#rajanikanth | രജനികാന്തിന് ശ്രീദേവിയെ വിവാഹം ചെയ്യാനായിരുന്നു താത്പര്യം; പ്രണയം തുറന്നു പറയാൻ ചെന്നപ്പോൾ സംഭവിച്ചത്!

#rajanikanth | രജനികാന്തിന് ശ്രീദേവിയെ വിവാഹം ചെയ്യാനായിരുന്നു താത്പര്യം; പ്രണയം തുറന്നു പറയാൻ ചെന്നപ്പോൾ സംഭവിച്ചത്!
2024-07-25T09:35:00 | By Athira V

ന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ താരമാണ് രജനികാന്ത്. സ്റ്റൈലിഷ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സൂപ്പർസ്റ്റാർ. സിനിമകളിലൂടെ ആഘോഷിക്കപ്പെടുന്ന ജോഡികൾ പിന്നീട് ജീവിതത്തിലും ജോഡികളായിട്ടുണ്ട്.

അത്തരത്തിൽ രജനീകാന്തിന് നടി ശ്രീദേവിയെ ഇഷ്ടമായിരുന്നു. ജീവിതത്തിൽ ശ്രീദേവിയെ ഒപ്പം ചേർക്കണം എന്ന ചിന്തയുണ്ടായിരുന്നു. ഏകദേശ 19 ഓളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട്. എല്ലാം വമ്പൻ ഹിറ്റുകളുമായിരുന്നു. അങ്ങനെ രജനി- ശ്രീദേവി ജോഡിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു.

1976ൽ റിലീസ് ചെയ്ത മൂൺട്ര് മുടിച്ച് എന്ന സിനിമയിലാണ് രജനികാന്തും ശ്രീദേവിയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിൽ രജനി നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.


പതിമൂന്നാമത്തെ വയസിലാണ് ശ്രീദേവി ഈ സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ഈ സിനിമയിലൂടെ ഉണ്ടായ ബന്ധം രജനികാന്തിനും ശ്രീദേവിക്കുമിടയിൽ നല്ല സൗഹൃദം ഉണ്ടാക്കി. മാത്രമല്ല ശ്രീദേവിയുടെ അമ്മയുമായും രജനി നല്ലൊരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്.

ശ്രീദേവിയോടുള്ള പ്രണയം രജനിയിൽ വല്ലാതെ വലുതായി. നിലവിലുള്ള സൗഹൃദം കൊണ്ട് ആ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയിൽ ഒരു ദിവസം രജനി ശ്രീദേവിയുടെ വീട്ടിലേക്ക് പോയി. പ്രണയം പറഞ്ഞ് വിവാഹം ആലോചിക്കാൻ വേണ്ടിയായിരുന്നു പോയത്. എന്നാൽ അന്ന് അവിടെ ശ്രീദേവിയുടെ ​ഗൃഹപ്രവേശനമായിരുന്നു.

എന്നാൽ അവിടെ എത്തിയപ്പോഴേക്കും മുഴുവൻ വൈദ്യുതിയും നിലച്ചു. അതൊരു നല്ല ശകുനമായി രജനിക്ക് തോന്നിയില്ല. അങ്ങനെ ഈ വിവരം പറയാതെ രജനികാന്ത് മടങ്ങി. മൂൺട്ര് മുടിച്ച് സിനിമയുടെ സംവിധായകൻ കെ. ബാലചന്ദർ ഒരിക്കൽ രജനികാന്തിനെ കുറിച്ച് പറഞ്ഞതാണിത്. 


അങ്ങനെ ആ ബന്ധം അവിടെ അവസാനിച്ചു. ശ്രീദേവി പിന്നീട് 1996ൽ ബോണികപൂറിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞെങ്കിലും പഴയ സൗഹൃദം രജനികാന്ത് ഒഴിവാക്കിയില്ല. എന്നിട്ടും രജനിക്ക് ശ്രീദേവിയോടുള്ള ഇഷ്ടത്തിന് ഒരു ശതമാനം പോലും കുറവില്ലായിരുന്നു. 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു രജനിയും ശ്രീദേവിയും തമ്മിൽ. ബോണി കപൂറും രജനിയെ പോലെ ശ്രീദ്വിയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. 

ജോണി, ​ഗായത്രി, അടുത്ത വാരിസ്, നാൻ അടിമൈ ഇല്ലൈ, ഭ​ഗവാൻ ദാദ, പോക്കിരി രാജ, ധർമ യുദ്ധം എന്നീ സിനിമകളിൽ രജനിയും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ ജനിച്ചു വളർന്നയാളാണ് ശ്രീദേവി. ബാലതാരമായാണ് ശ്രീദേവി സിനിമയിലെത്തുന്നത്.

കാന്തൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ബാല മുരുകന്റെ വേഷത്തെ അവതരിപ്പിച്ചാണ് അഭിനയ രം​ഗത്ത് എത്തിയത്. അതിനു ശേഷം മലയാളത്തിലും തമിഴിലും ഒരേ പോലെ മുരുകന്റെ വേഷം ചെയ്തു. ദേവരാ​ഗത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്.

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്നീ ചിത്രങ്ങളാണ് രജനിയുടെ വരാനിരിക്കുന്ന റിലീസുകൾ. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ രജനി എത്തിയിരുന്നു. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അവസാനമായി രജനിയുടേതായി റിലീസ് ചെയ്ത ചിത്രം ജെയ്ലർ ആണ്.

Content Highlight: #rajanikanth #fall #love #with #actress #sreedevi #he #considered #marry #her #said #kbalachander

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup