---
title: "#apsara | ജീവിതത്തില്‍ അപ്‌സരയ്ക്ക് ഇനി പോലീസ് വേഷം; യൂണിഫോം അണിയാനൊരുങ്ങി താരം"
english_title: "#biggboss #fame #apsara #to #be #wear #police #uniform #real #life #soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/221442/biggboss-fame-apsara-to-be-wear-police-uniform-real-life-soon"
published_at: "2024-07-20T12:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b66b5d049d_apsara1.jpg"
keywords: []
---

# #apsara | ജീവിതത്തില്‍ അപ്‌സരയ്ക്ക് ഇനി പോലീസ് വേഷം; യൂണിഫോം അണിയാനൊരുങ്ങി താരം

> **Lead Summary:** **കുടും**ബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്‌സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്‌സര. ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്‌സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. 

## Article Content

**കുടും**ബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്‌സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്‌സര. ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്‌സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. 

സാന്ത്വനത്തിലെ ജയന്തിയായുള്ള അപ്‌സരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അപ്‌സര ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര.

തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്‌സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നില്ല. 

പ്രേക്ഷകരേയും സഹതാരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു അപ്‌സരയുടെ എവിക്ഷന്‍. ടോപ് ഫൈവ് വരെ എത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു അപ്‌സരയുടേത്.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്‌സര പുറത്താവുകയായിരുന്നു. ബിഗ് ബോസിന് ശേഷം ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കാന്‍ പോവുകയാണ് അപ്‌സര. 

തന്റെ ജീവിതത്തിലെ പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് അപ്‌സര. കേരള പോലീസില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് അപ്‌സര. അച്ഛന്റെ ജോലിയിലേക്കുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും അത് ഓര്‍ഡര്‍ ആയെന്നുമാണ് അപ്‌സര അറിയിച്ചിരിക്കുന്നത്.

അതേസമയം പോലീസ് യൂണിഫോം ധരിച്ചാലും ഓഫീസ് ജോലിയിലേക്കായിരിക്കും താന്‍ എത്തുക എന്നാണ് അപ്‌സര പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപ്‌സര. 

അപ്‌സരയുടെ അച്ഛന്‍ പോലീസുകാരനായിരുന്നു. അപ്‌സര എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. പഠിക്കുന്ന സമയം പട്ടാളത്തില്‍ ചേരുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എന്‍സിസിയിലൊക്കെ ചേര്‍ന്നത്.

പക്ഷെ പട്ടാളക്കാരിയാകാന്‍ സാധിച്ചില്ല. ഇന്നിതാ അപ്‌സരയെ തേടി പോലീസ് യൂണിഫോം എത്തുകയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ അപ്‌സരയുടെ വിശേഷങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്. അപ്‌സരയും സംവിധായകന്‍ ആല്‍ബിയും തമ്മിലുള്ള വിവാഹവും വാര്‍ത്തയായിരുന്നു. വിവാഹ മോചിതയായ അപ്‌സരയും ആല്‍ബിയും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരുന്നതിനെക്കുറിച്ചും അപ്‌സര സംസാരിച്ചിരുന്നു. ബിഗ് ബോസിലായിരുന്ന സമയത്ത് അപ്‌സരയ്ക്ക് കട്ട പിന്തുണയുമായി ആല്‍ബി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. 

അതേസമയം അപ്‌സര ബിഗ് ബോസില്‍ പങ്കെടുക്കുവെ മുന്‍ ഭര്‍ത്താവ് താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. അപ്‌സരയ്ക്കും ആല്‍ബിയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു മുന്‍ഭര്‍ത്താവ് ഉന്നയിച്ചത്.

ആദ്യ ദാമ്പത്യ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള പീഡനങ്ങളെക്കുറിച്ച് അപ്‌സര തുറന്നു പറഞ്ഞിരുന്നു. താന്‍ നേരിട്ട അനുഭവങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആവുക എന്നതായിരുന്നു തന്റെ ബിഗ് ബോസ് പ്രവേശനത്തിന്റെ ലക്ഷ്യം എന്നായിരുന്നു അപ്‌സര പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/221442/biggboss-fame-apsara-to-be-wear-police-uniform-real-life-soon)