---
title: "#NivinPauly   |   കിടിലന്‍ ലുക്കില്‍ ഗംഭീര പാട്ട്: നിവിൻ പോളിയുടെ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു"
english_title: "#Awesome #song   #cool #look  #NivinPauly #Habibie #Drip #video #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/221421/awesome-song-cool-look-nivinpauly-habibie-drip-video-released"
published_at: "2024-07-20T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b544629c5d_Untitled-1_copy.jpg"
keywords: []
---

# #NivinPauly   |   കിടിലന്‍ ലുക്കില്‍ ഗംഭീര പാട്ട്: നിവിൻ പോളിയുടെ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു

> **Lead Summary:** **കൊച്ചി : [**നിവിൻ പോളി പ്രധാന വേഷത്തില്‍ എത്തിയ മ്യൂസിക് ആൽബം ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് ​ഗാനം റിലീസ് ചെയ്തത്. ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പുറത്തിറക്കിയിരുന്നു.

## Article Content

**കൊച്ചി : [**നിവിൻ പോളി പ്രധാന വേഷത്തില്‍ എത്തിയ മ്യൂസിക് ആൽബം ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് ​ഗാനം റിലീസ് ചെയ്തത്. ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പുറത്തിറക്കിയിരുന്നു.

ഇതും വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫിലാണ് ഗാനം ചിത്രീകരിച്ചത്. ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്.

റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്‍റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്.

രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവരാണ് ഛായാ​ഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, കലാസംവിധാനം - മുകേഷ് എം ഗോപി, സ്റ്റിൽസ് - ജസീം എൻ കേ, വസ്ത്രാലങ്കാരം - കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് - ബിന്ധ്യ നെൽസൺ.

### Related Links & Sources
- [Original Story Source](https://moviemax.in/news/221421/awesome-song-cool-look-nivinpauly-habibie-drip-video-released)