#viral | 'ഇനിയാരെ വിശ്വസിക്കും..?' ബർഗറിൽ ചത്ത പ്രാണി, പ്രമുഖ ഫുഡ് ബ്രാൻഡിനെതിരെ യുവതിയുടെ വീഡിയോ

#viral | 'ഇനിയാരെ വിശ്വസിക്കും..?' ബർഗറിൽ ചത്ത പ്രാണി, പ്രമുഖ ഫുഡ് ബ്രാൻഡിനെതിരെ യുവതിയുടെ വീഡിയോ
Jul 25, 2024 10:05 PM | By Athira V

ഓർഡർ ചെയ്ത ബർഗറിൽ ചത്ത പ്രാണിയെ കണ്ടെത്തിയതിനു പിന്നാലെ പ്രമുഖ ഫുഡ് ബ്രാൻഡിനെതിരെ യുവതി. ബർഗർ കിങ് ഔട്ട്ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ബർഗറിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്നാണ് യുവതിയുടെ ആരോപണം.

തനിക്കുണ്ടായ ദുരനുഭവത്തിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബർഗർ കിങ് പോലെ പേരുകേട്ട ബ്രാൻഡുകൾക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനാവുന്നില്ലെങ്കിൽ ഇനി എന്തിനെ ആശ്രയിക്കുമെന്നാണ് യുവതി ചോദിക്കുന്നത്.

പകുതി ബർഗർ കഴിച്ചെന്നും ഛർദിക്കാൻ വരുന്നുണ്ടെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും സംഭവത്തിൽ കമ്പനി മാപ്പ് പറയണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്.

വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഭക്ഷണപദാർഥങ്ങളിൽ പ്രാണിയും പല്ലിയും എലിയെയും വരെ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സഹജമാണ്. ഇത്തരം അനുഭവങ്ങൾ പ്രമുഖ ഭക്ഷണശാലകളിൽ നിന്നുകൂടിയാകുമ്പോഴാണ് ആശങ്കയേറുന്നത്.

#woman #finds #dead #insect #veg #burger #ordered #burger #king #mumbai

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall