---
title: "#kathodekathoram | 'ഒരു ഉമ്മ കൊടുക്കാന്‍ രണ്ട് വര്‍ഷം എടുത്തു, വീട്ടുകാരെക്കൂടെ ഇരുന്ന് കാണാന്‍ പറ്റാത്ത അവസ്ഥ ആയല്ലോ...'; മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ചെന്ന് ട്രോളന്മാര്‍"
english_title: "#asianet #new #serial #kathodekathoram #intimate #scene #get #trolls #video #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/221694/asianet-new-serial-kathodekathoram-intimate-scene-get-trolls-video-goes-viral"
published_at: "2024-07-21T11:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669ca77b1283c_kathoram.jpg"
keywords: []
---

# #kathodekathoram | 'ഒരു ഉമ്മ കൊടുക്കാന്‍ രണ്ട് വര്‍ഷം എടുത്തു, വീട്ടുകാരെക്കൂടെ ഇരുന്ന് കാണാന്‍ പറ്റാത്ത അവസ്ഥ ആയല്ലോ...'; മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ചെന്ന് ട്രോളന്മാര്‍

> **Lead Summary:** **ടെ**ലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര്‍ പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. 

## Article Content

**ടെ**ലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര്‍ പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. 

എന്നാല്‍ യുവാക്കള്‍ക്കിടയില്‍ പോലും സീരിയലുകള്‍ ചര്‍ച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു സീരിയലിലെ നായകന്‍ ഫ്‌ലൈറ്റില്‍ വന്നിറങ്ങുന്ന തരത്തില്‍ ഇന്‍ട്രോ എടുത്തത് വരെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സീരിയലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലെ ചില രംഗങ്ങളാണ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പരമ്പരയിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളാണ് വൈറലാവുന്നത്. മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ച് തുടങ്ങിയെന്ന് പറഞ്ഞാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായത്. 

ഇതോടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. പണ്ട് ചന്ദനമഴ സീരിയലില്‍ അമൃതക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആ നായകന്‍ രണ്ട് വര്‍ഷം എടുത്തു. വെറുതെ അല്ല എന്റെ ചങ്ക് ഇപ്പോള്‍ എല്ലാ സീരിയലും മുടങ്ങാതെ കാണുന്നത്, അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു എങ്ങനെ ഇനി സീരിയല്‍ കാണും.

വീട്ടുകാരെക്കൂടെ ഇരുന്ന് സീരിയല്‍ കാണാന്‍ പറ്റാത്ത അവസ്ഥ ആയല്ലോ. ബിഗ് ബോസിലെ ജാസ്മിനേം, ഗബ്രിയേം കുറ്റം പറഞ്ഞവര്‍ ഇതിനൊന്നും ഒരു കുറ്റവും കാണുന്നില്ലേ? കുടുംബസമേതം കാണുന്ന ഷോ ആണ് ബിഗ് ബോസ്, അതില്‍ ആണോ ഇങ്ങനെ, എന്ന് ചോദിച്ചവര്‍ ഇതില്‍ ചോദ്യം ഒന്നും ഇല്ലേ?

പാവം യുവാക്കളെ കൂടി ഇതിലേക്ക് ആകര്‍ഷികാനുള്ള സൈക്കോളജിക്കല്‍ മൂവ്, കുറച്ചൂടെ പുരോഗമനം ആകാം. എങ്കില്‍ വീട്ടിലെ പെണ്ണുങ്ങള്‍ ഇത് കാണുന്നത് നിര്‍ത്തിക്കോളും, ഇതുവരെ ഉള്ള എപ്പിസോഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട എപ്പിസോഡായിരിക്കും ഇത്, ഇതൊക്കെ വീട്ടുകാരുടെ കൂടെ ഇരുന്ന് കാണുന്നവരുടെ അവസ്ഥ... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. 

ഇത് ശ്രദ്ധയില്‍പ്പെട്ട ചില താരങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. സീരിയല്‍ താരമായ വിഷ്ണു നായരാണ് ഈ വീഡിയോയുടെ താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'ഡേയ് തമ്പി, നീ മലയാള സീരിയലിന്റെ നിലവാരം ഉയര്‍ത്തി' എന്നാണ് ഈ സീരിയലിലെ നായകനായ രാഹുല്‍ സുരേഷിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് വിഷ്ണു പറഞ്ഞത്. ഇതിന് മറുപടിയായി രാഹുലും എത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂലൈ മുതലാണ് കാതോട് കാതോരം സംപ്രേക്ഷണം ആരംഭിച്ചത്. ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുകയും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ മലയാളം ടെലിവിഷന്‍ സോപ്പ് ഓപ്പറയാണ് കാത്തോട് കാതോരം. രാഹുല്‍ സുരേഷും കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണനുമാണ് പരമ്പരയിലെ പ്രധാന ജോഡികള്‍. ഹിറ്റായ കുടുംബവിളക്കിന് ശേഷം ഗുഡ് കമ്പനി പ്രൊഡക്ഷന്‍സിന്റെ മൂന്നാമത്തെ നിര്‍മ്മാണമാണിത്. ഈരമന റോജാവേ എന്ന തമിഴ് പരമ്പരയുടെ ഔദ്യോഗിക റീമേക്കാണ് ഇത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/221694/asianet-new-serial-kathodekathoram-intimate-scene-get-trolls-video-goes-viral)