#AryaBadai | കാമുകന്‍ അല്ല ഡിവോഴ്‌സിന് കാരണം; ജാസ്മിന്റെ എന്ത് തെറ്റാണ് ആര്യയ്ക്കും സംഭവിച്ചത്? തുറന്നടിച്ച് ആര്യ

#AryaBadai |  കാമുകന്‍ അല്ല ഡിവോഴ്‌സിന് കാരണം; ജാസ്മിന്റെ എന്ത് തെറ്റാണ് ആര്യയ്ക്കും സംഭവിച്ചത്? തുറന്നടിച്ച് ആര്യ
2024-07-29T07:10:00 | By Susmitha Surendran

( moviemax.in)  അവതാരകയും അഭിനേത്രിയുമായ ആര്യ മലയാളികള്‍ക്ക് സുപരിചതയാണ്. ഓഫ് സ്‌ക്രീനില്‍ സംരംഭക എന്ന നിലയിലും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. ഈയ്യടുത്ത് സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായ ജാസ്മിനെക്കുറിച്ചുള്ള ആര്യയുടെ പ്രതികരണവും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ആര്യയ്‌ക്കെതിരെ ജാസ്മിന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 


ഇപ്പോഴിതാ ജാസ്മിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം. ആര്യയ്ക്ക് സംഭവിച്ച തെറ്റ് തന്നെയല്ലേ തനിക്കും സംഭവിച്ചതെന്ന ജാസ്മിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്യ. 

''കഴിഞ്ഞ സീസണിലെ ഒരു മത്സരാര്‍ത്ഥി ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടു, ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാനും ജീവിതത്തില്‍ ചെയ്തത്, എന്നിട്ട് എന്നെ സോഷ്യല്‍ മീഡിയയ്്ക്ക് സൈബര്‍ ബുള്ളിയിംഗിന് ഇട്ടു കൊടുത്തൂവെന്ന്.

ജാസ്മിന്‍ ആയിരുന്നു പറഞ്ഞത്. ഇന്റര്‍വ്യു ഞാന്‍ കണ്ടിരുന്നില്ല. പക്ഷെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളടക്കം കുറേപ്പേര്‍ എനിക്ക് അതിന്റെ റീലുകള്‍ അയച്ചു തന്നിരുന്നു. ഈ കുട്ടി എന്താണ് പറയുന്നതെന്ന് ചോദിച്ച്.'' ആര്യ പറയുന്നു. 

''എനിക്കിപ്പോഴും മനസിലായിട്ടില്ല, ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന്. അല്ലെങ്കില്‍ ഞാന്‍ ചെയ്ത എന്ത് തെറ്റാണ് ആ കുട്ടി ചെയ്തതെന്ന്.

അതിന്റെ താഴെയുള്ള കുറേ കമന്റുകള്‍ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഇവള്‍ പണ്ട് ഭര്‍ത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ പോയി, അത് തന്നെയല്ലേ ജാസ്മിനും ചെയ്തത്. പിന്നെ ഇവള്‍ എന്തിനാണ് ജാസ്മിനെ സൈബര്‍ ബുള്ളിയിംഗിന് ഇട്ടു കൊടുത്തത്?'' 

ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഞാനും മുന്‍ ഭര്‍ത്താവും എന്തിനാണ് പിരിഞ്ഞതെന്ന്. ഞാന്‍ പറഞ്ഞത് ഞങ്ങള്‍ പിരിയാനുള്ള കാര്യത്തില്‍ തെറ്റ് കൂടുതലും വന്നിട്ടുള്ളത് എന്റെ ഭാഗത്തു നിന്നും ആണെന്നായിരുന്നു.

ഒരു വിവാഹ ജീവിതത്തില്‍ തെറ്റുകള്‍ എന്ന് പറയുന്നത് ചീറ്റിംഗ് മാത്രമല്ല. ആരാണ് അങ്ങനെ പറഞ്ഞത്? അങ്ങനൊരു പ്രസ്താവന ആരാണ് പറഞ്ഞത്? ആരും പറഞ്ഞിട്ടില്ല.

ഞാന്‍ പറഞ്ഞിരുന്നുവോ എനിക്ക് വേറൊരു ബന്ധമുണ്ടായിരുന്നുവെന്നോ കാമുകനുണ്ടായിരുന്നതു കൊണ്ടാണ് ഡിവോഴ്‌സ് ആയതെന്ന്? എന്നാണ് ആര്യ ചോദിക്കുന്നത്. 

ആള്‍ക്കാര്‍ അങ്ങ് തീരുമാനിച്ചു. ഇവള്‍ വേറൊരുത്തന്റെ കൂടെ പോയതു കൊണ്ടാണ് ഡിവോഴ്‌സ് ആയതെന്ന്. അങ്ങനെ ഞാനും പറഞ്ഞിട്ടില്ല.

എന്റെ മുന്‍ ഭര്‍ത്താവും പറഞ്ഞിട്ടില്ല. ഞങ്ങള്‍ രണ്ടു പേരുടെ വീട്ടുകാരും പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ പിരിഞ്ഞതിന് പിന്നില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാരണങ്ങളുണ്ട്.

അത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും അതെന്താണെന്ന് വ്യക്തമായി അറിയില്ല. പൂര്‍ണ്ണമായും എന്റേയും അദ്ദേഹത്തിന്റേയും തീരുമാനമായിരുന്നുവെന്നും ആര്യ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ജാസ്മിനെതിരായ സെെബർ ആക്രമണത്തിനെതിരെ ശക്തമായി തന്നെ നിലപാടെടുത്തിരുന്നു ആര്യ. ഇപ്പോഴും സെെബർ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്ന ആളാണ് താനെന്നും അതിനാല്‍ ജാസ്മിനെതിരായ സെെബർ ആക്രമണത്തെ താന്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ആര്യ പ്രതികരിച്ചത്. 

Content Highlight: #Now #Arya #come #with #answer #Jasmine.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup