---
title: "#dimplerose | യൂട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുമോ? തനിക്ക് കിട്ടിയ വരുമാനത്തെ പറ്റി ഡിംപിള്‍ റോസ്  "
english_title: "#chandanamazha #serial #fame #dimplerose #opens #about #youtube #remuneration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222479/chandanamazha-serial-fame-dimplerose-opens-about-youtube-remuneration"
published_at: "2024-07-24T11:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a098cde4e91_dimoplwee.jpg"
keywords: []
---

# #dimplerose | യൂട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുമോ? തനിക്ക് കിട്ടിയ വരുമാനത്തെ പറ്റി ഡിംപിള്‍ റോസ്  

> **Lead Summary:** **[മി**നിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ അടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്.

## Article Content

**[മി**നിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ അടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്.

ഇതിനൊപ്പം യൂട്യൂബ് ചാനലുമായി സജീവമാണ് നടി. വീട്ടിലെ വിശേഷങ്ങളും മക്കളെ പറ്റിയുമൊക്കെയാണ് വീഡിയോയില്‍ കാണിക്കാറുള്ളത്.

ഇപ്പോഴിതാ യൂട്യൂബിലൂടെയും മറ്റും തനിക്കുണ്ടാവുന്ന പ്രതിഫലത്തെ പറ്റി പറയുകയാണ് ഡിംപിള്‍. പുതിയൊരു വീഡിയോയിലൂടെയാണ് പ്രൊമോഷനിലൂടെയും മറ്റും സ്വന്തമാക്കിയ തുകയെ കുറിച്ച് നടി സൂചിപ്പിച്ചിരിക്കുന്നത്.

ഞാന്‍ യൂട്യൂബിലേക്ക് വന്ന തുടക്കത്തില്‍ നല്ല പീക്കില്‍ നില്‍ക്കുയായിരുന്നു. ആ സമയം കൊറോണക്കാലമാണ്. ഇന്നുള്ള അത്രയും ചാനലുകള്‍ അന്നില്ലായിരുന്നു.

ഇപ്പോള്‍ സെലിബ്രിറ്റികളടക്കം യൂട്യൂബുമായി സജീവമാണ്. മുന്‍പത്തേത് വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ എന്റെ ചാനല്‍ ഡൗണാണ്. നല്ലൊരു ഹൈപ്പൊന്നും ഇല്ല.

പ്രൊഡക്ടുകളുടെ പ്രൊമോഷന്‍ വരുമ്പോഴാണ് നമുക്ക് പ്രധാനമായി ഇന്‍കം ലഭിക്കുക.

അതെങ്ങനെയാണ് ചെയ്യുന്നത്, ആള്‍ക്കാരെ പറ്റിക്കുന്നതല്ലേ എന്നൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ട്.

ഇതിന് മുന്‍പൊരു പ്രൊമോഷന്‍ ചെയ്തപ്പോള്‍ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നതെന്ന് ചോദിച്ച് മെസേജുകള്‍ വന്നിരുന്നു.

ലാലേട്ടന്‍, മമ്മൂക്ക തുടങ്ങി എന്തോരം സൂപ്പര്‍താരങ്ങളാണ് പരസ്യത്തില്‍ അഭിനയിക്കുന്നത്.

നമ്മളൊന്ന് ശ്രദ്ധിക്കപ്പെട്ടാല്‍ ആരും ഇത്തരം പരസ്യങ്ങള്‍ ചെയ്യും. അതിന്റെ ജെനുവിനിറ്റി എത്രത്തോളമുണ്ടെന്ന് ഒരു പരിധി വരെയെ നമുക്ക് അറിയാന്‍ സാധിക്കുകയുള്ളു.

ഇങ്ങനൊരു പ്രൊഡക്ട് മാര്‍ക്കറ്റില്‍ അവൈലബിള്‍ ആണെന്ന് പറയുകയാണ് പരസ്യത്തിലൂടെ ഉദ്ദേശിക്കുന്നത്.യൂട്യൂബിലൂടെ എല്ലാവര്‍ക്കും മെയിനായി പണം ലഭിക്കുന്നത് വ്യൂസിനെക്കാളും പ്രൊഡക്ട് പ്രൊമോഷനിലൂടെയാണ്.

ഒരു മില്യണ്‍ വ്യൂസ് കിട്ടുകയാണെങ്കില്‍ അത് എത്ര നേരം ആളുകള്‍ കണ്ടു, എത്ര പരസ്യം കയറി എന്നതിന് അനുസരിച്ചായിരിക്കും പണം ലഭിക്കുക. ചില സമയത്ത് നല്ല രീതിയില്‍ കിട്ടുമെങ്കില്‍ ചിലപ്പോള്‍ പ്രതീക്ഷിച്ചത് പോലുമില്ലാതെ വരും.

യൂട്യൂബിലൂടെ കോടികള്‍ കിട്ടുന്നവരുണ്ടാകാം. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടാണ്. യൂട്യൂബിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ പറ്റില്ല. ചില മാസങ്ങളില്‍ കൂടുതല്‍ കിട്ടിയാല്‍ തൊട്ടടുത്ത മാസം തീരെ ഉണ്ടാവില്ല.

യൂട്യൂബിലേക്ക് വന്നതിന് ശേഷമാണ് ബ്യൂട്ടി പ്രൊഡക്ടുകളും മറ്റുമൊക്കെ ഞാന്‍ മനസിലാക്കുന്നത്. പിന്നെ ഞാന്‍ സ്വരൂക്കൂട്ടി വെച്ചതില്‍ നിന്നുമാണ് സ്വന്തമായി കാര്‍ വാങ്ങിക്കുന്നത്. എന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം അതിലൊരു തുക മാറ്റി വെക്കും.

അങ്ങനെയാണ് കാര്‍ വാങ്ങിക്കുന്നത്. 'ഇതിനൊരു മൂന്നരലക്ഷം രൂപ ആയിക്കാണും. അതിനാണോ ഇത്രയും വര്‍ഷം സ്വരൂക്കൂട്ടി വെച്ചത്' എന്നൊരു കമന്റ് വന്നു. ഞാനത് റീമൂവ് ചെയ്ത് കളഞ്ഞുവെന്നും നടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/222479/chandanamazha-serial-fame-dimplerose-opens-about-youtube-remuneration)