---
title: " #kavyamadhavan | നടന്‍ മാധവന്റെ ഭാര്യയാണ് കാവ്യ മാധവനെന്ന് ജയസൂര്യ പറഞ്ഞു! തന്നെ കാണാന്‍ വന്ന ആരാധകരെ പറ്റി കാവ്യ പറഞ്ഞത്  "
english_title: "#actress #kavyamadhavan #opensup #about #rumours #actor #madhavan netiz#ens #reaction #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222566/actress-kavyamadhavan-opensup-about-rumours-actor-madhavan-netizens-reaction-goes-viral"
published_at: "2024-07-24T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0e15781d4c_kavyaa.jpg"
keywords: []
---

#  #kavyamadhavan | നടന്‍ മാധവന്റെ ഭാര്യയാണ് കാവ്യ മാധവനെന്ന് ജയസൂര്യ പറഞ്ഞു! തന്നെ കാണാന്‍ വന്ന ആരാധകരെ പറ്റി കാവ്യ പറഞ്ഞത്  

> **Lead Summary:** **[മ**ലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും.

## Article Content

**[മ**ലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും.

ഇടയ്ക്ക് നടി പല ഗോസിപ്പുകളിലും നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ തമിഴ് നടന്‍ മാധവനും കാവ്യയും വിവാഹിതരായെന്ന തരത്തില്‍ ചില കഥകളുണ്ടായിരുന്നു.

തന്നെ പറ്റിയുള്ള ഇത്തരമൊരു ഗോസിപ്പ് പടച്ചിറക്കി വിട്ടത് നടന്‍ ജയസൂര്യയാണെന്ന് പറയുകയാണ് കാവ്യ. സിനിമയുടെ ഷൂട്ടിങ്ങിനായി തമിഴ്‌നാട്ടില്‍ പോയപ്പോഴാണ് മാധവന്റെ ഭാര്യയാണെന്ന തരത്തില്‍ കഥ വന്നതെന്ന് കാവ്യ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് വേദിയില്‍ സംസാരിക്കവേ നടന്‍ മാധവനോട് തന്നെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.'ഞാന്‍ നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഊട്ടിയില്‍ സിനിമയുടെ ചിത്രീകരണത്തിനായി പോയി.

എന്റെ പേര് ശരിക്കും കാവ്യ മാധവന്‍ എന്നാണ്. നിങ്ങള്‍ അന്ന് ടോപ്പ് സ്റ്റാറാണ്. എന്നെ അവിടെയുള്ള ആളുകള്‍ക്ക് അത്രയധികം അറിയുകയില്ല.

പക്ഷേ തമിഴ്‌നാട്ടില്‍ ചെന്നത് ആദ്യമാണെങ്കിലും ആളുകള്‍ എന്നെ വന്ന് നോക്കിയിട്ട് പോയി കൊണ്ടിരിക്കുകയാണ്.എന്നെ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ആളുകളൊക്കെ ഇങ്ങനെ വരുന്നതെന്ന് എനിക്കും ആദ്യം മനസിലായില്ല.

അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ ആ സിനിമയിലെ ഹീറോ ജയസൂര്യയാണ്. അദ്ദേഹം അവിടെയുള്ള എല്ലാവരോടും പറഞ്ഞത് നടന്‍ മാധവന്റെ ഭാര്യയാണ് ഇവിടെ വന്ന് അഭിനയിക്കുന്ന കാവ്യ മാധവന്‍ എന്ന്.

അതുകൊണ്ട് മാധവന്റെ ഭാര്യയെ കാണുന്നതിന് വേണ്ടിയായിരുന്നു അവിടെയുള്ള ആളുകള്‍ എനിക്ക് ചുറ്റും വന്നത്. മുന്‍പൊന്നും ഇത് പറയാനൊരു അവസരം കിട്ടിയിരുന്നില്ല.

ഇപ്പോഴിങ്ങനൊരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞതേയുള്ളുവെന്ന്' കാവ്യ കൂട്ടിച്ചേര്‍ക്കുന്നു. അതിലൊരു പ്രശ്‌നവുമില്ലെന്നായിരുന്നു മാധവന്റെ മറുപടി.

മാത്രമല്ല ഞാനെന്റെ ആദ്യ സിനിമയില്‍ പറഞ്ഞൊരു ഡയലോഗുണ്ട്. അഡ്ജസ്റ്റ് ചെയ്യാമെന്ന്. അത് തന്നെ ഇവിടെയും പറയുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗോസിപ്പ് ഞങ്ങളും മുന്‍പ് കേട്ടിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല കാവ്യ ഇംഗ്ലീഷില്‍ പറയാന്‍ ശ്രമിച്ചിട്ട് ഭാഷ അറിയില്ലാത്തത് കൊണ്ട് തമിഴിലാണ് കഥ പറയുന്നത്.

ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് വന്നത്. ഇട്ട് മൂടാന്‍ പണം ഉണ്ടെങ്കിലും ഒരു ടീച്ചറെ വെച്ച് ഇംഗ്ലീഷ് പഠിക്കാന്‍ പറ്റിയിട്ടില്ലല്ലോ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

എന്നാല്‍ അറിയാത്ത കാര്യം അറിയില്ലെന്ന് തന്നെ കാണിച്ച നടിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതാണ് ശരി. ഇംഗ്ലീഷ് സംസാരിക്കാന്‍ കോണ്‍ഫിഡന്റ് അല്ലെങ്കില്‍ നമ്മുടെ മാതൃഭാഷ പറയുക. അതില്‍ അഭിമാനം മാത്രം കൊള്ളുക.

ഭാഷ സംസാരിക്കാന്‍ അറിയില്ലെന്നത് ഒരു കുറവ് ആണോ.

അവര്‍ അവര്‍ക്ക് അറിയുന്ന ഭാഷയില്‍ പറഞ്ഞു. നമ്മള്‍ ആണെങ്കിലും പെട്ടന്ന് നെര്‍വസ് ആകും.

ആ സ്റ്റേജില്‍ കാവ്യ മാധവന്‍ വളരെ ധൈര്യത്തോടെ ഈ വിഷയം എക്‌സ്‌പ്ലെയിന്‍ ചെയ്തു. ശരിക്കും അറിയാത്ത കാര്യം അറിയില്ലെന്ന് പറയുന്നത് ഒരിക്കലും ഒരു കുറവ് അല്ലെന്നാണ് കാവ്യയോട് ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/222566/actress-kavyamadhavan-opensup-about-rumours-actor-madhavan-netizens-reaction-goes-viral)