---
title: "#Saniyaiyappan | 'സാനിയ സിനിമ വിട്ട് പഠിക്കാന്‍ പോയി'; പകുതി സത്യം! ഗോസിപ്പിന്റെ സത്യാവസ്ഥ പറഞ്ഞ് സാനിയ  "
english_title: "#saniyaiyappan #talks #about #going #abroad #study #making #comeback #soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/221705/saniyaiyappan-talks-about-going-abroad-study-making-comeback-soon"
published_at: "2024-07-21T12:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cac6dda100_SANIYA.jpg"
keywords: []
---

# #Saniyaiyappan | 'സാനിയ സിനിമ വിട്ട് പഠിക്കാന്‍ പോയി'; പകുതി സത്യം! ഗോസിപ്പിന്റെ സത്യാവസ്ഥ പറഞ്ഞ് സാനിയ  

> **Lead Summary:** ****സാനിയ ഇയ്യപ്പനെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് ഡാന്‍സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിട്ടാണ്. പിന്നാലെ മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി.

## Article Content

****സാനിയ ഇയ്യപ്പനെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് ഡാന്‍സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിട്ടാണ്. പിന്നാലെ മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി.

ക്വീന്‍ എന്ന പുതുമുഖങ്ങളെ വച്ചൊരുക്കിയ സിനിമയിലൂടെയായിരുന്നു സാനിയ നായികയാകുന്നത്.

പിന്നീട് സാനിയ മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയായി വളരുകയായിരുന്നു.  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ മലയാള സിനിമയിലെ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാനിയയ്ക്ക് സാധിച്ചു.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് സാനിയ.

തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട് സാനിയ. ഫാഷന്റെ കാര്യത്തില്‍ മലയാളത്തിന്റെ സോനം കപൂറാണ് സാനിയ എന്നാണ് ആരാധകര്‍ പറയുന്നത്.

ബിക്കിനി ധരിച്ചെത്താനും ബോള്‍ഡ് വസ്ത്രങ്ങള്‍ അണിഞ്ഞെത്താനുമൊന്നും സാനിയ മടിക്കാറില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങളും സാനിയ നേരിട്ടിട്ടുണ്ട്.

എന്നാല്‍ അതിനെയൊക്കെ കൂസാതെ മുന്നോട്ട് പോവുകയാണ് താരം. ഇതിനിടെ സാനിയ വിദേശത്ത് പഠിക്കാനായി പോയിരുന്നു.

പക്ഷെ അധികം വൈകാതെ തിരികെ വരികയും ചെയ്തു. എന്നാല്‍ സാനിയ സിനിമ വിട്ടു പഠിക്കാന്‍ പോയി എന്നൊരു ഗോസിപ്പ് മലയാള സിനിമാ ലോകത്ത് നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ ആ ഗോസിപ്പിന് പിന്നിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് സാനിയ.

അതില്‍ പത്ത് ശതമാനമേ സത്യമുള്ളൂ. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീനില്‍ നായികയായി അഭിനയിക്കുന്നത്.

പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നുവെന്നാണ് സാനിയ പറയുന്നത്. എന്നാല്‍ പഠനം തുടരാന്‍ സാനിയയ്ക്ക് സാധിച്ചില്ല.

അതെന്തുകൊണ്ടാണെന്ന് സാനിയ പറയുന്നുണ്ട്. പിന്നെയാണ് മനസിലായത് എനിക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് അങ്ങനെ മാറി നില്‍ക്കാനാകില്ല എന്ന്. പ്രത്യേകിച്ചും കരിയര്‍ വളര്‍ന്നു തുടങ്ങിയ സമയത്ത്.

തമിഴില്‍ നായികയായി ഇറുകപട്ര റിലീസായ സമയത്ത് പ്രൊമോഷന് വേണ്ടി നാട്ടിലേക്ക് വന്നു. അടുത്ത തമിഴ് പ്രൊജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ലെന്നും സാനിയ പറയുന്നു.

ശരിയെന്ന് തോന്നുന്ന കാര്യം കുറച്ചു വൈകിയാണെങ്കിലും തിരുത്താന്‍ മടിയുള്ള ആളല്ല താനെന്നാണ് സാനിയ പറയുന്നത്. സാധാരണ 22 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയിട്ടില്ല.

വളരെ ചെറിയ പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഡാന്‍സ് ഷോ ചെയ്താണ് തുടക്കം. ബാല്യകാലസഖിയില്‍ നായികയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നുണ്ടെന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു.

ക്വീനില്‍ നായികയായപ്പോള്‍ പോലും ഇനി സിനിമ വേണ്ട എന്നാണ് ചിന്തിച്ചിരുന്നത്. ലൂസിഫറിന് ശേഷമാണ് സിനിമയാണ് എന്റെ വഴിയെന്നു മനസ്സിലുറപ്പിച്ചത്. അതാണ് ഏറ്റവും മികച്ച തീരുമാനം.

22 വയസ്സിനുള്ളില്‍ ജീവിതത്തില്‍ സ്വപ്‌നം പോലും കാണാത്ത പല കാര്യങ്ങളും ചെയ്യാനായെന്നും താരം അഭിമാനത്തോടെ പറയുന്നു. അതേസമയം മലയാളത്തില്‍ സാനിയയുടേതായി ഒരു സിനിമ പുറത്തിറങ്ങിയിട്ട് നാളുകളായി.

ഈ ഇടവേളയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ ഒട്ടും മടിയില്ല. പ്രീസ്റ്റിലും ലൂസിഫറിലും അത്തരം വേഷങ്ങളായിരുന്നു. പക്ഷെ ടൈപ്കാസ്റ്റ് ചെയ്യുന്നു എന്ന തോന്നല്‍ വന്നു.

കുറച്ചുകൂടി നല്ല വേഷങ്ങള്‍ വേണമെന്ന മോഹവും. അതുകൊണ്ടാണ് കേട്ട കഥകളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് സാനിയ പറയുന്നത്.

മലയാളത്തില്‍ ബ്രേക്ക് എടുത്തപ്പോഴും തമിഴില്‍ കയ്യടി നേടാന്‍ സാനിയയ്ക്ക് സാധിച്ചിരുന്നു. ഇറുകപട്ര് എന്ന ചിത്രത്തിലൂടെയാണ് സാനിയ തമിഴില്‍ കയ്യടി നേടുന്നത്.

പുതിയൊരു തമിഴ് സിനിമയും മലയാളം വെബ് സീരീസും സാനിയയുടേതായി അണിയറയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/221705/saniyaiyappan-talks-about-going-abroad-study-making-comeback-soon)