#vishalpunjabi | 'വിവാഹം കഴിഞ്ഞ് 60മത്തെ ദിവസം ഭാര്യയെ ചതിച്ച 'വലിയ ബോളിവുഡ് നടൻ', നടിക്കൊപ്പം നഗ്നനായി പിടിക്കപ്പെട്ടു'

#vishalpunjabi | 'വിവാഹം കഴിഞ്ഞ് 60മത്തെ ദിവസം ഭാര്യയെ ചതിച്ച 'വലിയ ബോളിവുഡ് നടൻ', നടിക്കൊപ്പം നഗ്നനായി പിടിക്കപ്പെട്ടു'
2024-07-21T21:31:00 | By Susmitha Surendran

(moviemax.in)  ദി വെഡ്ഡിംഗ് ഫിലിംമർ എന്നറിയപ്പെടുന്ന വിശാൽ പഞ്ചാബി ബോളിവുഡിലെ പ്രമുഖനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറാണ്. ബോളിവുഡിലെ പ്രമുഖ ദമ്പതികളുടെ വിവാഹങ്ങൾക്കെല്ലാം വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട് ഇദ്ദേഹം.

ദീപിക പദുക്കോൺ രൺവീർ സിംഗ്, കിയാര അദ്വാനി സിദ്ധാർത്ഥ് മൽഹോത്ര, അനുഷ്‌ക ശർമ്മ, വിരാട് കോഹ്‌ലി എന്നിവരുടെ വിവാഹത്തിനെല്ലാം ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ താൻ ചിത്രീകരിച്ച ഒരു വിവാഹം വിവാഹ മോചനത്തിലേക്ക് നീങ്ങിയ സംഭവം വിവരിക്കുകയാണ് ഇദ്ദേഹം.

ഡിജെ സിംസിയുമായി നടത്തിയ യൂട്യൂബ് അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ “ഒരു സെലിബ്രിറ്റി വിവാഹത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ നടനെ വധു വഞ്ചിച്ചതിന് കൈയ്യൊടെ പിടികൂടി.

ഒരു ബോളിവുഡ് സെറ്റിൽ വച്ച് തന്‍റെ മേക്കപ്പ് വാനിൽ ഈ ബോളിവുഡ് നടിയുമായാണ് ഇയാളെ പിടികൂടിയത്. ഭാര്യ കടന്നുവന്നപ്പോള്‍ അയാളെ നഗ്നനായാണ് കാണപ്പെട്ടത്" എന്ന് വിശാൽ പഞ്ചാബി പറയുന്നു. വിശാൽ തുടർന്നു, “ഞാൻ വരനെ വിളിച്ചു.

അയാള്‍ എടുക്കുന്നില്ല. ഞാൻ വധുവിനെ വിളിക്കുന്നു, അവൾ പറഞ്ഞത് ഇതാണ് 'എന്നോട് സംസാരിക്കരുത്, എനിക്ക് വിവാഹ ആല്‍ബം വേണ്ട!' അപ്പോൾ തന്നെ ഞാന്‍ നടന്‍റെ മാനേജരെ വിളിച്ചു, 'അയാളും വിവാഹ ആല്‍ബം വേണ്ടെന്ന് പറഞ്ഞു'. ഞാൻ തരിച്ചിരുന്നു പോയി 'ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?

ഞാൻ അത് നെറ്റ്ഫ്ലിക്സിന് വിൽക്കണോ?. എന്ന് തിരിച്ച് ചോദിച്ചു. അന്ന് ഭാഗ്യത്തിന് 50 ശതമാനം അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം ജോലിക്ക് മുന്‍പേ ഞാന്‍ 100 ശതമാനം പേമെന്‍റും വാങ്ങും".

അതേ സമയം അന്ന് തരാനുള്ള പണത്തിന്‍റെ പേരില്‍ താന്‍ എന്നാല്‍ അവരെ പിന്നീട് ശല്യപ്പെടുത്തിയില്ലെന്നും വിശാൽ പഞ്ചാബി പറയുന്നു. എന്നാല്‍ താന്‍ എടുത്ത അന്നത്തെ വെഡ്ഡിംഗ് വീഡിയോയില്‍ വരന്‍ വധുവിനെ കെട്ടിപ്പിടിച്ച് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു ബേബി' എന്നൊക്കെ പറഞ്ഞ് കരയുന്നുണ്ട്.

അത് വ്യാജ കണ്ണീരാണെന്ന് ഇപ്പോ മനസിലാകും. അവൻ ഒരു വലിയ ബോളിവുഡ് നടനാണ്. പേര് പറയാന്‍ പറ്റില്ല. ഇന്ന് ഒരു കോമഡി ചിത്രം പോലെയുണ്ട് വീഡിയോ. ദശലക്ഷങ്ങള്‍ അതിന് വിലവരും പുറത്ത് ആര്‍ക്കെങ്കിലും കൊടുത്താല്‍ എനിക്ക് നല്ല പണം സമ്പാദിക്കാമെന്നും വിശാല്‍ പറഞ്ഞു. 

സെലിബ്രിറ്റി വിവാഹങ്ങളുടെ വീഡിയോഗ്രാഫറായി കരിയര്‍ ആരംഭിക്കും മുന്‍പ് പത്ത് കൊല്ലത്തോളം വിശാല്‍ പഞ്ചാബി ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷന്‍ കമ്പനി റെഡ് ചില്ലീസിലാണ് പ്രവര്‍ത്തിച്ചത്.

Content Highlight: #Big #Bollywood #actor #cheated #wife #60th #day #marriage #caught #naked #actress

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup