#snehasreekumar | 'എന്‌റെ കൊച്ചേ നീയിത് എങ്ങനെയാണ് ചെയ്യുന്നത്! എന്നെ വിളിച്ചാണ് എല്ലാവരും പറയുക'; പ്രണയകഥ പറഞ്ഞ് സ്‌നേഹയും ശ്രീകുമാറും

#snehasreekumar | 'എന്‌റെ കൊച്ചേ നീയിത് എങ്ങനെയാണ് ചെയ്യുന്നത്! എന്നെ വിളിച്ചാണ് എല്ലാവരും പറയുക'; പ്രണയകഥ പറഞ്ഞ് സ്‌നേഹയും ശ്രീകുമാറും
2024-07-27T16:37:00 | By Athira V

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും ഇപ്പോള്‍. 

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് മണ്ഡോദരിയും ലോലിതനും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്തവന്നപ്പോള്‍ ആരാധകര്‍ക്കും ത്രില്ലായിരുന്നു. 2019 ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 


ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇരുവരും മനസ് തുറന്നത്. രസകരമായാണ് സ്‌നേഹയും ശ്രീകുമാറും അക്കാലം ഓര്‍ത്തെടുക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പതിനാല് കൊല്ലമായി പരിചയപ്പെട്ടിട്ട്. മറിമായം തുടങ്ങിയിട്ടും പതിനാല് വര്‍ഷമായി. ആ സൗഹൃദത്തില്‍ ഉണ്ടായി വന്ന പ്രണയമാണ്. എന്നെപ്പറ്റി മനസിലാക്കി കൊടുക്കേണ്ടതില്ലാത്തയാള്‍, എന്റെ നല്ലതും ചീത്തയും അറിയുന്നയാള്‍, കാണുമ്പോഴേ പ്രണയിച്ചു തുടങ്ങിയിരുന്നുവെങ്കില്‍ എന്റെ നെഗറ്റീവ് വശം അറിയില്ലായിരിക്കും. ശ്രീയ്ക്കും അങ്ങനെയാണ്. എവിടെയാണ് ശ്രീ പിന്നീലേക്ക് വലിയുന്നത് എന്ന് എനിക്ക് മനസിലാകും. ഒടുവില്‍ എനിക്ക് മനസിലായി, ഞാന്‍ ഇല്ലാതെ ഇദ്ദേഹം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ എവിടേയും എത്തില്ലെന്ന്.'' സ്‌നേഹ പറയുന്നു. 

എന്റെ റബ്ബര്‍ ബാന്റ് വലിയിലാണ് പുള്ളിയിപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നോട് പോകാന്‍ പറഞ്ഞാലും ഞാന്‍ പോകില്ല. ചക്കപ്പഴം ആയിരുന്നപ്പോള്‍ ലൊക്കേഷനിലൊക്കെ ഇടയ്ക്ക് പോകുമായിരുന്നു. ശ്രീ വര്‍ക്ക് ചെയ്യുന്ന സെറ്റുകളിലൊക്കെ ഒരു പ്രത്യേകതയുണ്ട്. ശ്രീയേക്കാളും അവര്‍ കൂട്ടാവുക എന്നോടായിരിക്കും. ശ്രീയെ അറിയുന്നവര്‍ക്കെല്ലാം എന്നെ നന്നായി അറിയാം. എന്നെ വിളിച്ചാണ് വസ്ത്രത്തിന്റെ കാര്യവും വണ്ടിയുടെ കാര്യവുമൊക്കെ പറയുകയെന്നും സ്‌നേഹ പറയുന്നു.

ചക്കപ്പഴം കാരണം എനിക്കു കിട്ടിയ ഏറ്റവും വലിയ സുഹൃത്താണ് അശ്വതി ശ്രീകാന്ത്. ശ്രീയേക്കാളും എന്റെ അടുത്ത സുഹൃത്താണ് അശ്വതി. എന്‌റെ കൊച്ചേ നീയിത് എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്നാണ് ശ്രീയെക്കുറിച്ച് എന്നോട് ചോദിച്ചതെന്നും സ്‌നേഹ തമാശരൂപേണ പറയുന്നുണ്ട്. 

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചവരാണ് സ്‌നേഹയും ശ്രീകുമാറും. മറിമായത്തിലൂടെ കയ്യടി നേടിയ സ്‌നേഹ അളിയന്‍ വെഴ്‌സസ് അളിയന്‍, ലാഫിംഗ് വില്ല, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, തുടങ്ങി നിരവധി പരമ്പരകളുടേയും ഷോകളുടേയും ഭാഗമായിട്ടുണ്ട്. വല്ലാത്ത പഹയന്‍ എന്ന സിനിമയിലൂടെയായിരുന്നു സ്‌നേഹയുടെ സിനിമ എന്‍ട്രി. പഞ്ചായത്ത് ജെട്ടിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 

മറിമായം, ചക്കപ്പഴം, ഉപ്പും മുളകും തുടങ്ങിയ ജനപ്രീയ പരമ്പരകളിലൂടൊയണ് ശ്രീകുമാര്‍ മിനിസ്‌ക്രീന്‍ ലോകത്ത് താരമാകുന്നത്. മെമ്മറീസിലെ വില്ലന്‍ വേഷമാണ് സിനിമയില്‍ ശ്രീകുമാറിന് കയ്യടി നേടിക്കൊടുക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. കണ്ണുര്‍ സ്‌ക്വാഡാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Content Highlight: #snehasreekumar #shares #how #she #fell #love #spsreekumar #during #marimayam

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup