---
title: "#Secret | എസ്. എൻ. സ്വാമി ചിത്രം "സീക്രട്ട്" നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ"
english_title: "#SNSwamy #film #Secret #theaters #Kerala #from #tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222739/snswamy-film-secret-theaters-kerala-from-tomorrow-new-update"
published_at: "2024-07-25T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1fbb66b91e_sevret.jpg"
keywords: []
---

# #Secret | എസ്. എൻ. സ്വാമി ചിത്രം "സീക്രട്ട്" നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ

> **Lead Summary:** > ****മലയാളി പ്രേക്ഷകർക്ക് തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "സീക്രട്ട്" നാളെ മുതൽ തിയേറ്ററുകളിലേക്ക്.

## Article Content

> ****മലയാളി പ്രേക്ഷകർക്ക് തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "സീക്രട്ട്" നാളെ മുതൽ തിയേറ്ററുകളിലേക്ക്.

ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിത്.

മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

കേരളത്തിലും ചെന്നൈയിലും സിനിമാ രാഷ്ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്‌.

മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയുമായാണ് സീക്രട്ട് പ്രേക്ഷകരിലേക്കെത്തുന്നത്.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്.

ഡി.ഒ.പി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/222739/snswamy-film-secret-theaters-kerala-from-tomorrow-new-update)