വർഷങ്ങൾക്ക് ശേഷം സംയുക്ത വർമ്മ വീണ്ടും ക്യാമറയ്ക്കു മുന്നിൽ

വർഷങ്ങൾക്ക് ശേഷം സംയുക്ത  വർമ്മ വീണ്ടും ക്യാമറയ്ക്കു മുന്നിൽ
2021-10-04T21:49:00 | By Truevision Admin

മലയാള സിനിമയിലെ പ്രണയ ജോഡികളിൽ നിന്നും ജീവിത പങ്കാളികളായി മാറിയ ജനപ്രിയ താരങ്ങളിൽ രണ്ടുപേരാണ് ബിജു മേനോനും സംയുക്ത വർമ്മയും. 2002ലായിരുന്നു ഇവരുടെ വിവാഹം.സിനിമാ മേഖലയിൽ പലരും പ്രവചിച്ച പോലെ തന്നെ നടന്ന പ്രണയ വിവാഹമായിരുന്നു ബിജു മേനോന്റെയും സംയുക്തയുടെയും. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ കെമിസ്ട്രി കണ്ടപ്പോൾ തന്നെ ഇവർ ജീവിതത്തിലും ഒന്നിക്കുമെന്നോ, ഒന്നിക്കണമെന്നോ ആരാധകർ ആശിച്ചിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങളിൽ ബിജുവും സംയുക്തയും നായികാനായകന്മാരായി എത്തിവിവാഹശേഷം വീട്ടമ്മയായി മാറിയ സംയുക്ത സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നു. 2006ൽ ആയിരുന്നു ഏക മകൻ ദക്ഷ് ധാർമിക്കിന്റെ ജനനം.

പിന്നീട് വല്ലപ്പോഴും മാത്രമായി ഏതെങ്കിലും പരിപാടികളിലോ ചിത്രങ്ങളിലോ കാണുമെന്നല്ലാതെ സംയുക്ത തനി വീട്ടമ്മയായി തന്നെ ഒതുങ്ങി. ഇടയ്ക്കെപ്പോഴോ ചില പരസ്യ ചിത്രങ്ങളിൽ ബിജുവിനൊപ്പം വേഷമിട്ടു. ഇപ്പോഴിതാ സംയുക്ത നീണ്ട നാളത്തെ ആ അജ്ഞതവാസം മതിയാക്കി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുന്നു. സംയുക്ത അഭിനയിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഡബിൾ റോൾ എന്ന് വിളിക്കാനാവില്ല, ഒന്നിലധികം വേഷങ്ങൾ ഈ വീഡിയോയിൽ സംയുക്ത കൈകാര്യം ചെയ്യുന്നുണ്ട് .

ബിജുവിനെയും സംയുക്തയെയും ഒന്നിച്ച് അധികം പൊതുപരിപാടികളിൽ കാണാറില്ല. പക്ഷെ അടുത്തിടെ ബന്ധു കൂടിയായ ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തിരുന്നു. വിവാഹസൽക്കാര ചടങ്ങിൽ ബിജുവും സംയുക്തയും മകനും പങ്കെടുത്തിരുന്നു.മാത്രവുമല്ല, സംയുക്തയുടെ ആന്റിക് ആഭരണങ്ങൾ എങ്ങും ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഗുരുവായൂരപ്പന്റെ വലിയ ലോക്കറ്റ് ഉള്ള മാലയും കൊടുങ്ങല്ലൂരമ്മയുടെ രൂപം മുദ്രണം ചെയ്ത കമ്മലുമാണ് സംയുക്ത അണിഞ്ഞിരുന്നത്.

ഊർമിള ഉണ്ണിയുടെ മകൾ ഉത്തരാ ഉണ്ണിയുടെ വിവാഹ നിശ്ചയ വേളയിൽ ബിജുവും സംയുക്തയും അതിഥികളായെത്തിയത് ശ്രദ്ധ നേടിയിരുന്നു. ബന്ധു കൂടിയാണ് സംയുക്ത എന്നതിനാൽ ഇതവരുടെ കുടുംബകാര്യം കൂടിയാണ്. വളരെ ചുരുക്കം പേർക്ക് മാത്രമേ വിവാഹ നിശ്ചയത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. കോവിഡ് ഭീതിക്ക്‌ ശേഷം ഒരു വർഷത്തോളം മാറ്റിവച്ച ശേഷമാണ് ഉത്തരയുടെ വിവാഹം നടന്നത്.


Content Highlight: Years later Samyukta Varma is back in front of the camera

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup