---
title: "നടി റെജീന കിങ്ങിന്റെ മകന്‍ മരിച്ചനിലയില്‍"
english_title: "Actress Regina King's son dies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/22266/actress-regina-kings-son-dies"
published_at: "2022-01-23T14:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed19da9dddb_death.jpg"
keywords: []
---

# നടി റെജീന കിങ്ങിന്റെ മകന്‍ മരിച്ചനിലയില്‍

> **Lead Summary:** **ലോസ് ആഞ്ജലീസ് : **അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.

## Article Content

**ലോസ് ആഞ്ജലീസ് : **അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.

മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 26-ാം പിറന്നാൾ ദിനത്തിലാണ് ഇയാൻ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ ഏക മകനാണ്.

എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവൻ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- റെജീന കിങ്ങ് വ്യക്തമാക്കി.

ഇയാൻ അലക്സാണ്ടർ സീനിയറിൽ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 1997 ലായിരുന്നു ഇവരുടെ വിവാഹം. 2007 ൽ ഇവർ വിവാഹമോചിതരായി. റെജീനയുടെ സംരക്ഷണത്തിലാണ് മകൻ വളർന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/22266/actress-regina-kings-son-dies)