#prashanthmurali | ബെഡ് റൂം സീൻ റിഹേഴ്സലിൽ ഞാനിത് ചെയ്യുമോ എന്ന് പാർവതിക്ക് സംശയം; നടിയെക്കുറിച്ച് പ്രശാന്ത് മുരളി

#prashanthmurali | ബെഡ് റൂം സീൻ റിഹേഴ്സലിൽ ഞാനിത് ചെയ്യുമോ എന്ന് പാർവതിക്ക് സംശയം; നടിയെക്കുറിച്ച് പ്രശാന്ത് മുരളി
2024-07-22T16:13:00 | By Adithya N P

(moviemax.in)അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്ത്, ഉർവശി എന്നിവരാണ് പ്രധാന വേഷം ചെയ്തത്.

രണ്ട് പേരുടെയും പ്രകടനം പ്രശംസ നേടി. ചിത്രത്തിൽ സുപ്രധാന വേഷമാണ് നടൻ പ്രശാന്ത് മുരളി ചെയ്തത്. അധികം സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും ഉള്ളൊഴുക്കിൽ മാറ്റി നിർത്താൻ പറ്റാത്ത കഥാപാത്രമാണ് പ്രശാന്ത് മുരളി ചെയ്തത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് മുരളി.ഉർവശി, പാർവതി എന്നിവർക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവും പ്രശാന്ത് പങ്കുവെച്ചു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

ഉർവശി മാം അത്രയും എക്സ്പീരിയൻസ്ഡായിട്ടുള്ളയാളാണ്. എത്രയോ ആർട്ടിസ്റ്റുകളുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചു. പാർവതി ദേശീയ തലത്തിലുള്ള സംവിധായകർക്കൊപ്പം അഭിനയിച്ചതാണ്.

ഇവർ രണ്ട് പേരും നിൽക്കുമ്പോൾ തു‌‍ടക്കത്തിൽ എനിക്ക് ഭയങ്കര പ്രശ്നമായിരുന്നു. ഓക്കെ ആകുമോ, വർക്കൗട്ട് ആകുമോ എന്നൊക്കെ.

കല്യാണം കഴിഞ്ഞിട്ടുള്ള ബെഡ് റൂം സ്വീക്വൻസ് റിഹേഴ്സൽ എടുത്തപ്പോൾ പാർവതിക്ക് സംശയം. ഞാനിത് ചെയ്യുമോ, പ്രശ്നമാകുമോ എന്ന്. ശരിക്കും ചെയ്തോളൂയെന്ന് പറഞ്ഞു.

ടേക്കിൽ ചെയ്യാമെന്ന് ഞാൻ. ടേക്കിൽ ചെയ്തപ്പോൾ ഓക്കെ ആയെന്നും നടൻ വ്യക്തമാക്കി. ഉള്ളൊഴുക്കിൽ മരിച്ച് കിടക്കുന്ന സീനിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു.

ഫ്രീസർ ഒറിജിനിലാണ്. കുറച്ച് കഴിഞ്ഞാൽ അതിനകത്തെ ഓക്സിജൻ തീരും. രണ്ട് പേരും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായത്.ഒറ്റ ഷോട്ടിനാണ് ചെയ്യുന്നത്.

അത്രയും സമയം ശ്വാസം നിയന്ത്രിക്കണം. അതിനപ്പുറം തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് മുരളി പറഞ്ഞു. ഷോട്ടിന് മുമ്പ് വരെ ഇവരെല്ലാം പൊട്ടിച്ചിരിച്ച് തമാശ പറയും.

അത് കഴിഞ്ഞ് ഒറ്റ മാറ്റമാണെന്നും പ്രശാന്ത് മുരളി പറയുന്നു. തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു. അങ്കമാലി ഡയറീസ് കഴിഞ്ഞ് ജെല്ലിക്കെട്ട് കിട്ടി.

അത് കഴിഞ്ഞ് ജനമൈത്രി. ഇതിങ്ങനെ തുടരുമെന്ന് ഞാൻ കരുതി.പക്ഷെ അങ്ങനെയല്ല ഫോളോ അപ്പ് ചെയ്യുന്നതിന്റെ പോരായ്മയുണ്ട് എനിക്ക്.

ആളുകളെ കണ്ട് സംസാരിക്കുന്നത് കുറവാണ്. സിനിമകൾ കുറഞ്ഞ സമയത്ത് താൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും പ്രശാന്ത് മുരളി വ്യക്തമാക്കി.

ഉള്ളൊഴുക്കിനെക്കുറിച്ച് നേരത്തെ പാർവതി തിരുവോത്തും സംസാരിച്ചിട്ടുണ്ട്. തിരക്കഥ വായിച്ചപ്പോൾ ആദ്യം താൻ റിജക്ട് ചെയ്യുകയാണുണ്ടായതെന്ന് പാർവതി തുറന്ന് പറഞ്ഞു.

അത്രയും ഡാർക്ക് ആയ കഥയിലേക്ക് ചെല്ലാൻ താേന്നിയിരുന്നില്ല. മറ്റാരെയെങ്കിലും വെച്ച് ചെയ്യാൻ പറഞ്ഞതാണ്. എന്നാൽ വീണ്ടും തന്നെ സമീപിക്കുകയായിരുന്നെന്ന് പാർവതി വ്യക്തമാക്കി.

Content Highlight: #prashanthmurali #shares #experiences #working #parvathy #thiruvoth #ullozhkku

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup