'ചതുര്‍മുഖം' തീയറ്ററില്‍ നിന്നും പിന്‍വലിച്ചു

'ചതുര്‍മുഖം' തീയറ്ററില്‍ നിന്നും പിന്‍വലിച്ചു
Oct 4, 2021 09:49 PM | By Truevision Admin

മ‍ഞ്ജു വാര്യരും, സണ്ണി വെയിനും പ്രധാന വേഷത്തില്‍ എത്തിയ ചതുര്‍മുഖന്‍ തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ് - മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ സംവിധാനം ചെയ്ത ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം.

മ‍ഞ്ജു വാര്യരുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;

  പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍.

'Chaturmukham' was withdrawn from the theater

Next TV

Related Stories
#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

Apr 25, 2024 08:47 AM

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന്...

Read More >>
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Apr 24, 2024 10:48 AM

#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

Apr 24, 2024 09:33 AM

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’...

Read More >>
#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

Apr 24, 2024 09:17 AM

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ...

Read More >>
Top Stories