---
title: "#mallikasukumaran | അനന്തഭദ്രത്തിന്റെ സെറ്റിൽ കണ്ടതാണ്; കാവ്യയുടെ ചോദ്യങ്ങൾ; മഞ്ജുവിന് അതിന്റെ ആവശ്യമില്ലെന്നും മല്ലിക സുകുമാരൻ"
english_title: "#mallikasukumaran #opensup #about #manjuwarrier #kavyamadhavan #words #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222270/mallikasukumaran-opensup-about-manjuwarrier-kavyamadhavan-words-goes-viral"
published_at: "2024-07-23T14:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f7716d5d45_manju.jpg"
keywords: []
---

# #mallikasukumaran | അനന്തഭദ്രത്തിന്റെ സെറ്റിൽ കണ്ടതാണ്; കാവ്യയുടെ ചോദ്യങ്ങൾ; മഞ്ജുവിന് അതിന്റെ ആവശ്യമില്ലെന്നും മല്ലിക സുകുമാരൻ

> **Lead Summary:** **[സി**നിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് മല്ലിക സുകുമാരൻ. മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരജിനേക്കാളും മികച്ച അഭിനേതാവ് മല്ലിക സുകുമാരനാണെന്ന് പ്രേക്ഷകർ പറയാറുണ്ട്.

## Article Content

**[സി**നിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് മല്ലിക സുകുമാരൻ. മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരജിനേക്കാളും മികച്ച അഭിനേതാവ് മല്ലിക സുകുമാരനാണെന്ന് പ്രേക്ഷകർ പറയാറുണ്ട്.

അനായാസം കോമഡി ചെയ്യാനുള്ള കഴിവ് മല്ലിക സുകുമാരനുണ്ട്. ഇപ്പോഴിതാ സിനിമാ രം​ഗത്തെ ചില കാര്യങ്ങളിൽ‌ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മല്ലിക സുകുമാരൻ.

പഴയ കാലത്ത് അഭിനേതാക്കൾക്ക് സെറ്റിൽ അച്ചടക്കം ഉണ്ടായിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

കാലത്തെ വന്ന് ടിക് ടോക്കും മറ്റും ചെയ്ത് ക്യാമറയുടെ മുന്നിൽ വന്ന് എന്താണ് ചേട്ടാ ഞാൻ പറയേണ്ടേ എന്ന് ചോദിക്കും. അതൊക്കെ തന്നെ പോലുള്ളവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.

സിനിമാ രം​ഗത്ത് പലപ്പോഴും ആതമാർത്ഥത കുറവ് കാണിക്കുന്നത് പെൺകുട്ടികളാണെന്നും മല്ലിക സുകുമാരൻ പറയുന്നു. ​പെൺകുട്ടികൾ ഇതൊരു ​ഗ്ലാമർ ഫീൽഡാണെന്ന് കരുതുന്നു.അത് മാറണം.

അവരുടെ നല്ലതിന് വേണ്ടിയാണ് താൻ പറയുന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.സിനിമാ രം​ഗത്ത് നിൽക്കണമെങ്കിൽ വേറൊരു ദൈവാനു​ഗ്രഹം വേണം.

എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. അങ്ങനെയുളളവരെ ഇവിടെ നിലനിന്ന് പോകുന്നുള്ളൂയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

ഇപ്പോഴത്തെ നടിമാരിൽ ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ന‌ടിമാരെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. മഞ്ജു വാര്യർ, കാവ്യ മാധവൻ, മംമ്ത മോഹൻദാസ് എന്നിവർ വളരെ ഡെഡിക്കേറ്റഡാണെന്ന് മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.

മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്. പെട്ടെന്ന് മനസിലാക്കാൻ പറ്റും. ചെറുപ്പക്കാരിൽ ഒത്തിരി പേരുണ്ട്. ഉദാഹരണത്തിന് കാവ്യ മാധവൻ. അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്.

കാവ്യ ചോദിച്ച് മനസിലാക്കും. അന്നൊക്കെ കാവ്യയുടെ ചോദ്യങ്ങൾ ഞങ്ങൾ കൗതുകത്തോടെ നോക്കും. കൊച്ച് കുട്ടികൾ ചോദിക്കുന്നത് പോലെ ചോദിച്ച് മനസിലാക്കും.പിന്നെ മംമ്തയും.

അങ്ങനെ കുറേ പേരുണ്ട്.മലയാള ഭാഷയോട് അത്ര അടുക്കാത്തവരായിരിക്കാം അതിന്റെ സീരിയെസ്നെസ് അത്രയും മനസിലാക്കാത്തത്. അത് അറിയാൻ വയ്യാത്തത് കൊണ്ടാണ്.

സെറ്റിൽ വരുന്നതിന് മുമ്പ് സീൻ രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചിട്ട് എന്താണ് കണ്ടന്റെന്നും സാഹചര്യമെന്നും മനസിലാക്കിയാൽ ചില കാര്യങ്ങൾ ഇംപ്രവൈസ് ചെയ്യാൻ പറ്റും.

ഞാൻ അല്ലാതെ ഒരാൾ ഇന്നേ വരെ എനിക്ക് വേണ്ടി ഡബ് ചെയ്തിട്ടില്ല. ഞാൻ തന്നെയേ ചെയ്യൂയെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. ഷൂട്ടിം​ഗിൽ അലംഭാവം കാണിക്കുന്നത് മൂന്ന് നാല് പ്രമുഖർ കഴിഞ്ഞ് വരുന്ന നടിമാരാണെന്നും മല്ലിക പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/222270/mallikasukumaran-opensup-about-manjuwarrier-kavyamadhavan-words-goes-viral)