#nimishabijo | അന്ന് കാസ്റ്റിംഗ് കൗച്ചിന് സമ്മതിച്ചിരുന്നേല്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ താരം; തുറന്ന് പറഞ്ഞ് നിമിഷ ബിജോ

#nimishabijo | അന്ന് കാസ്റ്റിംഗ് കൗച്ചിന് സമ്മതിച്ചിരുന്നേല്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ താരം; തുറന്ന് പറഞ്ഞ് നിമിഷ ബിജോ
Jul 27, 2024 08:41 PM | By Athira V

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നിമിഷ ബിജോ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. പള്ളിയോടം ഫോട്ടോഷൂട്ടിന്റെ പേരിലാണ് നിമിഷ വിവാദത്തില്‍ ചെന്നു പെടുന്നത്. 

ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിടുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നാണ് താരം പറയുന്നത്. നിമിഷയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എനിക്ക് വിളി വന്നിട്ടുണ്ട്. ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ ലെവല്‍ വേറെ ആയേനെ'' നിമിഷ പറയുന്നു. 

ബിഗ് ബോസില്‍ കയറണം എന്ന് ആഗ്രഹമുണ്ട്. സിനിമകള്‍ ചെയ്യണം എന്നുണ്ട്. ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാന്‍ അടിപൊളിയായി ജീവിക്കുമെന്നും താരം പറയുന്നുണ്ട്. അതേസമയം തനിക്കൊപ്പം എന്നും കൂടെ നിന്നിട്ടുളളത് കുടുംബമാണെന്നും സുഹൃത്തുക്കള്‍ ഇപ്പോള്‍ കൂടെയില്ലെന്നും താരം പറയുന്നുണ്ട്. 

എന്റെ കൂടെ ഇപ്പോഴും ചേര്‍ന്നു നില്‍ക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാന്‍ ഇപ്പോഴും സിമ്പിളാണ്. അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നും ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ലെന്നാണ് താരം പറയുന്നത്. 

അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്നത് എന്റെ ഭര്‍ത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവര്‍ തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവര്‍ കൂടെ തന്നെയുണ്ട്. എന്റെ നാട്ടുകാര്‍ എന്നെ കുറ്റം പറയുന്നില്ല. ഞങ്ങളുടെ ക്യാരക്ടര്‍ എന്തെന്നും ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് എങ്ങനെയാണെന്നും എന്നും അവര്‍ക്ക് അറിയാം. നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും നിമിഷ പറയുന്നത്. 

അഭിമുഖത്തില്‍ തന്നെ ഷക്കീലയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും നിമിഷ സംസാരിക്കുന്നുണ്ട്. ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്.

#nimishabijo #recalls #her #casting #couch #experience #how #her #friends #abandoned #he

Next TV

Related Stories
#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

Sep 7, 2024 04:37 PM

#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

എന്നാൽ ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്തിന് ഏറെ പറയുന്നു പ്രിയപ്പെട്ട മുടിയൻ ചേട്ടനും നവ...

Read More >>
#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

Sep 7, 2024 03:56 PM

#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

ബിഗ് ബോസ് ഷോയിലേക്ക് പോയതോടു കൂടിയാണ് പേളിയുടെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ്...

Read More >>
#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

Sep 6, 2024 05:37 PM

#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഇഷ്ടപ്പെട്ട രീതിയില്‍ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ദിയയിപ്പോള്‍.മക്കള്‍ക്ക് അവരുടെ...

Read More >>
#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

Sep 6, 2024 01:24 PM

#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

രണ്ടു വര്‍ത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിയയും ആണ്‍സുഹൃത്തായ അശ്വിനും വിവാഹം...

Read More >>
#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

Sep 5, 2024 08:01 PM

#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

ദിയയുടെ വിവാഹം ഒരു ആഢംബര രീതിയിൽ ആയിരിക്കില്ലെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്....

Read More >>
 #DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

Sep 5, 2024 04:34 PM

#DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയ കൃഷ്ണയെ വിവാ​ഹം ചെയ്തത്....

Read More >>
Top Stories