logo

'ആ വിവാഹാഘോഷം ഏറ്റവും വലിയ ദുരന്തമായി മാറി' തുറന്നു പറഞ്ഞു അഭിഷേക് ബച്ചന്‍

Published at Oct 19, 2020 01:44 PM 'ആ വിവാഹാഘോഷം ഏറ്റവും വലിയ ദുരന്തമായി മാറി' തുറന്നു പറഞ്ഞു അഭിഷേക് ബച്ചന്‍

ആരാധകര്‍ക്ക് അസൂയ തോന്നുന്ന രീതിയുള്ള ബോളിവുഡ് താരങ്ങളാണ് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ താരദമ്പതിമാരെ കുറിച്ചുള്ള ഏറ്റവും രസകരമായ വിവരങ്ങളാണ് പുറത്ത് വന്നത്. അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് യുടെയും പഴയ അഭിമുഖങ്ങളിലൊന്നാണ്‌ കൂടുതലും വൈറലായത്.ഇപ്പോള്‍ ഇതാ വീണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിഷേക് ബച്ചന്‍ നല്‍കിയൊരു അഭിമുഖത്തിലെ ചില കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ് . ഐശ്വര്യ റായിയ്‌ക്കൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പോയത് വലിയൊരു പരാജയമായി മാറിയെന്നായിരുന്നു അന്ന് അഭിഷേക് പറഞ്ഞത്. ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന ഉപദേശവും അഭിഷേക് നല്‍കുന്നുണ്ട്. 2000 ല്‍ പുറത്തിറങ്ങിയ ധയ് അക്ഷര്‍ പ്രേം കേ എന്ന സിനിമയിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നത്. 2007 ഏപ്രില്‍ 20 നായിരുന്നു ഇരുവരുടെയും വിവാഹം. ഏകമകള്‍ ആരാധ്യ. ഇടയ്ക്ക് വേര്‍പിരിഞ്ഞെന്നുള്ള ഗോസിപ്പുകള്‍ വന്നെങ്കിലും സന്തോഷത്തോടെ മൂന്നോട്ട് പോവുകയാണ് ഇരുവരും .


2016 ല്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ അഭിഷേക് പങ്കുവെച്ചത്.അഭിഷേകും ഐശ്വര്യയും തമ്മിലുണ്ടായ ഏറ്റവും റൊമാന്റിക് നിമിഷം ഏതാണെന്നായിരുന്നു ചോദ്യം. ഐശ്വര്യയ്‌ക്കൊപ്പം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ബീച്ചില്‍ ഡിന്നറൊരുക്കിയതും അതൊരു ദുരന്തമായി മാറിയതുമാണെന്ന് അഭിഷേക് പറയുന്നു. ബീച്ചില്‍ നിന്നും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ലോകത്തിലെ ഏറ്റവും റൊമാന്റിക് നിമിഷമാണെന്ന് ആരും കരുതരുത്. ഈ തുറന്ന് പറച്ചില്‍ എല്ലാ പുരുഷന്മാര്‍ക്കും വേണ്ടിയാണ്. 2009 ല്‍ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി മാലിദ്വീപില്‍ നിന്നും ഞാനത് പരീക്ഷിച്ചു.അതൊരു ദുരന്തമായി മാറുകയായിരുന്നു.


ആദ്യമേ മെഴുകുതിരി കാറ്റില്‍ അണഞ്ഞ് പോയി. രണ്ടാമത് ഭക്ഷണത്തില്‍ മണല്‍ വീണു. അതുകൊണ്ട് നിങ്ങളെല്ലാവരോടും അത് ചെയ്ത് നോക്കരുതെന്ന് ഞാന്‍ തന്നെ പറയുകയാണ്. പിന്നെ ഐശ്വര്യയ്‌ക്കൊപ്പം മണിക്കൂറുകളോളം കാറ്റ് കൊണ്ടിരുന്നതാണ് ഏറ്റവും റൊമാന്റിക് ആയ കാര്യമെന്നും അഭിഷേക് സൂചിപ്പിക്കുന്നു.എത്ര മോശപ്പെട്ട കാര്യമാണെങ്കിലും ഒന്നിച്ച് എത്ര ആഴത്തിലുള്ളത് ആണെങ്കിലും ഐശ്വര്യയോട് സംസാരിക്കാനാകും. താനും ഐശ്വര്യയും കൂടി രാത്രി മുഴുവന്‍ സംസാരിച്ചിരുന്ന് സമയം കളഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ഭര്‍ത്താവിന് ഭാര്യയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും റൊമാന്റിക് ആയ കാര്യം അവര്‍ക്കൊപ്പം ഉണ്ടായിരിക്കുക എന്നതാണ. അവരെ കേള്‍ക്കാനും പങ്കിടാനുമൊക്കെ കഴിയണമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു വയ്ക്കുന്നു .

Came out. One of the oldest interviews with Abhishek Bachchan and Aishwarya Rai has gone viral

Related Stories
എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് ........വിവാഹ ആശംസകളുമായി നിക്ക്

Dec 3, 2020 05:31 PM

എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് ........വിവാഹ ആശംസകളുമായി നിക്ക്

ബോളിവുഡ് താരദമ്പതികളില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട ജോഡികള്‍ ആണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. രണ്ടാം വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ...

Read More >>
 ചിരഞ്ജീവിയുടെ മരുമകള്‍ വിവാഹിതയാകുന്നു

Dec 3, 2020 03:30 PM

ചിരഞ്ജീവിയുടെ മരുമകള്‍ വിവാഹിതയാകുന്നു

നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരിക കോനിഡേലയാണ് ഡിസംബറില്‍...

Read More >>
Trending Stories