---
title: "#dulquersalmaan | ദുൽഖർ സൽമാന്‍റെ ജന്മദിനം; ക്ഷേത്രത്തിൽ 501 പേർക്ക് സദ്യയൊരുക്കി നിർമ്മാതാവ്"
english_title: "#DulquerSalmaan's #Birthday #producer #prepared #feast #501 #people #temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223446/dulquersalmaans-birthday-producer-prepared-feast-501-people-temple"
published_at: "2024-07-28T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5e8836bd37_salman.jpg"
keywords: []
---

# #dulquersalmaan | ദുൽഖർ സൽമാന്‍റെ ജന്മദിനം; ക്ഷേത്രത്തിൽ 501 പേർക്ക് സദ്യയൊരുക്കി നിർമ്മാതാവ്

> **Lead Summary:** ** **നടന്‍ ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മ്മാതാവ്.

## Article Content

** **നടന്‍ ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മ്മാതാവ്.

ദുല്‍ഖറിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനുള്ള പൂജയും 501 പേര്‍ക്കുള്ള സദ്യയും ഒരുക്കിയത് നിർമ്മാതാവ് പ്രജീവ് സത്യവ്രതനാണ്.

വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിലായിരുന്നു വഴിപാടും അന്നദാനവും. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവാണ് പ്രജീവ് സത്യവ്രതൻ.

പ്രജീവം മൂവീസിന്റെ ബാനറിൽ അദ്ദേഹം പുതുതായി നിർമ്മിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുൽഖർ സൽമാന്‍ നായകനായ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്.

കൂടാതെ ദുൽഖർ സൽമാനെക്കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി കെ ഹരിനാരായണൻ, മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/223446/dulquersalmaans-birthday-producer-prepared-feast-501-people-temple)