---
title: "#sangeethprathap | ചെറിയ പരിക്കുണ്ട്, 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു; ഷൂട്ടിം​ഗ് സെറ്റ് അപകടത്തിന് പിന്നാലെ സം​ഗീത്"
english_title: "#premalu #actor #sangeethprathap #update #his #health #condition #after #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223578/premalu-actor-sangeethprathap-update-his-health-condition-after-accident"
published_at: "2024-07-28T21:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a66d77212b3_sangeeth.jpg"
keywords: []
---

# #sangeethprathap | ചെറിയ പരിക്കുണ്ട്, 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു; ഷൂട്ടിം​ഗ് സെറ്റ് അപകടത്തിന് പിന്നാലെ സം​ഗീത്

> **Lead Summary:** **കഴി**ഞ്ഞ ദിവസം ആയിരുന്നു ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വാഹനാപകടം നടന്നത്. അപടകടത്തിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആരോ​ഗ്യത്തെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സം​ഗീത്.

## Article Content

**കഴി**ഞ്ഞ ദിവസം ആയിരുന്നു ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വാഹനാപകടം നടന്നത്. അപടകടത്തിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആരോ​ഗ്യത്തെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സം​ഗീത്.

> "പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. അതിൽ സർവ്വശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്.

> നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്", എന്നാണ് സം​ഗീത് പ്രതാപ് പറഞ്ഞത്.

> ഡ്രൈവർക്ക് എതിരെ പരാതി നൽകിയെന്ന പ്രചാരണത്തിലും സം​ഗീത് വ്യക്തത വരുത്തി. "ഡ്രൈവർക്കെതിരെ ഞാൻ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെയുള്ള എല്ലാ കിംവദന്തികളും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല", എന്നായിരുന്നു സം​ഗീത് പറഞ്ഞത്. എത്രയും വേ​ഗം ഷൂട്ടിങ്ങിലേക്ക് പോകാൻ ആകുമെന്നും ഉടൻ ബ്രൊമാൻസ് തിയറ്ററിൽ എത്തുമെന്നും സം​ഗീത് കൂട്ടിച്ചേർത്തു.

കൊച്ചി എം.ജി റോഡിൽ വച്ച് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുക ആയിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/223578/premalu-actor-sangeethprathap-update-his-health-condition-after-accident)