---
title: "#siddique | സാപ്പിയുടെ വേർപാടിലും വേദനയിലും സിദ്ദിഖിന് ആശ്വാസമേകാൻ ആ സന്തോഷ വാർത്ത എത്തി; ആശംസകളുമായി ആരാധകർ"
english_title: "#siddique #becomes #grandfather #his #son #shaheen #welcomes #their #new #born #baby #girl #revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223442/siddique-becomes-grandfather-his-son-shaheen-welcomes-their-new-born-baby-girl-revealed"
published_at: "2024-07-28T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5e5cd1cda7_siddique.jpg"
keywords: []
---

# #siddique | സാപ്പിയുടെ വേർപാടിലും വേദനയിലും സിദ്ദിഖിന് ആശ്വാസമേകാൻ ആ സന്തോഷ വാർത്ത എത്തി; ആശംസകളുമായി ആരാധകർ

> **Lead Summary:** **സാപ്പി**യുടെ വേർപാടിൽ നിന്നും ഇനിയും മുക്തമായിട്ടില്ല സിദ്ദിഖും കുടുംബവും. നിഴലു പോലെ കൂടെ ഉണ്ടായ മകൻ ഒരു നിമിഷം കാണാതായപ്പോൾ ആ വീട് പോലും വിങ്ങിപ്പൊട്ടി. എന്നാൽ ആ സങ്കടത്തിന് ഒരൽപം ആശ്വാസമേകാൻ കുഞ്ഞതിഥിയെ വരവേൽക്കുകയാണ് സിദ്ദിഖും കുടുംബവും. മകൻ ഷഹീൻ സിദ്ദിഖിന് ഒരു കുഞ്ഞു മാലാഖ ജനിച്ചിരിക്കുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെ ഷഹീനും ഭാര്യ അമൃതയും ചേർന്നാണ് സന്തോഷ വാർത്ത പങ്കു വെച്ചത്. 

## Article Content

**സാപ്പി**യുടെ വേർപാടിൽ നിന്നും ഇനിയും മുക്തമായിട്ടില്ല സിദ്ദിഖും കുടുംബവും. നിഴലു പോലെ കൂടെ ഉണ്ടായ മകൻ ഒരു നിമിഷം കാണാതായപ്പോൾ ആ വീട് പോലും വിങ്ങിപ്പൊട്ടി. എന്നാൽ ആ സങ്കടത്തിന് ഒരൽപം ആശ്വാസമേകാൻ കുഞ്ഞതിഥിയെ വരവേൽക്കുകയാണ് സിദ്ദിഖും കുടുംബവും. മകൻ ഷഹീൻ സിദ്ദിഖിന് ഒരു കുഞ്ഞു മാലാഖ ജനിച്ചിരിക്കുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെ ഷഹീനും ഭാര്യ അമൃതയും ചേർന്നാണ് സന്തോഷ വാർത്ത പങ്കു വെച്ചത്. 

മലയാള സിനിമയിൽ വ്യത്യസ്ഥമാർന്ന കഥാപാത്രങ്ങളുമായി ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് സിദ്ദിഖ്. അച്ഛനായും, വില്ലനായും, നായകനായും, സഹതാരമായും, ക്യാരക്ടർ റോളുകളിലുമെല്ലാം അവിസ്മരണീയ പ്രകടനം കാഴ്ച വെക്കാൻ സിദ്ദിഖിനുള്ള കഴിവ് ചെറുതല്ല.

ഒരേ വർഷം തന്നെ എത്രതരം വേഷങ്ങളാണ് അദ്ദേഹം പകർന്നാടിയത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖിന്റെ വിവാഹ റിസപ്ഷനിൽ വെച്ചാണ് റാഷിൻ എന്ന സാപ്പിയെ ആളുകൾ ആദ്യമായി കാണുന്നത്. ഇങ്ങനെയൊരു മകനുണ്ടെന്ന വിവരവും പലരും അറിയുന്നത് അപ്പോഴായിരുന്നു. 

> സാപ്പിയുടെ വിയോ​ഗം കുടുംബത്തെ ആകെ തളർത്തിയിരുന്നു. അതിനൊരു തരി ആശ്വാസമേകാനാണ് പുതിയ അതിഥി എത്തിയത്. "ആ രണ്ട് കുഞ്ഞു കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നു. 'ദുഅ ഷഹീൻ' എന്ന കുഞ്ഞു മാലാഖയുടെ വരവോടെ ഞങ്ങൾ അനു​ഗ്രഹിക്കപ്പെട്ടു." എന്നാണ് ഭാര്യ അമൃത ദാസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഒപ്പം കുഞ്ഞിന്റെ രണ്ട് കാലുകളിൽ രണ്ട് വലിയ മോതിരം ഇട്ടിരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 10നാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. എന്നാൽ പ്രേക്ഷകരോട് ഇപ്പോഴാണ് പറയുന്നത്.

2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ റിസപ്ഷനിൽ വെച്ചാണ് സാപ്പിയെ ആളുകൾ അറിയുന്നത്. സിദ്ദിഖിന്റെ മൂന്ന് മക്കളി മൂത്തയാൾ സാപ്പി എന്ന് വിളിക്കുന്ന റാഷിൻ തന്നെയാണ്. എന്നാൽ രണ്ടാമത്തെ മകൻ ഷഹീനും ഇളയമകൾ അതായത് സിദ്ദിഖിന്റെ രണ്ടാം വിവാഹത്തിലുള്ള മകൾ ഫർഹിനും റാഷിനെ കുഞ്ഞനുജനായാണ് കാണുന്നത്. ഷഹീനും ഭാര്യ അമൃതയും അന്നത്തെ ഫോട്ടോഷൂട്ടിനിടയിൽ റാഷിനെ കൈവിടാതെ ഒപ്പം ചേർക്കുന്നുണ്ടായിരുന്നു. 

പേരക്കുട്ടി ജനിച്ച സന്തോഷം ഉണ്ടെങ്കിലും അതു കാണാൻ റാഷിൻ ഇല്ലാത്തതിന്റെ ദുഖവും സിദ്ദിഖിന്റെ ഉള്ളിൽ ഉണ്ടാവും. എന്തായാലും വലിയൊരു വിഷമഘട്ടത്തിലൂടെ പോയ കുടുംബത്തിന് അൽപം ആശ്വാസം ലഭിക്കുന്ന വാർത്തയാണിത്. സാപ്പിക്കു പകരം സിദ്ദിഖിനു കൂട്ടായി ഇനി ദുഅ ബേബി ഉണ്ടാവും. പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. കല്യാണി പ്രിയദർശൻ, അഭിലാഷ് പിള്ള, സുധി കോപ്പ, തൻവി റാം, തുടങ്ങി നിരവധി പേർ കമന്റ് ചെയ്തു. ആരാധകരും ഏറെ സന്തോഷത്തിലാണ്. 

സിദ്ദിഖിനെ പോലെ മകൻ ഷഹീനും സിനിമയിൽ മികച്ച നടനാണ്. നിരവധി നല്ല കഥാപാത്രങ്ങൾ ഷഹീനു ലഭിച്ചിട്ടുണ്ട്. പത്തേമാരി, കസബ, ടെയ്ക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോ​ഗ്, വിജയ് സൂപ്പറും പൗർണമിയും അങ്ങനെ നിരവധി സിനിമകൾ ഷഹീൻ ചെയ്തു. അവസാനം റിലീസ് ചെയ്തത് കല്യാണി പ്രിയദർശനൊപ്പം അഭിനയിച്ച 'ശേഷം മൈക്കിൽ ഫാത്തിമ' ആയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/223442/siddique-becomes-grandfather-his-son-shaheen-welcomes-their-new-born-baby-girl-revealed)