---
title: "അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോൾക്കൊപ്പം മല്ലിക ;വീഡിയോ വൈറല്‍ "
english_title: "Is Grandma single ?; Mallika with Kochumol; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2231/is-grandma-single-mallika-with-kochumol-video-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60814bd5bd947_mallika.jpg"
keywords: []
---

# അമ്മൂമ്മ സിംഗിളാണോ?; കൊച്ചുമോൾക്കൊപ്പം മല്ലിക ;വീഡിയോ വൈറല്‍ 

> **Lead Summary:** ഒരു കിടിലൻ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന് പേരക്കുട്ടികളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഒന്നിച്ചുകൂടുമ്പോഴൊക്കെ കുട്ടികളോട് തമാശ പറഞ്ഞും കുസൃതികാട്ടിയും ഇഷ്ടം കവരുന്ന മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂർണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്.

## Article Content

ഒരു കിടിലൻ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന് പേരക്കുട്ടികളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഒന്നിച്ചുകൂടുമ്പോഴൊക്കെ കുട്ടികളോട് തമാശ പറഞ്ഞും കുസൃതികാട്ടിയും ഇഷ്ടം കവരുന്ന മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂർണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്.

ഹൗ ഓൾഡ് ആർ യൂ എന്ന കൊച്ചുമകളുടെ ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തിൽ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേർക്കുന്നു. അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ മുൻപ് പ്രാർത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരൻ ചുവടുവച്ചത്.

> “ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ. ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” മല്ലികയുടെ ജന്മദിനത്തതിൽ വീഡിയോ പങ്കുവച്ച് പ്രാർത്ഥന കുറിച്ചതിങ്ങനെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2231/is-grandma-single-mallika-with-kochumol-video-goes-viral)