#sijojohn | 'ഇത് എന്റെ വിവാഹ സമയമായിരുന്നു! 'രണ്ടാമത്തെ സർജറിക്ക് പോകുന്നു'; റോക്കിക്ക് കടുത്ത ഭാഷയിൽ മറപടി നൽകി സിജോ

#sijojohn | 'ഇത് എന്റെ വിവാഹ സമയമായിരുന്നു! 'രണ്ടാമത്തെ സർജറിക്ക് പോകുന്നു'; റോക്കിക്ക് കടുത്ത ഭാഷയിൽ മറപടി നൽകി സിജോ
Jul 27, 2024 03:42 PM | By Athira V

ബി​ഗ്ബോസ് മലയാളം സീസൺ 6ലെ ഏറ്റവും വിവാദമുണ്ടാക്കിയത് റോക്കി- സിജോ തമ്മിലുള്ള പ്രശ്നമായിരുന്നു. റോക്കിയെ പുറത്താക്കിയെങ്കിലും ആദ്യത്തെ സർജറിക്കു ശേഷം സിജോ പിന്നീട് വീണ്ടും ഹൗസിനുള്ളിലേക്ക് തിരിച്ചു വന്നിരുന്നു. നിരവധി പ്രതിസന്ധികളിലൂടെ കഴിഞ്ഞു പോയ നാളുകളായിരുന്നു സിജോയുടേത്. എന്നാൽ ഹൗസിൽ നിന്ന് പുറത്തിറങ്ങി വിവാഹ വാർത്തകളെല്ലാം സിജോ പ്രേക്ഷകർക്കൊപ്പം പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ സർജറിയെ കുറിച്ച് സിജോ സംസാരിക്കുന്നു. 

വീഡിയോയിൽ തന്റെ വായയുടെ എക്സ്റേ കാണിക്കുന്നുണ്ട്. പ്രശ്നം ഉണ്ടായ ആ ​ഭാ​ഗത്ത് പ്ലേറ്റ് ഇട്ടിരിക്കുകയായിരുന്നു. "അതായത് വായക്കുള്ളിൽ ഏറ്റവും അറ്റത്തായിട്ട് ഒരു ചെറിയ പല്ലുണ്ട്. ആ പല്ലിലേക്ക് ഇറക്കിയിട്ടാണ് പ്ലേറ്റ് ഇട്ടിരിക്കുന്നത്. ആ പ്ലേറ്റാണ് ഇനി എടുത്തു കളയാൻ ഉള്ളത്. അതിനു വേണ്ടി ഞാൻ ഇപ്പോൾ ചെന്നൈയിലേക്ക് പോവും. ആ​ഗസ്റ്റ് 4നു പോയിട്ട് ആ​ഗസ്റ്റ് 5നാണ് സർജറി. 6ാംതിയ്യതി അല്ലെങ്കിൽ 7ാം തിയ്യതി തിരിച്ചു വരാൻ സാധിക്കും." 

"ഈ പ്ലേറ്റ് എടുത്തു മാറ്റാൻ ഉള്ളതാണ്. അത് എടുത്തു മാറ്റാൻ ഒരുപാട് താമസം വന്നാൽ എന്റെ പല്ലിനു കൂടുതൽ പ്രശ്നം ഉണ്ടാവും. അതായത് ആ പല്ല് പിന്നീട് എടുത്തു കളയേണ്ടി വരും. അങ്ങനെ വന്നാൽ മുഖത്തിന്റെ ഒരു ഭാ​ഗം കുഴിഞ്ഞു പോകും. എന്നാൽ ആശുപത്രിയിൽ എത്തിയാൽ മാത്രമേ ആ പല്ലിന്റെ കാര്യത്തിൽ ഒരു കൃത്യമായ ഉറപ്പ് പറയാൻ കഴികയുള്ളു." 


ഇതിനെല്ലാം കാരണമായ റോക്കിയെ കുറിച്ച് സിജോ ഈ വീഡിയേയിൽ പറയുന്നുണ്ട്. അയാൾ കാരണം തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും സിജോ വിശദീകരിക്കുന്നുണ്ട്. തന്റെ കല്യാണം നീണ്ടു പോയതും, കരിയറിൽ പല തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനും കാരണം ഹൗസിനുള്ളിലെ റോക്കിയുടെ ആക്രമണം തന്നെയാണെന്ന് സിജോ പറഞ്ഞു. 

"ആദ്യ സർജറിക്കു ശേഷം ശരീരഭാരം ഒരുപാട് കുറഞ്ഞു. അതായത് ഭക്ഷണം കഴിക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ ഭക്ഷണം കഴിച്ച് വീണ്ടും ശരീരം നന്നാക്കിയെടുത്തു. എന്നാൽ അടുത്ത സർജറി കഴിഞ്ഞാൽ വീണ്ടും ഭക്ഷണം പ്രശ്നമാവും. എന്റെ ഭക്ഷണ രീതികൾ മാറ്റേണ്ടി വരും. ശരീരം പിന്നെയും കുറയും. ഇതിനെല്ലാം കാരണമായ റോക്കിയോട് തീർച്ചയായും ഒരു ദേഷ്യം തോന്നും." 

വീഡിയോ മുഴുവൻ സിജോ തന്റെ ദേഷ്യം റോക്കിയോട് പറഞ്ഞു തീർക്കുന്നുണ്ട്. ഹൗസിനുള്ളിൽ വെച്ച് തന്നെ പറഞ്ഞിരുന്നു ഇതിന്റെ പേരിൽ സിജോ കേസ് കൊടുക്കില്ലെന്ന്. പലരും സിജോയോട് ചോദിക്കുന്ന കാര്യവും ഇതു തന്നെയാണ്. പക്ഷേ ഈ വീഡിയോയിലും സിജോ അതു തന്നെയാണ് പറയുന്നത് "എനിക്ക് തന്ത ഒന്നേ ഉള്ളു, അല്ലാതെ അവനെ പോലെ 50 എണ്ണം ഇല്ല" എന്നാണ് സിജോ പറഞ്ഞത്.

"ഇനി പുതിയ ഡയലോ​ഗുകളുമായി ഇറങ്ങാനുള്ള ശക്തി അയാൾക്ക് ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിഡിയോ കണ്ടിട്ട് ആർക്കേലും എന്നോട് ദേഷ്യം തോന്നുന്നുണ്ടോ എന്നറിയില്ല. ദേഷ്യവും ഇഷ്ടവും ഇഷ്ടക്കേടുകളുമുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. എന്റെ കല്യാണം നടക്കേണ്ടിയിരുന്ന സമയമായിരുന്നു ഇത്. ആ സമയത്താണ് ഞാനിപ്പോൾ ഓപ്പറേഷനു വേണ്ടി പോകുന്നത്. എന്റെ വികാരങ്ങളാണ് ഈ വീഡിയോയിലൂടെ എനിക്ക് പറയേണ്ടി വന്നത്." സിജോ പറഞ്ഞു. 

#biggboss #malayalam #season #6 #fame #sijojohn #shared #about #his #second #mouth #surgery #difficulties

Next TV

Related Stories
#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട്  28 -കാരനായ ഭർത്താവ് ചെയ്തത്!

Oct 17, 2024 07:31 AM

#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട് 28 -കാരനായ ഭർത്താവ് ചെയ്തത്!

തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ്...

Read More >>
#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Oct 14, 2024 06:56 AM

#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട്...

Read More >>
#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

Oct 13, 2024 03:22 PM

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി...

Read More >>
#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

Oct 13, 2024 07:34 AM

#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക്...

Read More >>
#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

Oct 12, 2024 03:06 PM

#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

Read More >>
#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

Oct 12, 2024 11:24 AM

#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ...

Read More >>
Top Stories