിലാണ് ഇവർ പോയതെന്ന് ദിയ തന്റെ ചാനലിലൂടെ പ്രേക്ഷരുമായി പങ്കു വെച്ചിരുന്നു.

ക്ഷേത്രത്തിൽ പോകുന്നതിനു മുന്നേ അമ്മ സിന്ധു കൃഷ്ണകുമാർ മരുമകനും വീട്ടുകാർക്കും വേണ്ടി ഡ്രീ​ഗൺ ഫ്രൂട്ട് കൊടുത്തു വിട്ടിട്ടുണ്ടെന്ന് വീഡിയോയിൽ പങ്കുവെച്ചിരുന്നു.

മുല്ലപ്പൂവും ചൂടി ഒരു കൊച്ചു സുന്ദരിയെ പോലുണ്ട് ദിയ കൃഷ്ണ. ക്ഷേത്രത്തിൽ വെച്ച് ദിയ തന്നെ തന്റെ താലി കോർത്തിടുന്ന ചരട് വാങ്ങിച്ച് അശ്വിന്റെ കൈയിൽ കൊടുത്തു.


ദിയയുടെ ചാനലിലെ വീഡിയോക്കു താഴെയും നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ദിയ കുട്ടി ഭാഗ്യവതിയാണ്. "സ്നേഹം ഉള്ള ഒരു കുടുംബത്തെയാണ് തനിക്ക് കിട്ടിയത്. എന്നും സന്തോഷവതിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.", "അശ്വൻ്റെ അമ്മ സൂപ്പർ... കാപട്യമില്ലാത്ത നല്ലൊരു ഫാമിലി. ഇത്തരത്തിൽ ഒരുപാട് കമന്റുകൾ വരുന്നുണ്ട്.

" ഇരുവരുടേയും വിവാഹത്തിനായി മലയാളികൾ കാത്തിരിക്കുന്നു. വിവാഹം തമിഴ് ആചാരപ്രകാരം ആയിരിക്കുമോ അതോ കേരള സ്റ്റൈലിൽ ആണോ എന്നുള്ള കൺഫ്യൂഷനുകൾ എല്ലാവർക്കും ഉണ്ട്.

എന്തായാലും ആ ദിവസത്തിനായി എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്നു.

വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ വിശേഷങ്ങളും തന്റെ ചാനലുകളിലൂടെ ദിയ അറിയിക്കും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

Content Highlight: #diya #krishnas #latest #instagram #post #featuring #ashwin #ganesh #goes #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup