---
title: "നിശബ്ദരുടെ ശബ്ദം  ‘വാ’; പുതിയ റാപ്പുമായി വേടൻ "
english_title: "voice of silents ;new rap of vedan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2220/voice-of-silents-new-rap-of-vedan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/607c10f488c7d_vedan.jpg"
keywords: []
---

# നിശബ്ദരുടെ ശബ്ദം  ‘വാ’; പുതിയ റാപ്പുമായി വേടൻ 

> **Lead Summary:** വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളി റാപ്പർ വേടന്റെ പുതിയ ഗാനമെത്തി. ‘വാ’ എന്ന തലക്കെട്ടോടെ യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ‘വാ’യുടെ ചെറിയൊരു ഭാഗം പങ്കുവച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

## Article Content

വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളി റാപ്പർ വേടന്റെ പുതിയ ഗാനമെത്തി. ‘വാ’ എന്ന തലക്കെട്ടോടെ യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ‘വാ’യുടെ ചെറിയൊരു ഭാഗം പങ്കുവച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന റാപ്പിലൂടെയാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന തൃശൂർ സ്വദേശി ഹിരൺദാസ് മുരളി മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള റാപ്പുകളിൽ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസിലേതെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം. ദളിത് രാഷ്ട്രീയവും ഭൂഅവകാശവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമെല്ലാമാണ് ഹിരൺദാസ് തന്റെ റാപ്പിലൂടെ പങ്കുവയ്ക്കുന്നത്.

മലയാളത്തിലെ മികച്ച റാപ്പ് ഗാനമാണെന്നും ഈ ഗാനത്തിൻ്റെ വരികൾ വളരെ മികച്ചതാണെന്നും മലയാളികൾ കമൻ്റുകളിലൂടെ അറിയിച്ചിരുന്നു തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി എന്ന യുവാവാണ് വേടൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നത്.

റാപ്പ് ഗാന ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാളി റാപ്പര്‍ വേടന്റെ പുതിയ ഗാനം 'വാ' ശ്രദ്ധ നേടുകയാണ് ഇപ്പോൾ. വേടൻ വിത്ത് വേഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. വിപ്ലവത്തിന്റെ കാറ്റിന് കൂട്ടായി ഒരുമയുടെ സ്വരമാണ് വാ എന്ന റാപ്പ് ഗാനം എന്നാണ് വേടന്‍ യൂട്യൂബില്‍ കുറിച്ചിരിക്കുന്നത്. ഈ ഗാനത്തിൻ്റെ ഒരു ഭാഗം നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. വേടന് പിന്തുണയറിയിച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു.

ഹൃത്വിക് ശശികുമാറാണ് റാപ്പ് ഗാനത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹൃത്വിക് തന്നെയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്, എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നതും ഹൃത്വിക് തന്നെയാണ്. ഗാനത്തിന്റെ കല സംവിധാനം ചെയ്തിരിക്കുന്നത് ആഷിഫ് എഡയനാണ്. കെവിൻ സോണിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. വേടന്റെ റാപ്പുകളില്‍ ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമൊക്കെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തന്റെ റാപ്പുകൾ പറയുന്നത് വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്നതായിരിക്കുമെന്ന് വേടന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സ് എന്ന റാപ്പ് ഗാനത്തിലൂടെയാണ് വേടൻ നേരത്തേ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ഈ ഗാനം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2220/voice-of-silents-new-rap-of-vedan)