---
title: "#viral | വേറെ ലെവല്‍... തോബാ തോബ ട്രെന്‍ഡിനൊപ്പം ചുവട് വച്ച് ഒരുകൂട്ടം അമ്മമാര്‍; വൈറലായി വീഡിയോ"
english_title: "#group #mothers #went #viral #social #media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/221988/group-mothers-went-viral-social-media"
published_at: "2024-07-22T13:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e11b370a4a_viral.jpg"
keywords: []
---

# #viral | വേറെ ലെവല്‍... തോബാ തോബ ട്രെന്‍ഡിനൊപ്പം ചുവട് വച്ച് ഒരുകൂട്ടം അമ്മമാര്‍; വൈറലായി വീഡിയോ

> **Lead Summary:** ** ** സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരുകൂട്ടം അമ്മമാര്‍. ബോളിവുഡില്‍ കഴിഞ്ഞ ദിവസം റിലീസായ വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ തോബാ തോബ എന്ന ഗാനം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് ഈ അമ്മമാരുടെ ഡാന്‍സും വൈറലാകുന്നത്.

## Article Content

** ** സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരുകൂട്ടം അമ്മമാര്‍. ബോളിവുഡില്‍ കഴിഞ്ഞ ദിവസം റിലീസായ വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ തോബാ തോബ എന്ന ഗാനം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് ഈ അമ്മമാരുടെ ഡാന്‍സും വൈറലാകുന്നത്.

ബെംഗളൂരുവിലെ ശാന്തി വൃദ്ധസദനത്തിലെ അമ്മമാരാണിവര്‍. ഒരേ പോലത്തെ സാരിയും നടുക്ക് നില്‍ക്കുന്ന ആള്‍ കൂളിങ് ഗ്ലാസും വെച്ചിട്ടുണ്ട്.

അമ്മമാരെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് കമന്റ് ചെയ്തത്. കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ട് തോബാ വേര്‍ഷന്‍ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

[**https://www.instagram.com/reel/C9SSDThhTqW/?utm_source=ig_embed&ig_rid=aa183a34-1bd0-4058-8ebf-03e0aafd7c05**](https://www.instagram.com/reel/C9SSDThhTqW/?utm_source=ig_embed&ig_rid=aa183a34-1bd0-4058-8ebf-03e0aafd7c05)

വിക്കി കൗശലും കമന്റുമായി എത്തിയതോടെ വിഡിയോയ്ക്ക് താഴെ ആരാധകരും നിറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ദശലക്ഷക്കണത്തിന് ആളുകളാണ് കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/221988/group-mothers-went-viral-social-media)