---
title: "പേരെന്താണ് തത്തമ്മേ പേരത്തത്തമ്മേ’;കുഞ്ഞാവയ്ക്കൊപ്പം അനുശ്രീ"
english_title: "Anushree with Kunjava"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2224/anushree-with-kunjava"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/607d561e2705c_anusree.jpg"
keywords: []
---

# പേരെന്താണ് തത്തമ്മേ പേരത്തത്തമ്മേ’;കുഞ്ഞാവയ്ക്കൊപ്പം അനുശ്രീ

> **Lead Summary:** രസകരമായ വിഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ചിരിപടർത്തി അനുശ്രീ ഇടയ്ക്കെത്താറുണ്ട്. സമൂഹമാധ്യമങ്ങളിലെ തന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും സരസമായ കുറിപ്പുകളിടാൻ താരം മിടുക്കിയാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ചേട്ടന്‍ അനൂപിന് കുഞ്ഞുണ്ടായ വിശേഷമൊക്കെ അനുശ്രീ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചേട്ടന്റെ കുഞ്ഞാവയെ കളിപ്പിക്കുന്ന തന്റെ ഒരു വിഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. മുൻപ് സോഷ്യൽ മീഡിയയിൽ ഒരു കൊച്ചുകുട്ടി പാടിയ പാട്ടിന് ചുണ്ടനക്കിയാണ് അനുശ്രീയുടെ തകർപ്പൻ പ്രകടനം.

## Article Content

രസകരമായ വിഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ചിരിപടർത്തി അനുശ്രീ ഇടയ്ക്കെത്താറുണ്ട്. സമൂഹമാധ്യമങ്ങളിലെ തന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും സരസമായ കുറിപ്പുകളിടാൻ താരം മിടുക്കിയാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ചേട്ടന്‍ അനൂപിന് കുഞ്ഞുണ്ടായ വിശേഷമൊക്കെ അനുശ്രീ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചേട്ടന്റെ കുഞ്ഞാവയെ കളിപ്പിക്കുന്ന തന്റെ ഒരു വിഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. മുൻപ് സോഷ്യൽ മീഡിയയിൽ ഒരു കൊച്ചുകുട്ടി പാടിയ പാട്ടിന് ചുണ്ടനക്കിയാണ് അനുശ്രീയുടെ തകർപ്പൻ പ്രകടനം.

‘പേരെന്താണ് തത്തമ്മേ പേരത്തത്തമ്മേ’ എന്ന കുട്ടിപ്പാട്ടാണ് അനുശ്രീ ഭാവാഭിനയത്തോടെ അവതരിപ്പിക്കുന്നത്. കൊച്ചുകുട്ടിയെപ്പോലെ ഒരുങ്ങി കുഞ്ഞാവയെ മടിയിലിരുത്തിയാണ് കക്ഷിയുടെ അഭിനയം. പാട്ടാസ്വദിച്ച് ചിരിയോടെ കുഞ്ഞാവയുടെ ആ ഇരിപ്പു കാണാനും നല്ല ശേലാണ്. ഈ ചിരി വിഡിയോയ്ക്ക് സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

ചേട്ടനു കുഞ്ഞുണ്ടായ വിശേഷം അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം’.

### Related Links & Sources
- [Original Story Source](https://moviemax.in/news/2224/anushree-with-kunjava)