---
title: "#renjuranjimar |  ദിവ്യഗര്‍ഭം കണ്ടവരുണ്ടോ? സുഖത്തിന് വേണ്ടി പണം കൊടുത്ത് സ്ത്രീയെ ഉപയോഗിക്കുന്ന പുരുഷന് പേരില്ല -രഞ്ജു രഞ്ജിമര്‍"
english_title: "#celebrity #makeup #artist #renjuranjimar #cryptic #post #about #negative #thoughts #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222856/celebrity-makeup-artist-renjuranjimar-cryptic-post-about-negative-thoughts-goes-viral"
published_at: "2024-07-26T07:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a30009bc0a7_renju.jpg"
keywords: []
---

# #renjuranjimar |  ദിവ്യഗര്‍ഭം കണ്ടവരുണ്ടോ? സുഖത്തിന് വേണ്ടി പണം കൊടുത്ത് സ്ത്രീയെ ഉപയോഗിക്കുന്ന പുരുഷന് പേരില്ല -രഞ്ജു രഞ്ജിമര്‍

> **Lead Summary:** **മല**യാളത്തിലെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. ട്രാന്‍സ് ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു തന്റെ ജീവിതത്തെ പറ്റി മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു രഞ്ജു മനസ് തുറന്നത്. 

## Article Content

**മല**യാളത്തിലെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. ട്രാന്‍സ് ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു തന്റെ ജീവിതത്തെ പറ്റി മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു രഞ്ജു മനസ് തുറന്നത്. 

ഇതിനോട് അനുബന്ധിച്ച് പലരും രഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ അവര്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന തെറ്റിന് പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുകയാണ് രഞ്ജു ചെയ്തതിരിക്കുന്നത്. വിശദമായി വായിക്കാം... 

'ഹേയ, സമൂഹമേ ലോകത്തു ഒരു പെണ്ണും ആണില്ലാതെ വ്യഭിചാരി ആവുന്നില്ല. സുഖത്തിനു വേണ്ടി പണം കൊടുത്തു സ്ത്രീയെ ഉപയോഗിക്കുന്ന പുരുഷന് പേരില്ല, നാടില്ല. ഗര്‍ഭം ഉണ്ടകുമെങ്കില്‍ ആണും കൂടിയിട്ടുണ്ടാകും. ദിവ്യ ഗര്‍ഭം കണ്ടവരുണ്ടോ? പെണ്ണ് പിഴച്ചവള്‍, പെണ്ണ് വിധവ, പെണ്ണ് ഡിവോഴ്‌സ്, പെണ്ണ് മച്ചി എല്ലാം പറയും. 

ഒളിച്ചും പാത്തും സംബന്ധം കൂടാനും പോകും ഈ ചില ആണൊരുത്തന്മാര്. നട്ടെല്ല് ഉണ്ടെങ്കില്‍ വളയാതെ നില്‍ക്കാന്‍ നോക്കണേ. ഈ പുണ്യാളന്മാര്‍..' എന്നും പറഞ്ഞാണ് രഞ്ജു രഞ്ജിമര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിന് താഴെ വിമര്‍ശനവുമായിട്ടും ചിലരെത്തി. 

ആണുങ്ങളെ അടിച്ചാക്ഷേപിക്കാന്‍ നോക്കിയെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ അതിനുള്ള മറുപടിയും രഞ്ജു കൊടുത്തിരിക്കുകയാണ്. 'ഈ പോസ്റ്റ് കണ്ടിട്ട് ഒരു ചേട്ടന്മാര്‍ക്കും വിഷമം ഉണ്ടാകേണ്ട. എനിക്കും എന്നെ പോലെ ചിലര്‍ക്കും സംഭവിച്ച കാര്യം തന്നെയാണ് ഈ പോസ്റ്റ്. 

ഇനി എത്ര ആദര്‍ശം പറയുന്നവര്‍ വന്നാലും അനുഭവവിച്ചത് മാറില്ലല്ലോ. ചൊറിയുന്നവര്‍ അങ്ങോട്ട് മാറിയിരുന്നു ചൊറിഞ്ഞോളൂ. ആര്‍ക്കേലും ഈ പോസ്റ്റ് കണ്ടിട്ട് വല്ലാണ്ട് വീര്‍പ്പുമുട്ടുന്നു എങ്കില്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകാം, അല്ലാതെ പിന്നെ. ഒരു അനുഭവം പോസ്റ്റ് ആക്കിയാല്‍ ഓടി വരും ചൊറിയിക്കാന്‍. എനിക്ക് അത്രക്കങ്ങു ചൊറിയുന്നില്ല.. എന്നാണ് രഞ്ജു പറയുന്നത്.

എന്നാല്‍ രഞ്ജുവിനെ അനുകൂലിച്ചും നിരവധി പേരെത്തുന്നുണ്ട്. സമൂഹത്തിന്റെ ഇരുണ്ട കണ്ണുകളാണ് വായില്‍ തോന്നിയത് വിളിച്ചു പറയിക്കുന്നത്. ഒരാള്‍ താണ്ടി വന്ന വഴികള്‍ അയാള്‍ മാത്രമേ അറിഞ്ഞിട്ടുള്ളു, സഹിച്ചിട്ടുള്ളു. മറ്റുള്ളവര്‍ക്ക് അത് എന്തും പറയാനുള്ള ഒരു വിഷയം മാത്രമാണ്. അതില്‍ നല്ലതും വായില്‍ തോന്നിയതും പറയും. 

അതിനുള്ള മറുപടി ആ സ്‌പോട്ടില്‍ കൊടുത്താല്‍ മതി. പിന്നെ എല്ലാ പെണ്ണുങ്ങളും നല്ലതല്ല. ആണുങ്ങളിലുമുണ്ട് നല്ലതും ചീത്തയും. അങ്ങനെ ചിന്തിച്ചാല്‍ മതി രഞ്ജു. ഇതുപോലെയുള്ള മറുപടികള്‍ കൊടുക്കുക. രഞ്ജു എന്ന ഈ വ്യക്തിയെ ഞാന്‍ അഭിമാനത്തോടെ കാണുന്ന ആളാണ്. അതുകൊണ്ട് തന്നെ പറയട്ടെ, എല്ലാ പ്രതിസന്ധികളെയും നേരിട്ട് ശക്തമായി മുന്നോട്ടു തന്നെ പോവുക.. എന്നുമാണ് ഒരു ആരാധകന്‍ രഞ്ജുവിനോട് പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/222856/celebrity-makeup-artist-renjuranjimar-cryptic-post-about-negative-thoughts-goes-viral)