---
title: "#Rajinikanth  |  രജനികാന്തിന്റെ ഓഫര്‍ നിരസിച്ച് നാഗാര്‍ജുന, സിനിമാ ലോകം അമ്പരപ്പില്‍"
english_title: "#Nagarjuna #rejects #Rajinikanths #offer #film #world #shocked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223280/nagarjuna-rejects-rajinikanths-offer-film-world-shocked"
published_at: "2024-07-27T16:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4d88be3511_Untitled-7.jpg"
keywords: []
---

# #Rajinikanth  |  രജനികാന്തിന്റെ ഓഫര്‍ നിരസിച്ച് നാഗാര്‍ജുന, സിനിമാ ലോകം അമ്പരപ്പില്‍

> **Lead Summary:** **[സം**വിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്താണ് നായകൻ.

## Article Content

**[സം**വിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്താണ് നായകൻ.

രജനികാന്ത് നായകനായി കൂലിയെന്ന് പേരിട്ട ചിത്രത്തില്‍ നാഗാര്‍ജുനയെയും പരിഗണിക്കുന്നുവെന്നും പ്രധാന പ്രതിനായകനായിരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കൂലിയിലേക്ക് നാഗാര്‍ജുന ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നായക നിരയില്‍ നിന്ന് പിന്തള്ളപ്പെട്ടേക്കുമെന്ന് താരം കരുതുന്നതിനാലാണ് ഓഫര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഗാന രചന കമല്‍ഹാൻ നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ ഒരു നടനായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരുന്നു.

സംഗീതം ശ്രുതി ഹാസൻ നിര്‍വഹിച്ചു. നടനായി ലോകേഷ് കനകരാജെത്തിയ ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയുമാണ് നിര്‍വഹിച്ചത്.

പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് .

തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു.

സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/223280/nagarjuna-rejects-rajinikanths-offer-film-world-shocked)