#ashasarath | 'സത്യം പറ... നീ ശരിക്കും നല്ല അടിയാണല്ലേ..?, ആ സീനിലെ എന്റെ പ്രകടനം കണ്ട് ലാൽ ചേട്ടന് സം‌ശയമായി' -ആശാ ശരത്

#ashasarath | 'സത്യം പറ... നീ ശരിക്കും നല്ല അടിയാണല്ലേ..?, ആ സീനിലെ എന്റെ പ്രകടനം കണ്ട് ലാൽ ചേട്ടന് സം‌ശയമായി' -ആശാ ശരത്
2024-07-29T11:47:00 | By Athira V

ചുരുണ്ടമുടിക്കാരിയായ പ്രൊഫസർ ജയന്തിയെ ആർക്കും മറക്കാൻ കഴിഞ്ഞെന്ന് വരില്ല. കണ്ണട വെച്ച കർക്കശക്കാരിയായ ആ അധ്യാപികയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ആശ ശരത് എന്ന നടി വന്നുചേർന്നത്.

കുങ്കുമപ്പൂവിലെ ജയന്തിയായി മലയാളികളുടെ മുന്നിലേക്ക് എത്തിയ ആശ ഇപ്പോൾ ബി​ഗ് സ്ക്രീനിലാണ് തിളങ്ങി നിൽ​ക്കുന്നത്. ചില ഭാഗ്യശാലികളായ താരങ്ങളെപ്പോലെ സീരിയൽ വഴി ശ്രദ്ധിക്കപ്പെട്ടപ്പോൾ സിനിമയ്ക്കായി അധിക നാൾ കാത്തുനിൽക്കേണ്ടി വരാതെ സിനിമാ അവസരങ്ങൾ ആശ ശരത്തിനെ തേടി വരികയായിരുന്നു. 


പിന്നെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ട് തുടങ്ങി ദുബായിക്കാരിയായ ഈ മലയാളി. എന്തിനും പിന്തുണയുമായി ഭർത്താവ് ശരത്തും കൂടെയുണ്ടായി. രണ്ട് പെൺ മക്കളുടെ ഉത്തരവാദിത്തവും നൃത്തവും ഭംഗിയായി കൈകാര്യം ചെയ്താണ് ആശ അഭിനയ ജീവിതത്തിന് ചിറകുകൾ നൽകിയത്. ഡാൻസാണെങ്കിലും അഭിനയമാണെങ്കിലും ആശ ശരത്തിന പ്രചോദനം ഭർത്താവ് ശരത്താണ്. 

സിനിമയിലെത്തിയ തുടക്കകാലത്ത് ആശ ശരത്ത് ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ദിലീപ് നായകനായ കിം​ഗ് ലയർ. സിദ്ദിഖ് തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ ലാലാണ്. മഡോണ സെബാസ്റ്റ്യൻ നായികയായ സിനിമയിൽ ബാലുവും ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ചിത്രത്തിൽ ആശ ശരത്ത് ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയിൽ മദ്യപിക്കുന്ന രം​ഗത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ആശ ശരത്ത് പങ്കുവെച്ചിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആശ ശരത്ത്. സീനിലെ തന്റെ പ്രകടനം കണ്ട് താൻ യഥാർത്ഥത്തിൽ മദ്യപിക്കുമോയെന്ന സംശയം സംവിധായകൻ ലാലിന് വന്നുവെന്ന് ആശ ശരത്ത് പറഞ്ഞു. 


കിം​ഗ് ലയർ സിനിമയിൽ ഞാൻ മദ്യപിക്കുന്ന സീനുണ്ട്. ആ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി പെപ്സിയായിരുന്നു ഉപയോ​ഗിച്ചിരുന്നത്. എങ്ങനെ ​ഗ്ലാസ് പിടിക്കണം, എങ്ങനെ കുടിക്കണം എന്നതൊക്കെ പറഞ്ഞ് താരൻ വേണ്ടി സെറ്റിൽ ഒരുപാട് ​ഗുരുക്കന്മാരുണ്ടായിരുന്നു. ലാൽ ചേട്ടനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ആ സീനിൽ ഞാൻ മദ്യപിക്കുന്ന ഭാ​ഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ലാൽ സത്യം പറ... നീ നല്ല അടിയാണല്ലേ എന്നാണ് ലാൽ ചേട്ടൻ എന്നോട് ചോദിച്ചത്. 

സത്യം പറ... നീ കള്ളം പറയല്ലേ... നീ ശരിക്കും നല്ല അടിയാണല്ലേ എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഞാൻ മദ്യപിക്കാറില്ല. പഠിപ്പിച്ച് തന്നത് അതുപോലെ ചെയ്തുവെന്ന് മാത്രമെയുള്ളുവെന്നാണ് ആശ ശരത്ത് പറഞ്ഞത്. മദ്യപിക്കുന്ന സ്ത്രീയായി മാത്രമല്ല പുകവലിക്കുന്ന രം​ഗങ്ങളിലും ആശ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ദുശീലങ്ങളൊന്നും യഥാർത്ഥ ജീവിതത്തിൽ ആശയ്ക്കില്ല. 


സിനിമയിലേക്ക് വരും മുമ്പ് വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ദുബായിൽ നിന്നും കേരളത്തിൽ വന്ന് സീരിയലിൽ അഭിനയിച്ച് മടങ്ങിപ്പോകാറായിരുന്നു ആശയുടെ പതിവ്. അതിനാൽ തന്നെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കി നടത്താനും മുന്നോട്ട് കൊണ്ടുപോകാനും ആശ ശരത്തിന് സാധിച്ചിരുന്നു. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾക്ക് മുടക്കം വരുമോയെന്ന് സംശയിച്ച് സിനിമയിൽ നിന്നും വന്ന ക്ഷണം വേണ്ടെന്ന് വെക്കാൻ വരെ ആശ ആദ്യം തീരുമാനിച്ചിരുന്നു. 

എന്നാൽ‌ കുടുംബവും സുഹൃത്തുക്കളും പിന്തുണ അറിയിച്ചതോടെ ഫ്രൈഡെ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിലേക്ക് ആശ അരങ്ങേറുകയായിരുന്നു. അതുകൊണ്ട് തന്നെ ദൃശ്യം സീരിസ് അടക്കമുള്ള നിരവധി ഹിറ്റുകളുടെ ഭാ​ഗമാകാൻ ആശയ്ക്ക് സാധിച്ചു. 

Content Highlight: #ashasarath #open #up #about #how #she #handled #alcohol #drinking #scene #kingliar #movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup