തെന്നിന്ത്യന്‍ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന് സുകുമാര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളൊരു വാര്‍ത്തയാണ് പ്രേക്ഷ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന് ലഭിച്ച റെക്കോര്‍ഡ് തുകയുടെ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്.
400 കോടി രൂപയായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം വിതരണത്തിനായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ഓഫര്‍. എന്നാല്‍ ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്സ് തീരുമാനിക്കുകയായിരുന്നു.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്.
ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.4
400 crore offer for Pushpa 2 '; This is the reason why the manufacturers refused to pay