#manjuwarrier | 'പരസ്യ പ്രകടനമില്ലെന്നേയുള്ളു.. അമ്മയും മകളും നല്ല സ്നേഹത്തിലാണ്'; പരസ്പരം ഫോളോ ചെയ്ത് മഞ്ജുവും മീനൂട്ടിയും!

#manjuwarrier | 'പരസ്യ പ്രകടനമില്ലെന്നേയുള്ളു.. അമ്മയും മകളും നല്ല സ്നേഹത്തിലാണ്'; പരസ്പരം ഫോളോ ചെയ്ത് മഞ്ജുവും മീനൂട്ടിയും!
Jul 22, 2024 01:39 PM | By ADITHYA. NP

(moviemax.in)സെലിബ്രിറ്റികളുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ അവരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് ഏറെയും ഇഷ്ടം.

സോഷ്യൽമീഡിയയും മാധ്യമങ്ങളുമൊക്കെ വിരൽത്തുമ്പിൽ ലഭ്യമായി തുടങ്ങിയതോടെ സെലിബ്രിറ്റികളുടെ പ്രൊഫഷണൽ, പേഴ്സണൽ വിശേഷങ്ങൾ ആരാധകരും അതിവേ​ഗത്തിൽ അറിഞ്ഞ് തുടങ്ങി.

സെലിബ്രിറ്റികൾക്കിടയിലെ പ്രണയം, വിവാഹം, വിവാഹമോചനം എന്നിവയൊക്കെ എപ്പോഴും വാർത്തയാകാറുള്ളതാണ്. ചില താര ജോഡികളെയൊക്കെ സ്വന്തം വീട്ടിലെ അം​ഗത്തെപ്പോലെയാണ് ആരാധകർ സ്നേഹിക്കുന്നതും.

അതുകൊണ്ട് ചില താരങ്ങൾ വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കും അത് പെടുന്നനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അത്തരത്തിൽ മലയാളി പ്രേക്ഷകർ വളരെ വേദനയോടെ കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും.

പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിഞ്ഞത്.ആ ബന്ധത്തിലാണ് മീനാക്ഷി പിറന്നതും.

വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണാവകാശം ദിലീപ് ഏറ്റെടുത്തു. ഏറെക്കാലം അച്ഛനും മകളും ഒറ്റയ്ക്കായിരുന്നു. ശേഷമാണ് കാവ്യ മാധവൻ ദിലീപിന്റെ രണ്ടാം ഭാര്യയായി വരുന്നത്.

ആ വിവാഹത്തിനും മീനാക്ഷി അച്ഛന് പൂർണ പിന്തുണ നൽകി. കാവ്യയിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. അച്ഛന്റെ രണ്ടാം ഭാര്യയായല്ല സുഹൃത്തുക്കളെപ്പോലെയാണ് മീനാക്ഷിയും കാവ്യയും കഴിയുന്നത്.

മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ഇപ്പോഴും ദിലീപ് സോഷ്യൽമീഡിയയിൽ പരിഹാസവും കുറ്റപ്പെടുത്തലുകളും കേൾക്കാറുണ്ട്. അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി ലഭിക്കാറുണ്ട്.

ഉർവശിയും മനോജ് കെ ജയനും വേർപിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണം മനോജ് കെ ജയൻ ചോദിച്ച് വാങ്ങിയിരുന്നു.എന്നാൽ കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ അച്ഛന്റേയും അമ്മയുടേയും സ്നേഹം ലഭിക്കുന്നുണ്ട്.

കാരണം അമ്മ ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാൻ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയുമായി താരതമ്യം ചെയ്തതാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്.

മനസാക്ഷിയില്ലാത്ത മകളാണ് മീനാക്ഷിയെന്നൊക്കെയാണ് പലരും താരപുത്രിയെ കുറ്റപ്പെടുത്തി പറയാറുള്ളത്. മാത്രമല്ല മഞ്ജുവും മീനാക്ഷിയും വലിയ അകൽച്ചയിലാണെന്ന തരത്തിലും പ്രചാരമുണ്ട്.

എന്നാൽ സത്യാവസ്ഥ അതല്ലെന്നും അമ്മ-മകൾ ബന്ധം ഇരുവരും പവിത്രമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും വ്യക്തമാകുന്ന ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

കാരണം അമ്മയും മകളും പരസ്പരം ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് തുടങ്ങിയിരിക്കുന്നു. ആളുകളെ കാണിക്കാൻ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളുവെന്നും അമ്മയും മകളും നല്ല സ്നേഹത്തിലാണെന്നുമാണ് ഇതിൽ നിന്നും മനസിലാകുന്നത്.

മകളുടെ സ്നേഹം ആവശ്യത്തിൽ അധികം കിട്ടുന്നത് കൊണ്ട് തന്നെയാകും പുഞ്ചിരിയോടെ സ്വപ്നങ്ങൾക്ക് പിന്നാലെ മഞ്​ജു സഞ്ചരിക്കുന്നതും. എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്നതും.

മീനാക്ഷിയും മഞ്ജുവിനെപ്പോലെ തന്നെയാണ്. എപ്പോഴും ഒരു ചെറു പുഞ്ചിരി മുഖത്തുണ്ടാകും. ഒന്നും ഷോ ഓഫ് ചെയ്യാൻ ശ്രമിക്കാറുമില്ല. പതിമൂന്ന് വയസ് വരെ അമ്മയുടെ സ്നേഹം അനുഭവിച്ചിരുന്ന മകൾ അത് നഷ്ടപ്പെട്ട് കഴിയുമ്പോൾ തകർന്നുപോകും.

എന്നാൽ മീനാക്ഷി വളരെ സന്തോഷവതിയായാണ് ജീവിക്കുന്നത്. ഡാൻസ്, വാഹനകമ്പം, കൊറിയോ​ഗ്രഫി എല്ലാമായി അമ്മയുടെ മകളായി മുന്നോട്ട് പോവുകയാണ്. അതിന് അർത്ഥം അച്ഛനും അമ്മയും മീനാക്ഷിക്ക് ഒപ്പമുണ്ടെന്ന് തന്നെയാണ്.

ക്യാമറ കണ്ണുകളിൽ ഉൾപ്പെടാതെ അമ്മയും മകളും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടാകാം.കഴിഞ്ഞ ദിവസമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.

ചെന്നൈയിൽ നടന്ന ബിരുദദാന ചടങ്ങ് കാണാൻ ദിലീപും കാവ്യയും എത്തിയിരുന്നു. മഞ്ജു കൂടി വേണമായിരുന്നുവെന്നാണ് ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ മീനാക്ഷി പങ്കിട്ടപ്പോൾ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക കമന്റുകളും.

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ നൃത്ത വീഡിയോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. മഞ്ജുവും മീനൂട്ടിയും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയെന്ന വാർത്ത ആരാധകർക്കും സന്തോഷം പകർന്നിട്ടുണ്ട്.

അമ്മാവൻ മധു വാര്യർ നേരത്തെ മുതൽ മീനാക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് സ്നേഹം അറിയിക്കാറുണ്ട്.

#manjuwarrier #meenakshi #dileep #started #follows #each #other #instagram

Next TV

Related Stories
#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

Nov 28, 2024 10:07 PM

#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍...

Read More >>
#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

Nov 28, 2024 08:27 PM

#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

സൗണ്ട് ഡിസൈനറായ സച്ചിനും മിക്‌സിങ് ചെയ്തിട്ടുള്ള അരവിന്ദുമൊക്കെ മലയാളികളായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം...

Read More >>
#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

Nov 28, 2024 05:44 PM

#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല...

Read More >>
#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Nov 28, 2024 05:35 PM

#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന...

Read More >>
#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

Nov 28, 2024 03:10 PM

#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

മോഹന്‍ലാല്‍ നായകനായി എത്തിയ നരന്‍ എന്ന സിനിമയിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രമാണ് സോനയുടെ കരിയറിലെ...

Read More >>
#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

Nov 28, 2024 02:01 PM

#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക്...

Read More >>
Top Stories










GCC News