#anoopkrishnan | 'കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല'; അഖിൽ മാരാർ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തണം -അനൂപ് കൃഷ്ണൻ

#anoopkrishnan  | 'കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല'; അഖിൽ മാരാർ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തണം -അനൂപ് കൃഷ്ണൻ
2024-07-28T12:07:00 | By Athira V

സീതാ കല്യാണം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനൂപ് കൃഷ്ണൻ. എന്നാൽ ബി​ഗ്ബോസ് സീസൺ 3യിലൂടെ ലോകം മുഴുവൻ അനൂപിനെ ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങി. സീസൺ 3യിലെ ടോപ് 5ൽ എത്തുകയും അതിൽ 5ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അഖിൽ മാരാരിന്റെ കാസ്റ്റിം​ഗ് കൗച്ച് പരാമർശം ഏറെ വിവാദമായിരുന്നു. അനൂപ് കൃഷ്ണൻ ഈ വിഷയത്തെ കുറിച്ച് പറയുന്നതിങ്ങനെ. 

"അഖിലിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതായത് ബി​ഗ് ബോസ് എല്ലാ സീസണിലുള്ളവരും ഒരുമിച്ച് കണ്ടുമുട്ടിയിരുന്നു. അന്ന് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. പല സാഹചര്യങ്ങളിലും എന്നോട് ഈ ബി​ഗ്ബോസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഞാൻ സീസൺ മൂന്നിനു ശേഷം ബി​ഗ് ബോസുമായി ബന്ധമുള്ള ആളല്ല എന്ന നിലയിൽ തന്നെയാണ് മറപടി പറയാറ്."

"നമ്മൾ എന്തെങ്കിലും പറയുമ്പോൾ ആര് എന്ത് എന്ന് പറയാൻ തയ്യാറാവുന്നുണ്ടെങ്കിൽ അത് നല്ലതാണ്. ആരെ കുറിച്ചെങ്കിലും പറയുമ്പോൾ ആരാണ് എന്നത് വ്യക്തമായി പറയുമ്പോൾ അതിനൊരു കൃത്യതയുണ്ട്.


അല്ലാതെ 'കാടടച്ച് വെടിവെച്ച് കഴിഞ്ഞാൽ അത് ഒരുപാട് പേരെ ബാധിക്കും.' അതിനാൽ ഒരാളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെങ്കിൽ ആ വിഷയത്ത കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. എങ്ങനെയായാലും കാസ്റ്റിം​ഗ് കൗച്ച് എന്നത് തെറ്റായ കാര്യമാണ്. അങ്ങനെ നടക്കാൻ പാടില്ല." 

"അതായത് ആ കക്ഷികളുടെ താത്പര്യപ്രകാരമാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെങ്കിൽ പിന്നീട് ഇതൊന്നും ഒരു മാധ്യമത്തിലൂടെ വിളിച്ചു പറയുന്നതിൽ അർത്ഥമില്ല. അതെല്ലാം അവരുടെ വ്യക്തപരമായ കാര്യങ്ങളാണ്. അതിനെ മറ്റൊരാൾ കണ്ടന്റായി ഉപയോ​ഗിക്കുന്നതും ശരിയല്ല.

എന്നാൽ വ്യക്തതയില്ലാതെ പറയുന്നതിനാൽ ഇതിലൊന്നും ഭാ​ഗമല്ലാത്ത ഒരുപാട് പേർ അതിൽ പ്രതികൾ ആവുകയാണ്. പിന്നെ ചിലപ്പോൾ അഖിലിന് ആ വ്യക്തിയുടെ പേര് പറയാനുള്ള ബുദ്ധിമുട്ട് കാരണമായിരിക്കാം അത് തുറന്ന് പറയാത്തത്. എന്റെ അറിവിൽ ഞങ്ങളുടെ സീസണിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല." 

അനൂപിനെ പോലെ ഭാര്യയും വലിയ മോഹൻലാൽ ഫാൻ ആണ്. കാൻ ചാനൽ മീഡിയ എന്ന ചാനലിനു നൽകിയ അഭിമുഖത്തിനിടെ ബി​ഗ് ബോസും മറ്റു വിശേഷങ്ങളുമായി അനൂപിനൊപ്പം ഭാര്യ ഡോ. ഐശ്വര്യയും സംസാരിക്കുന്നു. ഇരുവരുടേയും വിവാഹം ബി​ഗ്ബോസ് സീസൺ 3ക്കു ശേഷമായിരുന്നു. വിവാഹത്തിനു മോഹൻലാലിനേയും ക്ഷണിച്ചിരുന്നു, എന്നാൽ അ​ദ്ദേഹം ബറോസ് ചിത്രത്തിന്റെ തിരക്കിലായിരുന്നു. പക്ഷേ അദ്ദേഹം വിവാഹ ദിവസം തന്നെ വിളിച്ചു ആശംസകൾ അറിയിച്ചെന്ന് അനൂപ് പറഞ്ഞു.

"എനിക്ക് ശരിക്കും വലിയ സന്തോഷം ഉണ്ടായി. ഈ തിരക്കുകൾ കഴിഞ്ഞിട്ട് ലാലേട്ടനെ ഞങ്ങൾ നേരിട്ട് വന്നു കാണട്ടെ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ വരാൻ പറഞ്ഞു." അങ്ങനെ ഒരു ദിവസം ഐശ്വര്യയോട് കാര്യം പറയാതെ കൂട്ടി കൊണ്ട് പോയി. ഏകദേശം വിവാഹം കഴിഞ്ഞ് ഒരു മാസം ആയെ ഉള്ളൂ.

ആരെ കാണാൻ പോകുന്നു എന്നൊന്നും അനൂപ് തുറന്നു പറഞ്ഞില്ല. അങ്ങനെ ഷറട്ടൻ ഹോട്ടലിലേക്ക് ഇരുവരും പോയി. ഐശ്വര്യ അവിടെ ആരാണെന്ന ധാരാണയില്ലാതെ ഇരുന്നു. "അപ്പോഴാണ് ലിഫ്റ്റിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നത്. എനിക്ക് പെട്ടന്ന് ഒന്നും മനസിലായില്ല. എനിക്ക് ശരിക്കും എണീക്കാൻ പോലും പറ്റിയില്ല, സത്യത്തിൽ ബ്ലാങ്കായി പോയി." ഐശ്വര്യ അനൂപ് പറഞ്ഞു. 

Content Highlight: #biggboss #malayalam #season #3 #fame #anoopkrishnan #talk #about #akhilmarar #casting #couch #controversy

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup