#varalaxmi | അച്ഛന്റെ രണ്ടാം ഭാര്യയാണ്, അമ്മയല്ല, അമ്മ ഒരാൾ മാത്രം; രാധികയെക്കുറിച്ച് വരലക്ഷ്മി പറഞ്ഞത്

#varalaxmi | അച്ഛന്റെ രണ്ടാം ഭാര്യയാണ്, അമ്മയല്ല, അമ്മ ഒരാൾ മാത്രം; രാധികയെക്കുറിച്ച് വരലക്ഷ്മി പറഞ്ഞത്
2024-07-21T15:24:00 | By Jain Rosviya

(moviemax.in)കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. മുംബൈയിൽ നിന്നുള്ള ​ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്.

തായ്ലന്റിൽ വെച്ചാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്. പിതാവ് ശരത്കുമാറും രണ്ടാനമ്മ രാധിക ശരത്കുമാറും അമ്മ ഛായദേവിയും മുന്നിൽ നിന്നാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്ക്കുണ്ട്.

നിക്കോളായുടെ മുൻ ഭാര്യയെ താൻ കണ്ടിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ഭർത്താവിന്റെ മുൻബന്ധങ്ങളൊന്നും വരലക്ഷ്മി കാര്യമാക്കുന്നില്ല. ഇതൊന്നും വരലക്ഷ്മിയെ സംബന്ധിച്ച് പുതിയ കാര്യവുമല്ല.

നടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചതും സമാനമായ സംഭവങ്ങളാണ്. വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. 

ശരത്കുമാറിന് വിവാഹ ശേഷവും ചില ബന്ധങ്ങൾ ഉണ്ടായെന്ന് നേരത്തെ ​ഗോസിപ്പ് വന്നിട്ടുണ്ട്. ഇതിനിടെയാണ് നടി രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇരുവരും വിവാഹിതരായി.

രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു.

ഛായ ദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ച് കൂടുന്നു.

എല്ലാവരും ഒരുമിച്ച് നിൽക്കാൻ വേണ്ടി പ്രയത്നിച്ചത് രാധികയാണെന്ന് ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. 

രാധികയെക്കുറിച്ച് ഒരിക്കൽ വരലക്ഷ്മി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല.

അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്. രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്റെ അമ്മയല്ല.

എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്റിയാണ്. രണ്ട് പേരെയും ബഹുമാനിക്കുന്നു. അത് പോലെയാണ് റയാനും. അവളുടെ അച്ഛൻ വേറെയാണ്.രാധികയെക്കുറിച്ച് ഒരിക്കൽ വരലക്ഷ്മി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല. അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്.

രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്റിയാണ്.

രണ്ട് പേരെയും ബഹുമാനിക്കുന്നു. അത് പോലെയാണ് റയാനും. അവളുടെ അച്ഛൻ വേറെയാണ്.

പക്ഷെ അവളുടെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്തു. അദ്ദേഹം അവൾക്ക് വളരെ നല്ല അച്ഛനാണ്.

വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. ആളുകൾ പറയുന്നതെന്നും താൻ കാര്യമാക്കുന്നില്ലെന്നും വരലക്ഷ്മി അന്ന് വ്യക്തമാക്കി. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത്കുമാറുമായി.

മുൻ‌ വിവാഹ ബന്ധത്തിൽ നടിക്ക് റയാൻ ഹാർഡി എന്ന മകളുമുണ്ട്. റയാൻ ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ്.ശരത്കുമാറിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് അടുത്തിടെ രാധിക സംസാരിക്കുകയുണ്ടായി.

എല്ലാ ബന്ധങ്ങളിലും കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകണം. പ്രണയം എന്നാൽ ഫ്രണ്ട്ഷിപ്പാണ്. വഴക്കുണ്ടായാൽ ആരും ക്ഷമ പറയാറില്ല.

വഴക്കാകുമ്പോൾ അവിടെ നിന്ന് മാറും. ഒരു ഡ്രെെവ് പോയി വന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കും. പിണക്കം മാറാൻ കുറച്ച് സമയമെടുക്കും.

എന്നാൽ അതിന്റെ പേരിൽ പെട്ടിയുമെടുത്ത് പോകില്ലെന്നും രാധികയും ശരത്കുമാറും അന്ന് വ്യക്തമാക്കി.

Content Highlight: #viral #varalaxmi #opened #up #about #her #equation #with #stepmother #radhikasarathkumar

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup