---
title: " 'കുരുതി' മെയ് മാസം റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു"
english_title: "'Kuruthi' to be released in May; Date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2217/kuruthi-to-be-released-in-may-date-announced"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/607acf50d6174_kuruthi pstr.jpg"
keywords: []
---

#  'കുരുതി' മെയ് മാസം റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

> **Lead Summary:** പൃഥ്വിരാജ് നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'കുരുതി' മെയ് മാസം തിയേറ്ററുകളിലെത്തും. മെയ് 13 ആണ് റിലീസ് ദിവസം. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

## Article Content

പൃഥ്വിരാജ് നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'കുരുതി' മെയ് മാസം തിയേറ്ററുകളിലെത്തും. മെയ് 13 ആണ് റിലീസ് ദിവസം. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

അനിഷ്‌ പള്ളിയാലിന്റേതാണ് കഥ. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്യൂം: ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്പ്:‌ അമൽ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ്‌ ദേശം, സ്റ്റിൽസ്:‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ ആൻഡ് ഡിസൈൻ: അരുൺ വർമ, ഓഡിയോഗ്രഫി: രാജകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2217/kuruthi-to-be-released-in-may-date-announced)