#Sumathivalav | സുമതി വളവിലെ വിസ്മയ കാഴ്ചകളൊരുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ

 #Sumathivalav | സുമതി വളവിലെ വിസ്മയ കാഴ്ചകളൊരുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ
Jul 23, 2024 04:13 PM | By ADITHYA. NP

(moviemax.in)ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറത്തിനു ശേഷം അതെ ടീമിൽ നിന്ന് ഒരുങ്ങുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് ഇവന്റ് തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിത്തീർത്തിരുന്നു.

ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രശംസയും നിരൂപക പ്രശംസയും നേടിയ സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ക്യാമറാമാൻ പി. വി.ശങ്കർ ആണ് സുമതി വളവിന്റെ ഡി ഓ പി ആയി ജോയിൻ ചെയ്യുന്നത്.

തമിഴിലെ ഹിറ്റ് സിനിമകളുടെ കൂടെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത ശങ്കർ സുമതി വളവിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് "ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മലയാളത്തിൽ നല്ല ഒരു സിനിമ ചെയ്യണം എന്നുള്ളത്.

അഭിലാഷും വിഷ്ണുവും മുരളി സാറും സുമതി വളവിന്റെ കഥയും അനുബന്ധ കാര്യങ്ങളും പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ആ വിസ്മയ രംഗങ്ങൾ പകർത്താൻ ഞാൻ തയ്യാറിക്കഴിഞ്ഞിരുന്നു.

പ്രേക്ഷകർക്കിഷ്ടപ്പെട്ട ടീമിനൊപ്പം ഒരു നല്ല സിനിമ സമ്മാനിക്കാൻ ആകുമെന്ന വിശ്വാസത്തോടെ ഞാനും സുമതി വളവിന്റെ ഭാഗമാകുകയാണ്".

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്.ആഗസ്റ്റ് 17 (ചിങ്ങം ഒന്നാം തീയതി) സുമതി വളവിന്റെ പൂജയും ആഗസ്റ്റ് ഇരുപതാം തീയതി ചിത്രീകരണവും ആരംഭിക്കും.

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സുമതി വളവിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.

മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപത്, നിരഞജ് മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ വിതരണാവകാശ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കിയിരുന്നു.

സുമതി വളവിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ,

മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ : പ്രതീഷ് ശേഖർ.

#Rakshasan's #cameraman #create #amazing #views #Sumathi #valav

Next TV

Related Stories
#HoneyRose |  ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം, എല്ലാം പുറത്തു വരട്ടെ: ഹണി റോസ്

Sep 6, 2024 09:51 PM

#HoneyRose | ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം, എല്ലാം പുറത്തു വരട്ടെ: ഹണി റോസ്

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി...

Read More >>
#MalaParvathy | മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിരീഡ്‌സായി! ആദ്യ ദിവസം സ്‌കൂളില്‍ നിന്നും വന്നത് കരഞ്ഞോണ്ട്! നടി മാല പാർവതി

Sep 6, 2024 07:23 PM

#MalaParvathy | മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിരീഡ്‌സായി! ആദ്യ ദിവസം സ്‌കൂളില്‍ നിന്നും വന്നത് കരഞ്ഞോണ്ട്! നടി മാല പാർവതി

അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി ജനപ്രിയയാവുന്നത്. ഇപ്പോഴും കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. ഇതിനിടെ തന്റെ ജീവിതത്തെ കുറിച്ച് രസകരമായ ചില...

Read More >>
#ManjuWarrier | വിവാദങ്ങൾക്കിടയിലും പുതിയ ഫോട്ടോഷൂട്ടുമായി മഞ്ജു വാരിയർ; കാവിലെ ഭ​ഗവതിയെന്ന് ആരാധകർ

Sep 6, 2024 05:50 PM

#ManjuWarrier | വിവാദങ്ങൾക്കിടയിലും പുതിയ ഫോട്ടോഷൂട്ടുമായി മഞ്ജു വാരിയർ; കാവിലെ ഭ​ഗവതിയെന്ന് ആരാധകർ

പ്രായം നാൽപത് പിന്നിട്ടിട്ടും മഞ്ജുവിന്റെ ഭം​ഗി കൂടുന്നേയുള്ളൂ എന്നാണ് ആരാധകർ...

Read More >>
#samyukthavarma | എനിക്കൊട്ടും അറിയാത്ത സ്ഥലമാണ്,അന്ന് രാത്രിയായിട്ടും ബിജു ചേട്ടൻ വന്നില്ല. വല്ലാത്ത പേടി തോന്നി -സംയുക്ത വർമ

Sep 6, 2024 05:31 PM

#samyukthavarma | എനിക്കൊട്ടും അറിയാത്ത സ്ഥലമാണ്,അന്ന് രാത്രിയായിട്ടും ബിജു ചേട്ടൻ വന്നില്ല. വല്ലാത്ത പേടി തോന്നി -സംയുക്ത വർമ

ബിജു മേനോൻ സംയുക്ത പ്രണയം എല്ലാവരും ആഘോഷിക്കപ്പെട്ടതായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ദേഷ്യം വരാറില്ലെന്നാണ് സംയുക്ത...

Read More >>
#Soumya | ഭാര്യയുള്ളപ്പോള്‍ പോലും അദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിച്ചു! എന്നിലൊരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; നടി സൗമ്യ

Sep 6, 2024 04:33 PM

#Soumya | ഭാര്യയുള്ളപ്പോള്‍ പോലും അദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിച്ചു! എന്നിലൊരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; നടി സൗമ്യ

ഒരുനാള്‍ ഇരുമ്പ് കമ്പി കയറ്റുകയും തുടങ്ങി പലതരം ടോര്‍ച്ചിലൂടെ കടന്നുപോയതായി നടി...

Read More >>
Top Stories










GCC News