#jasminjaffar | 'പട്ടിക്കൂട് എവിക്ഷനായിട്ടല്ല പല്ലക്കിൽ കൊണ്ടുപോയതായിട്ടാണ് തോന്നിയത്'; ജാസ്മിനെ സ്നേഹം കൊണ്ട് മൂടി ആരാധകർ!

#jasminjaffar | 'പട്ടിക്കൂട് എവിക്ഷനായിട്ടല്ല പല്ലക്കിൽ കൊണ്ടുപോയതായിട്ടാണ് തോന്നിയത്'; ജാസ്മിനെ സ്നേഹം കൊണ്ട് മൂടി ആരാധകർ!
Jul 21, 2024 09:02 PM | By Jain Rosviya

(moviemax.in)ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ രാഞ്ജിയായിരുന്നു ജാസ്മിൻ ജാഫർ. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ലേബലുമായി സീസൺ ആറിൽ മത്സരിക്കാൻ എത്തിയ ജാസ്മിൻ അതിവേ​ഗത്തിൽ ആരാധകരെ സമ്പാദിച്ചു.

ഫൈനൽ ഫൈവിൽ ഇടം നേടിയ ജാസ്മിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാൽ ഒട്ടുമിക്ക ബിബി പ്രേക്ഷകരുടെയും മനസിൽ ജിന്റോയല്ല ജാസ്മിനാണ് വിജയി.

കാരണം ഒന്നാം ദിവസം മുതൽ അവസാന ദിവസം ഷോ പിടിച്ച് നിന്നതും ടിആർപി നേടിയതും ജാസ്മിൻ എന്ന മത്സരാർത്ഥിയുള്ളതുകൊണ്ടാണ്. ഹൗസിൽ ആയിരുന്നപ്പോഴും പുറത്ത് വന്നശേഷവും വലിയ രീതിയിൽ സൈബർ ആക്രമണവും വിവാദങ്ങളും നേരിടേണ്ടി വന്നിരുന്നു ജാസ്മിന്.

എന്നാൽ എല്ലാം മറികടന്ന് തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പം സഞ്ചരിച്ച് സ്വപ്നങ്ങൾ എത്തിപിടിക്കുകയും പുതിയ ജീവിതം നെയ്ത് എടുക്കുകയുമാണ് ജാസ്മിൻ.

ഇപ്പോഴിതാ ആദ്യമായി തന്റെ ആരാധകർക്ക് വേണ്ടി മീറ്റ് ആന്റ് ​ഗ്രീറ്റ് പരിപാടി ജാസ്മിൻ സംഘടിപ്പിച്ചിരിക്കുകയാണ്.ജൂലൈ പതിനാലിനാണ് ഈ മീറ്റ് അപ്പ് നടന്നത്. ഇപ്പോഴിതാ ഏറെ സന്തോഷം പകർന്ന പരിപാടിയുടെ വ്ലോ​ഗ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുകയാണ് താരം.

കുറേ നാളുകൾക്കുശേഷമാണ് ഞാൻ ഒരു വ്ലോ​ഗ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഫാൻസ് മീറ്റ് അപ്പ് വീ‍‍ഡിയോ തന്നെ ആയിക്കോട്ടെയെന്ന് കരുതി.

ശരിക്കും ഇവർ ഫാൻസല്ല എന്റെ ഫാമിലി തന്നെയാണ്. കാരണം എനിക്ക് വേണ്ടി അത്രത്തോളം കഷ്ടപ്പെട്ടിട്ടുള്ളവരാണ്. ജൂലൈ പതിനാലിനാണ് ഈ മീറ്റ് അപ്പ് നടന്നത്. പക്ഷെ എനിക്ക് ഇപ്പോഴാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിച്ചത്.

കളിയും ചിരിയും തമാശയും ഇന്ററാക്ഷനുമെല്ലാമായാണ് മീറ്റ് അപ്പ് നടന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ വീഡിയോ ആരംഭിക്കുന്നത്.

ചുവന്ന റോസാപൂക്കളും ശിങ്കാരി മേളവും പൊന്നാട അണിയിക്കലും ​സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചുമെല്ലാമാണ് ജാസ്മിനെ ആരാധകർ വരവേറ്റത്.

എന്റെ മോളെ സഹായിച്ചതുകൊണ്ട് നിങ്ങൾക്കെല്ലാം ബു​ദ്ധിമുട്ട് വന്നിട്ടുണ്ടെന്ന് എനിക്ക് അറിയാം. നമുക്കും വന്നിട്ടുണ്ട്. എന്നിട്ടും എന്റെ മകൾക്കൊപ്പം നിന്ന നിങ്ങൾക്ക് ഒരായിരം നന്ദിയെന്നാണ് മീറ്റ് അപ്പിൽ സംസാരിക്കവെ ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞത്.

"എന്റെ താത്തിയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. എന്റെ മനസിൽ എപ്പോഴും ബിബി സീസൺ ആറിന്റെ വിന്നർ എന്റെ താത്തിയാണ്" എന്നായിരുന്നു ജാസ്മിന്റെ സഹോദരൻ പറഞ്ഞത്.

ജാസ്മിന്റെ ഏക സഹോ​ദരനാണ് പൊന്നു. ശേഷം ആരാധകരുടെ ചോ​ദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകി. പട്ടിക്കൂട് എവിക്ഷൻ എന്നൊക്കെ പറയുന്നത് കണ്ടിരുന്നു. പക്ഷെ ആ വീഡിയോ കാണാനോ കമന്റ്സ് വായിക്കാനോ നിന്നിട്ടില്ല.

വായിച്ചാൽ സങ്കടം തോന്നിയാലോയെന്ന് കരുതിയാണ് വേണ്ടെന്ന് വെച്ചത്. എനിക്ക് നെ​ഗറ്റീവ് തോന്നുന്നത് ഞാൻ എന്തിന് കാണണം. അതുപോലെ എന്ത് ടൈപ്പ് എവിക്ഷൻ വന്നാലും ബുള്ളറ്റ് എവിക്ഷൻ വരരുതെന്ന് എനിക്കുണ്ടായിരുന്നു.

പിന്നെ എവിക്ഷൻ എപ്പിസോഡ്സിന്റെ ക്രിയേറ്റേഴ്സ് തന്നെ എന്നോട് പറഞ്ഞിരുന്നു ബുള്ളറ്റ് എവിക്ഷനെ പറ്റി പറഞ്ഞത് നോട്ട് ചെയ്ത് വെച്ച് പണിതന്നതാണെന്ന്. പക്ഷെ അതൊക്കെ ഫണ്ണായിട്ട് മാത്രമെ ഞാൻ കാണുന്നുള്ളു.

അതുകൊണ്ട് തന്നെ പല്ലക്കിൽ പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്തയുടെ സ്വഭാവങ്ങൾ ഒരുപാട് എനിക്ക് കിട്ടിയിട്ടുണ്ട്. അതിൽ ഒന്നാണ് ആരോടും ദേഷ്യം നിലനിന്ന് പോകില്ലെന്നത്. എന്ന് പറഞ്ഞ് എത്ര ദ്രോഹിച്ചാലും കെട്ടിപിടിച്ച് മുത്തം കൊടുക്കുമെന്ന് അർത്ഥമില്ല.

പക്ഷെ കൊല്ലാനുള്ള ദേഷ്യമൊന്നും തോന്നാറില്ലെന്നാണ് ചോദ്യങ്ങളോട് പ്രതികരിച്ച് ജാസ്മിൻ പറഞ്ഞത്. ആരാധകരും ജാസ്മിനെ കുറിച്ച് വാചാലരായി. ഞങ്ങളുടെ മനസിൽ ജാസ്മിൻ ജാഫറാണ് ബിബി സീസൺ ആറിന്റെ വിന്നർ.

ജാസ്മിൻ സത്യസന്ധമായാണ് ​ഗെയിം കളിച്ചിട്ടുള്ളത്. ജാസ്മിൻ അന്നും ഇന്നും റിയലാണ്. തന്നെ മറ്റുള്ളവർ ഇഷ്ടപ്പെടണമെന്ന് പറഞ്ഞ് ഒന്നും ജാസ്മിൻ ഹൗസിൽ ചെയ്തിട്ടില്ല.

ഈ ചെറുപ്രായത്തിൽ ഇത്രത്തോളം സക്സസായി ജാസ്മിൻ നിന്നിട്ടും അത് ആരും ശ്രദ്ധിക്കാത്തതെന്താണെന്ന് ചിന്തിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ അതാണ് ജാസ്മിനിൽ ശ്രദ്ധിച്ചത്.

ജാസ്മിന് മാത്രമല്ല എല്ലാവർക്കും നെ​ഗറ്റീവ്സുണ്ട്. ജാസ്മിൻ ഫാനാണെന്ന് പറയാൻ ഒരു മടിയുമില്ല. പിന്നെ പട്ടിക്കൂട് എവിക്ഷനായിട്ടല്ല പല്ലക്കിൽ രാജകുമാരിയെ കൊണ്ടുപോകുന്നതായാണ് ഞങ്ങൾ‌ക്ക് എവിക്ഷൻ കണ്ടപ്പോൾ തോന്നിയത്.

പല കുട്ടികളും കണ്ടീഷൻഡായിട്ടാണ് വളരുന്നത്. പക്ഷെ നമുക്ക് യോജിക്കാത്തത് നമ്മൾ ചോദ്യം ചെയ്യണം. അത്തരത്തിൽ നോക്കുമ്പോൾ മാതൃകയാക്കാവുന്ന വ്യക്തിയാണ് ജാസ്മിൻ.

ജാസ്മിന്റെ ഇന്റിവാജ്വാലിറ്റിയെ റസ്പെക്ട് ചെയ്യുന്നു.

യുക്തിക്ക് നിരക്കാത്തത് ജാസ്മിനെപ്പോലെ ചോദ്യം ചെയ്യാൻ കുട്ടികൾ പഠിക്കണമെന്നെല്ലാമാണ് ആരാധകർ പറഞ്ഞത്.

#biggboss #malayalam #season6 #fame #jasminjaffar #fans #first #meet #up #video #goes #viral

Next TV

Related Stories
#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട്  28 -കാരനായ ഭർത്താവ് ചെയ്തത്!

Oct 17, 2024 07:31 AM

#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട് 28 -കാരനായ ഭർത്താവ് ചെയ്തത്!

തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ്...

Read More >>
#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Oct 14, 2024 06:56 AM

#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട്...

Read More >>
#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

Oct 13, 2024 03:22 PM

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി...

Read More >>
#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

Oct 13, 2024 07:34 AM

#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക്...

Read More >>
#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

Oct 12, 2024 03:06 PM

#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

Read More >>
#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

Oct 12, 2024 11:24 AM

#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ...

Read More >>
Top Stories










News Roundup