---
title: "#aadujeevitham |  ആടുജീവിതം സക്സസ് സെലിബ്രേഷൻ, പ്രേക്ഷകർക്കും വേദിയിൽ ആടാം, പാടാം"
english_title: "#aadujeevitham #success #celebration #anybody #can #perform #stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222948/aadujeevitham-success-celebration-anybody-can-perform-stage"
published_at: "2024-07-26T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a34b522d723_aadujeevitham.jpg"
keywords: []
---

# #aadujeevitham |  ആടുജീവിതം സക്സസ് സെലിബ്രേഷൻ, പ്രേക്ഷകർക്കും വേദിയിൽ ആടാം, പാടാം

> **Lead Summary:** **ബോ**ക്സ് ഓഫീസുകളിൽ ​ഗംഭീര കുതിപ്പ് നടത്തിയ മലയാളത്തിന്റെ എക്കാലത്തെയും വിസ്മയ ചിത്രമായ ആടുജീവിതം സിനിമയുടെ സക്സസ് സെലിബ്രേഷൻ സംഘടിപ്പിക്കുന്നു. വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024 ഉം ചേർന്ന് ആ​ഗസ്റ്റ് 24ന് കൊച്ചിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**ബോ**ക്സ് ഓഫീസുകളിൽ ​ഗംഭീര കുതിപ്പ് നടത്തിയ മലയാളത്തിന്റെ എക്കാലത്തെയും വിസ്മയ ചിത്രമായ ആടുജീവിതം സിനിമയുടെ സക്സസ് സെലിബ്രേഷൻ സംഘടിപ്പിക്കുന്നു. വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024 ഉം ചേർന്ന് ആ​ഗസ്റ്റ് 24ന് കൊച്ചിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, ബ്ലെസി, പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുക്കും.

സക്സസ് സെലിബ്രേഷന്റെ ഭാ​ഗമായി പ്രേക്ഷകർക്കായി രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികളാകുന്നവർക്ക് സക്സസ് സെലിബ്രേഷൻ വേദിയിൽ പെർഫോം ചെയ്യാൻ അവസരമുണ്ട്.

'പെരിയോനെ റഹ്മാനെ' എന്ന ഗാനം പാടി വീഡിയോ ഷൂട്ട് ചെയ്തു ആ വീഡിയോയും 'ഓമനേ എന്ന ഗാനം' തങ്ങളുടേതായ രീതിയിൽ കൊറിയോഗ്രാഫി ചെയ്തു ആ വിഡിയോയും ജൂലൈ 30 നു മുൻപ് [grandkeralaconsumerfestival @ gmail.com](grandkeralaconsumerfestival @ gmail.com) എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

വിജയികളാകുന്നവർക്കു ആഗസ്റ്റ് 24 നു നടക്കുന്ന പരിപാടിയിൽ വേദിയിൽ പെർഫോം ചെയ്യാം.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററുകളിലെത്തിയത്.

നജീബിന്റെ ചുട്ടുപൊള്ളിക്കുന്ന ജീവിതം പറയുന്ന ബെന്യാമിന്റെ ആടുജീവിതം അതേ പേരിൽ ബ്ലെസി ദൃശ്യമിഴിവേകുകയായിരുന്നു.

പ്രേക്ഷകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ചിത്രത്തിൽ അമലപോൾ, ജിമ്മി ജീൻ ലൂയിസ്, കെആർ ​ഗോകുൽ, താലിഖ് അൽ ബലൂഷി, റിക് അബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/222948/aadujeevitham-success-celebration-anybody-can-perform-stage)